Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിഥികളില്‍ ചെയ്യാവുന്ന കാര്യങ്ങള്‍

തിഥികളില്‍ ജനിച്ചാല്‍ ഉള്ള ഫലം മുന്‍പ് എഴുതിയിട്ടുണ്ട്. തിഥികളില്‍ കരണീയ കര്‍മങ്ങള്‍ എന്താണ് എന്നതാണ് ഇവിടെ വിവരിക്കുന്നത്. പകല്‍ നക്ഷത്രമാണ് കൂടുതല്‍ (തിഥിയെ അപേക്ഷിച്ച്) എങ്കില്‍ അന്ന് നക്ഷത്രങ്ങളില്‍ വിഹിതമായ കാര്യങ്ങളും പകല്‍ തിഥിയാണ് കൂടുതല്‍ എങ്കില്‍ തിഥിപ്രധാന കര്‍മങ്ങളും ചെയ്യാം എന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 06:00 am IST
in Samskriti

ഒരു ചാന്ദ്രദിനത്തെയാണ് തിഥി എന്നുപറയുന്നത്. കറുത്തവാവിന്റെ പിറ്റേന്നുമുതല്‍ വെളുത്തവാവ് വരെയും (വെളുത്ത അഥവാ ശുക്ല പക്ഷം) വെളുത്തവാവിന്റെ പിറ്റേന്ന് മുതല്‍ കറുത്തവാവ് വരെയും (കറുത്ത അഥവാ കൃഷ്ണപക്ഷം) മുപ്പത് ദിവസങ്ങള്‍. പക്ഷേ ഇവയെ പക്ഷങ്ങളനുസരിച്ച് രണ്ടാക്കി ആകെ പതിനഞ്ചുതിഥികള്‍. പക്ഷമറിയാന്‍ അവയ്‌ക്ക് മുന്നില്‍ കറുത്ത/ വെളുത്ത എന്ന് ചേര്‍ക്കുന്നു.  

തിഥികളില്‍ ജനിച്ചാല്‍ ഉള്ള ഫലം മുന്‍പ് എഴുതിയിട്ടുണ്ട്. തിഥികളില്‍ കരണീയ കര്‍മങ്ങള്‍ എന്താണ് എന്നതാണ് ഇവിടെ വിവരിക്കുന്നത്. പകല്‍ നക്ഷത്രമാണ് കൂടുതല്‍ (തിഥിയെ അപേക്ഷിച്ച്) എങ്കില്‍ അന്ന് നക്ഷത്രങ്ങളില്‍ വിഹിതമായ കാര്യങ്ങളും പകല്‍ തിഥിയാണ് കൂടുതല്‍ എങ്കില്‍ തിഥിപ്രധാന കര്‍മങ്ങളും ചെയ്യാം എന്നുണ്ട്. ഇതിനെ യഥാക്രമം നക്ഷത്രവൃദ്ധി, തിഥിവൃദ്ധി എന്നെല്ലാം പറയും. ഉദാ: ഇക്കഴിഞ്ഞ മിഥുനം 10ന് ,  (ജൂണ്‍24ന്) തൃക്കേട്ട  7 നാഴിക 36 വിനാഴികയും പൗര്‍ണമി 45 നാഴിക 4 വിനാഴികയുമാണ് എന്ന് പഞ്ചാംഗത്തില്‍ നിന്നുമറിയാം. അപ്പോള്‍ അത് തിഥിപ്രധാന ദിവസമാണ് എന്ന് വ്യക്തമാവുന്നു.    

ഓരോ തിഥികളിലും ചെയ്യാവുന്ന കാര്യങ്ങള്‍:

പ്രഥമ: യാത്ര, വാസ്തുക്രിയകള്‍ എന്നിവ കൃഷ്ണപക്ഷ പ്രഥമയില്‍ ചെയ്യാം.  

ദ്വിതീയ: വിവാഹം മുതലായ മംഗളകാര്യങ്ങള്‍, രാജകാര്യങ്ങള്‍, ദേവപ്രതിഷ്ഠ ഇത്യാദികള്‍.  

തൃതീയ: ദ്വിതീയപോലെ ശുഭകര്‍മങ്ങള്‍ക്ക് ഉത്തമം. സംഗീതപഠനം, ശില്പാരംഭം എന്നിവയ്‌ക്കും ഉചിതം.  

ചതുര്‍ത്ഥി: ശുഭകാര്യങ്ങള്‍ക്ക് വര്‍ജ്യമാണ്. വിഷം, ആയുധം, അഗ്‌നികര്‍മ്മങ്ങള്‍, ശത്രുകാര്യങ്ങള്‍ എന്നിവയ്‌ക്ക് വിഹിതമെന്നുമുണ്ട്.  

പഞ്ചമി: സകലശുഭകര്‍മങ്ങള്‍ക്കും ഉത്തമം. കടംവാങ്ങാനും നല്‍കാനും പഞ്ചമി നന്നല്ല എന്നുണ്ട്.  

ഷഷ്ഠി: വാസ്തു കര്‍മങ്ങള്‍, അലങ്കാരശില്പങ്ങള്‍, അഭ്യംഗ സ്‌നാനം എന്നിവയ്‌ക്ക് വിഹിതം.  

സപ്തമി: വിവാഹാദി മംഗള കാര്യങ്ങള്‍ക്ക്, യാത്രക്ക്, ആനയെ വാങ്ങാന്‍, കലാപഠനാരംഭത്തിന് അതിന്റെ അരങ്ങേറ്റത്തിന്  ഉത്തമം.  

അഷ്ടമി: നൃത്തപഠനം, അരങ്ങേറ്റം, യുദ്ധകാര്യങ്ങള്‍, വാസ്തുകാര്യങ്ങള്‍ എന്നിവയ്‌ക്ക് നന്ന്. വിവാഹത്തിന് കൃഷ്ണാഷ്ടമി സ്വീകരിക്കാറുണ്ട്.  

നവമി: കലഹനിവൃത്തി, നായാട്ട്, വിഷം, അഗ്നി, ആയുധം ഇവ പ്രയോഗിക്കാന്‍ ഒക്കെ നവമി കൊള്ളാമെന്ന് ഗ്രന്ഥങ്ങളിലുണ്ട്. ശുഭകാര്യങ്ങള്‍ക്ക് വര്‍ജ്യമാണെങ്കിലും വിദ്യാരംഭത്തിന് വിഹിതമായി പറയാറുണ്ട്.    

ദശമി: ശുഭകാര്യങ്ങള്‍ക്ക് ഉത്തമം. രാജകാര്യങ്ങള്‍ക്കും ഗജാശ്വാദികള്‍ വാങ്ങാനും നല്ലത്.  

ഏകാദശി: വിവാഹം, വ്രതാനുഷ്ഠാനങ്ങള്‍, യാത്ര, അലങ്കാരങ്ങള്‍ അണിയാന്‍, ഉത്സവാദികള്‍ എന്നിവയ്‌ക്ക് ഉത്തമം.  

ദ്വാദശി: വിവാഹം, വ്രതാനുഷ്ഠാനങ്ങള്‍ എന്നിവയ്‌ക്ക് ഉത്തമം.  

ത്രയോദശി: യാത്ര, വ്രതാനുഷ്ഠാനങ്ങള്‍, വസ്ത്രാഭരണം അണിയുന്നതിന് ഉത്തമം. കൃഷ്ണ ത്രയോദശി വര്‍ജ്യമാണ്.  

ചതുര്‍ദശി: ശുഭകാര്യങ്ങള്‍ക്ക് വര്‍ജ്യമാണ്. അഗ്‌നി കര്‍മങ്ങള്‍, ആയുധ കാര്യങ്ങള്‍ ഇവക്ക് സ്വീകാര്യം    

പൗര്‍ണമി: വിവാഹം, ആഭരണധാരണം, ദേവപ്രതിഷ്ഠ, യാഗം, ഗൃഹകൃത്യം, ശില്പവിദ്യ എന്നിവയ്‌ക്ക് ഉത്തമം.  

അമാവാസി: വിവാഹാദി ശുഭകര്‍മങ്ങള്‍ക്ക് വര്‍ജ്യമാണ്. പിതൃക്കളെ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഉത്തമം. അഗ്‌നി കടയാനും, ദാനധര്‍മാദികള്‍ക്കും നന്ന്.    

പൊതുനിയമങ്ങള്‍ മാത്രമാണിവ. അതാത് കര്‍മത്തിന് പ്രത്യേക മുഹൂര്‍ത്തങ്ങളുണ്ട്. അവ പരിഗണിക്കണം. നക്ഷത്രം, വാരം, തിഥി, നിത്യയോഗം, കരണം എന്നീ പഞ്ച അംഗങ്ങളുടെ സമുചിത ഘടനയാണ് മുഹൂര്‍ത്തങ്ങളുടെ ശോഭനത്വത്തിന് കാരണമാകുക.    

Tags: Astrologydays
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

Astrology

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Astrology

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.