റാഞ്ചി: കാല്‍മുട്ട് വേദനയ്ക്ക് ചികിത്സയ്ക്കായി പാരമ്പര്യ വൈദ്യനെ കണ്ട് ഇന്ത്യ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി.മാസങ്ങളായി മുട്ടുവേദയാല് വലയുകയായിരുന്നു.പല ഡോക്ടര്‍മാരെയും സമീപിച്ചെങ്കിലും പൂര്്ണ്ണമായിമാറിയില്ല.അങ്ങനെ ധോണി സ്വന്തം നാടായ റാഞ്ചിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുളള ലാപംഗിലെ പാരമ്പര്യ വൈദ്യനായ വന്ദന്‍ സിംഗ് ഖേര്വര്റിന്റെ അടുത്ത് എത്തിയത്.വനത്തിനുളളിലാണ് വൈദ്യന്റെ താമസം.
പാലില്‍ പച്ചമരുന്ന് ചാലിച്ച് നല്കുന്ന ബന്ധന് സിങിന്റെ രീതി പ്രശസ്തമാണ്.ധോണിയുടെ മാതാപിതാക്കള്‍ രണ്ട് മൂന്ന് മാസമായി അദ്ദേഹത്തിന്റെ ചികിത്സയിലായിരുന്നു. ധോണിയും അദ്ദേഹത്തെ സന്ദര്‍ശിച്ച വിവരം അദ്ദേഹം വീഡിയോയിലൂടെ പുറത്തുവിട്ടു.എന്നാല്‍ ധോണിയെ തനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഒരുമാസമായി ധോണി നാല് ദിവസം ഇടവിട്ട് തന്റെ അടുത്ത് എത്താറുണ്ടെന്നും, ഇനി എന്ന് വരുമെന്ന് അറിയില്ല എന്നും പറഞ്ഞു.കണ്സള്ട്ടേഷന് ഫീസായി 20 രൂപയും, മരുന്നിന് 20 രൂപയുമായി 40 രൂപയാണ് ആകെ ചിലവ് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: