Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാതന്ത്ര്യ സമര സേനാനി പസല കൃഷ്ണ മൂര്‍ത്തിയുടെ മകളുടെ പാദം വന്ദിച്ചും അല്ലൂരി സീതാരാമ രാജുവിന്റെ പ്രതിമ സമര്‍പ്പിച്ചും തെലുഗുദേശം കീഴടക്കി മോദി

ചരിത്രം അധികം വാഴ്താത്ത സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജുവിനെയും പസല കൃഷ്ണമൂര്‍ത്തിയെയും സ്മരിച്ചുകൊണ്ടുള്ള ചടങ്ങുകളില്‍ തെലുഗുദേശം ഇളക്കിമറിച്ച് മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2022, 10:05 pm IST
in India

അമരാവതി: കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ മുഴുവന്‍ പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്തിക്കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി മോദി തിങ്കളാഴ്ച ആന്ധ്രയിലും ജനത്തെ ഇളക്കിമറിച്ചു. പഴയ സ്വാതന്ത്ര്യ സമര സേനാനിയായ അല്ലൂരി സീതാരാമ രാജുവിന്റെ വെങ്കലത്തില്‍ തീര്‍ത്ത 30 അടി ഉയരുമുള്ള പ്രതിമ മോദി അനാച്ഛാദനം ചെയ്തു.  

ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നാക്കവിഭാഗക്കാര്‍ക്ക് വേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ അല്ലൂരി സീതാരാമ രാജുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് വഴി തെലുങ്ക് ഹൃദയഭൂമിയിലേക്കുള്ള ബിജെപിയുടെ മുന്നേറ്റത്തിന്റെ പാത തുറന്നിടുക കൂടിയായിരുന്നു മോദി. ചടങ്ങില്‍ ചിരഞ്ജീവി ഉള്‍പ്പെടെയുള്ള താരങ്ങള്‍ പൂര്‍ണ്ണസഹകരണത്തോടെ പങ്കെടുത്തതും ചടങ്ങിന് മാറ്റ് കൂട്ടി. കേന്ദ്ര മന്ത്രി ജി . കിഷന്‍ റെഡ്ഡി, ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരും സംബന്ധിച്ചു. മുന്‍പ് ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിച്ച സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു അല്ലൂരി സീതാരമ രാജു. അദ്ദേഹത്തിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഈ ചടങ്ങ് നടന്നത്.  

വനപ്രദേശത്തുള്ള ദരിദ്രരായ ആദിവാസികളെ സംഘടിപ്പിച്ചാണ് വിശാഖപട്ടണം, ഈസ്റ്റ് ഗോദാവരി ജില്ലകളില്‍ അല്ലൂരി ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയത്. രാംപചോദാവരം വനപ്രദേശത്ത്  നടത്തിയ മന്യം ലഹള ശരിക്കും ബ്രിട്ടീഷുകാരെ ഞെട്ടിച്ചു. അമ്പുവില്ലും പോലുള്ള പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. കൃത്യമായ സമയം തീയതിയും സ്ഥലവും മുന്‍കൂട്ടി അറിയിച്ച ശേഷമുള്ള ആക്രമണം ബ്രിട്ടീഷുകാരെ വിറളി പിടിപ്പിച്ചു. സ്കോട്ട്, ഹെയ്റ്റര്‍ എന്നീ രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അല്ലൂരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അല്ലൂരിയുടെ തലയ്‌ക്ക് അന്നത്തെ 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു. ഏകദേശം 40 ലക്ഷത്തോളം അല്ലൂരിയെ വേട്ടയാടാന്‍ മാത്രം ബ്രിട്ടീഷുകാര്‍ ചെലവഴിച്ചു. 1924ല്‍ അല്ലൂരിയെ വെടിവെച്ചു കൊന്നു.  

15 ടണ്‍ ഭാരമുള്ള 3 കോടി രൂപയില്‍ തീര്‍ത്ത വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ ഉയര്‍ത്തിയത് ക്ഷത്രിയ സേവാ സമിതിയായിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ് നടന്നത്.  

അതിന് ശേഷമാണ് പസല കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ മോദി പോയത്. 1921ല്‍ മഹാത്മഗാന്ധി വിജയവാഡ സന്ദര്‍ശിച്ചപ്പോള്‍ അവിടെ സ്വാതന്ത്ര്യ സമരപോരാളികളായിരുന്നു പസല കൃഷ്ണമൂര്‍ത്തിയും ഭാര്യ അഞ്ജ ലക്ഷ്മി പസലയും. ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഒരു വര്‍ഷം രാജമണ്ഡ്രി, വെല്ലൂര്‍ ജയിലുകളില്‍ പസല കൃഷ്ണമൂര്‍ത്തി കിടന്നു. പുറത്തിറങ്ങിയ അദ്ദേഹം താഡെപല്ലിഗുഡം മാര്‍ക്കറ്റില്‍ വിദേശ തുണിക്കട പിക്കറ്റ് ചെയ്തു. പിന്നീട് ഭീമാവരം സബ് കളക്ടര്‍ ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി. ഇതിന്റെ പേരില്‍ പല കുറി ജയില്‍വാസം അനുഭവിച്ചു.  

ഭീമാവരത്ത് അല്ലൂരി സീതാരാമ രാജുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം മോദി നേരെ പസല കൃഷ്ണമൂര്‍ത്തിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്റെ 90 വയസ്സായ വീല്‍ചെയറിലുള്ള മകള്‍ പസല കൃഷ്ണഭാരതിയെ കണ്ടു. മോദി അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്കരിച്ചു. 

Tags: ജഗന്‍മോഹന്‍ റെഡ്ഡിഅല്ലൂരി സീതാരാമ രാജുപസല കൃഷ്ണമൂര്‍ത്തിപസല കൃഷ്ണ മൂര്‍ത്തിഭീമാവരംനരേന്ദ്രമോദിആന്ധ്രമോഡിനടന്‍ ചിരഞ്ജീവിFreedom Fighter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാര്‍വതി ഗിരിയുടെ ജീവിതം തലമുറകള്‍ക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി

India

സ്വാതന്ത്ര്യാനന്തര ഭാരതം വിഭാവനം ചെയ്തവരിൽ മഹാത്മാഗാന്ധിക്ക് പ്രത്യേക സ്ഥാനം; സർസംഘ ചാലക് ഡോ.മോഹൻ ഭഗവത്

Kerala

സവർക്കർ സ്വാതന്ത്ര്യ സമര പോരാളി; ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഐ, നടപടി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി യോഗത്തിൽ

Article

ഇന്ന് വീര സാവര്‍ക്കര്‍ ജയന്തി: നവോത്ഥാനത്തിന്റെ പ്രചാരകന്‍

Kerala

ഹെഡ്‌ഗേവാർ ദേശീയ വാദി, ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഇഎംഎസിന്റെ പ്രസ്താവനയെ തള്ളാൻ സിപിഎമ്മിന് ധൈര്യമുണ്ടോ: പ്രശാന്ത് ശിവൻ

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.