ന്യൂദല്‍ഹി: കശ്മീരില്‍ തീവ്രവാദികള്‍ കൃത്യമായി അവര്‍ക്കാവശ്യമായ ഇരകളെ കണ്ടെത്തുന്നതെങ്ങിനെയാണ് ? കൊല്ലേണ്ട ആളുടെ വിശദാംശങ്ങള്‍ അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് തന്നെയാണ് തീവ്രവാദികളെ അറിയിക്കുക. ഇതാണ് 1990ലെ കശ്മീര്‍ വംശഹത്യയില്‍ നടന്നത്.
കൃത്യമായി കൊല്ലേണ്ട കശ്മീരി പണ്ഡിറ്റ് ആരാണെന്ന് അയാളുടെ തൊട്ട അയല്‍വാസിയായ, അടുത്ത സുഹൃത്തെെന്ന് കരുതുന്ന ഒരാള്‍ തന്നെയാണ് തീവ്രവാദികളെ അറിയിക്കുക. കൃത്യമായി പറഞ്ഞ വിലാസത്തില്‍ തീവ്രവാദികള്‍ എത്തുന്നു. വെടിവെച്ച് കൊല്ലുന്നു. ആരും കൊല്ലപ്പെട്ടയാളുടെ അയല്‍ക്കാരനെ സംശയിക്കില്ല. അങ്ങിനെയാണ് ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകളെ കൊന്നു തള്ളിയത്.
ഇപ്പോഴും കശ്മീരില്‍ തീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊലകള്‍ ഇതേ രീതിയില്‍ തന്നെയാണ്. ഇനി രാജസ്ഥാനിലെ ഉദയ് പൂരില്‍ ടെയ് ലറായ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നത് എങ്ങിനെയാണ്? കനയ്യ ലാല്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കാര്യം, പ്രവാചകനിന്ദ നടത്തിയെന്ന കാര്യം പുറം ലോകത്തെ അറിയിച്ചത് കനയ്യലാലിന്റെ അയല്‍ക്കാരനായ നസീമാണ്.
ഇനി ഉദയ്പൂരിന് സമാനമായി, നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ഉമേഷ് കോല്‍ഹെയെ അഞ്ചിഞ്ച് നീളമുള്ള ചൈനീസ് കത്തി പിന്കഴുത്തില് കുത്തിയിറക്കാന്‍ കൊലയാളികളെ പ്രേരിപ്പിച്ചതാരാണ് ? 15 വര്‍ഷമായി ഉമേഷ് കോല്‍ഹെയുടെ അടുത്ത സുഹൃത്തായ മൃഗഡോക്ടറായ ഡോ. യൂസഫ് ഖാന് ആണ്. യൂസഫ് ഖാന് കൂടി ഉള്‍പ്പെട്ട ഒരു വാട്സാപ് ഗ്രൂപ്പിലാണ് ഉമേഷ് കോല്‍ഹെ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച പോസ്റ്റിട്ടത്. ഉമേഷ് കോല്‍ഹെ പ്രവാചകനിന്ദ നടത്തിയെന്ന വിവരം പുറം ലോകത്തെ അറിയിച്ചത് ഡോ. യൂസഫ് ഖാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: