Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

12 അടി ഉയരം; മഹാവിഷ്ണുവിന്റെ 11 ഭാവങ്ങളിലുള്ള മുഖങ്ങള്‍; മഹാഭാരതയുദ്ധത്തിന്റെ കാരണങ്ങള്‍ വിവരിക്കുന്ന അരക്കോടിയുടെ ശില്‍പം മോഹന്‍ലാലിനായി ഒരുങ്ങി

ശില്‍പത്തിന്റെ പേര് വിശ്വരൂപം. കുമ്പിള്‍ തടിയില്‍ തീര്‍ത്ത ശില്‍പത്തില്‍ മഹാവിഷ്ണുവിന്റെ 11 ഭാവങ്ങളിലുള്ള മുഖങ്ങള്‍ കൊത്തിയെടുത്തിരിക്കുന്നു. മഹാഭാരത യുദ്ധത്തിന്റെ കാരണങ്ങള്‍ മുഴുവന്‍ ശില്‍പമാതൃകയില്‍ വിശദമാക്കുന്നുണ്ട്. ഈ അപൂര്‍വ്വ ശില്‍പത്തിന്റെ വില 50 ലക്ഷം രൂപ. ഇത് സ്വന്തമാക്കുന്നത് നടന്‍ മോഹന്‍ലാലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 11:01 pm IST
inKerala

കോവളം: ശില്‍പത്തിന്റെ പേര് വിശ്വരൂപം. കുമ്പിള്‍ തടിയില്‍ തീര്‍ത്ത ശില്‍പത്തില്‍ മഹാവിഷ്ണുവിന്റെ 11 ഭാവങ്ങളിലുള്ള മുഖങ്ങള്‍ കൊത്തിയെടുത്തിരിക്കുന്നു. മഹാഭാരത യുദ്ധത്തിന്റെ കാരണങ്ങള്‍ മുഴുവന്‍ ശില്‍പമാതൃകയില്‍ വിശദമാക്കുന്നുണ്ട്. ഈ അപൂര്‍വ്വ ശില്‍പത്തിന്റെ വില 50 ലക്ഷം രൂപ. ഇത് സ്വന്തമാക്കുന്നത് നടന്‍ മോഹന്‍ലാലാണ്.  വിശ്വരൂപത്തിന്റെ ഏറ്റവും വലിയ തടിമാതൃകയെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഈ ശില്‍പം ഇടം പിടിച്ചേക്കും. 

അടുത്ത ആഴ്ച ചെന്നൈയിലെ വീട്ടിലേക്ക് ഈ ശില്‍പം നടന്‍ മോഹന്‍ലാല്‍ കൊണ്ടുപോകും. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ വിശ്വരൂപം എന്ന അപൂര്‍വ്വ ശില്‍പം ദീര്‍ഘനാളത്തെ സപര്യയിലൂടെ കൊത്തിയെടുത്തത് ശില്‍പി വെള്ളാര്‍ നാഗപ്പന്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മൂന്നര വര്‍ഷത്തെ ഏകധ്യാനത്തിന്റെ ഫലമായാണ് ശില്‍പി വെള്ളാര്‍ നാഗപ്പന്‍ വിശ്വരൂപം തീര്‍ത്തത്.  നടന്‍ മോഹന്‍ലാലിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ഈ ശില്‍പം നിര്‍മ്മിച്ചത്.   ഭഗവത് ഗീതയില്‍ പറഞ്ഞതുപോലെ ദൈവത്തിന്റെ ബ്രഹ്മാണ്ഡ രൂപക്കാഴ്ചയാണ് തടിയില്‍ തീര്‍ത്ത ഈ വിശ്വരൂപം.

ഇനി വിശ്വരൂപത്തെ ഒന്ന് അടുത്തറിയാന്‍ ശ്രമിക്കാം. ഒരു വശത്ത് വിഷ്ണുവിന്റെ 11 മുഖങ്ങളാണെങ്കില്‍ മറുവശത്ത്  ദശാവതാരങ്ങളാല്‍ ചുറ്റപ്പെട്ട പാഞ്ചജന്യം എന്ന ശംഖ് വിളിക്കുന്ന കൃഷ്ണനെയും കാണാം. യുദ്ധക്കളത്തില്‍ അര്‍ജുനന് ഗീതോപദേശം നല്‍കുന്ന കൃഷ്ണനെയും വിവാദമായ ശകുനിയുടെ കള്ളച്ചൂത് കളിയും വിശ്വരൂപത്തിന്റെ അടിയിലായി  കൊത്തിയിരിക്കുന്നു. ഭീഷ്മര്‍ അസ്ത്രങ്ങളുടെ കിടക്കമേല്‍ കിടക്കുന്നതും പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും വിശദമായി ശില്‍പഭംഗിയില്‍ ചിത്രീകരിച്ചിരിക്കുന്നു. കാളിയ മര്‍ദ്ദനവും (കൃഷ്ണന്‍ കാളിയനെ തോല്‍പിച്ച് നടനമാടുന്നത്) കൃഷ്ണന്‍ ഗോപികമാരൊത്ത് നൃത്തം ചെയ്യുന്നതും കാണാം. ഈ ശില്‍പത്തില്‍ ഏകദേശം 400 കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചിമിഴിലൊതുക്കിയ ശില്‍പപ്രപഞ്ചം. 

കൃഷ്ണാവതാരം കൈക്കൊണ്ട വിഷ്ണുവിന്റെ സാര്‍വ്വലൗകിക രൂപമാണ് വിശ്വരൂപം അഥവാ വിരാട വിഷ്ണുസ്വരൂപം. ആരാണ് വിരാടപുരുഷന്‍? വിശ്വസ്വരൂപമെന്ന സംസ്കൃത വാക്കിനര്‍ത്ഥം വിശുദ്ധരൂപത്തില്‍ പ്രത്യക്ഷനാകുന്ന അസാധാരണ ശക്തിയുള്ള ദൈവമെന്നാണ്. വിശ്വരൂപത്തിന് തന്നെ കണ്ണൂകള്‍, മുഖങ്ങള്‍, കൈകള്‍, കാലുകള്‍ എന്നിവയുണ്ട്. . ഈ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും വിശ്വരൂപത്തിന്റെ ഭാഗങ്ങളാണ്. ആദിയും അന്തവുമില്ലാത്ത അപരിമേയ പ്രപഞ്ചമാണ് ഭഗവാന്റെ വിശ്വരൂപം. ഇതില്‍ ശാന്തിപ്രകൃതവും യുദ്ധോന്മാദവും അടങ്ങിയിരിക്കുന്നു. ഭഗവാന്റെ വിശ്വരൂപം ദര്‍ശിച്ച അര്‍ജ്ജുനന് അതിന്റെ അപാരതയും അനന്തതയും കണ്ട് കണ്ണ് മഞ്ഞളിച്ചുപോയി. ഭയാക്രാന്തനായ അര്‍ജ്ജുനന്‍ വിശ്വരൂപത്തില്‍ നിന്നും മുഖം തിരിക്കുന്നത് ഭഗവദ്ഗീതയില്‍ കാണാം. ഇതോടെ അര്‍ജ്ജുനന്‍ കൃഷ്ണനോട് നാല് കൈകളുള്ള പഴയ വിഷ്ണുരൂപത്തിലേക്ക് മടങ്ങിപ്പോകാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്.  എല്ലാവരുടെയും അഹന്ത എടുത്തുകളയുന്നതാണ് ഈ സര്‍വ്വവ്യാപിയായ വിരാടപുരുഷന്‍ .  

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ആറടി ഉയരമുള്ള ഒരു വിശ്വരൂപം വാങ്ങിയിരുന്നു. പിന്നീടാണ് ഇതിന്റെ ഇരട്ടി വലിപ്പമുള്ള ഒരു വിശ്വരൂപം കൈവശം വേണമെന്ന് താരത്തിന് തോന്നിയത്. ഈ ആശയം ശില്‍പി നാഗപ്പനുമായി കൈമാറി. അതാണിപ്പോള്‍ നാഗപ്പന്റെ കരവിരുതില്‍ വാര്‍ന്നുവീണത്. 

സമൂഹമാധ്യമങ്ങളില്‍ വിശ്വരൂപം പൂര്‍ത്തിയായ വിവരവും അതിന്റെ വിശദാംശങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ മോഹന്‍ലാല്‍ ആകാംക്ഷയിലായിരുന്നു.  വിദേശത്തായിരുന്ന  മോഹന്‍ലാല്‍ അവിടെ നിന്നും മടങ്ങിയെത്തിയ ഉടന്‍ കഴിഞ്ഞ ദിവസം സൃഷ്ടി നേരിട്ട് കാണാനെത്തി. 

അടുത്തയാഴ്ച അദ്ദേഹം വിശ്വരൂപത്തെ ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടുപോകും. കേരള ടൂറിസം വകുപ്പിന് വേണ്ടി കോവളത്തിനടുത്തുള്ള വെള്ളാറില്‍ ഊരാളുങ്കല്‍ സൊസൈറ്റി സൃഷ്ടിച്ചതാണ് എട്ടര ഏക്കറില്‍ തീര്‍ത്ത ഈ വെള്ളാര്‍ ക്രാഫ്റ്റ്  ഗ്രാമം. 

Tags: വിശ്വരൂപംനടന്‍ മോഹന്‍ലാല്‍വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ്മോഹന്‍ലാല്‍തടിയില്‍ തീര്‍ത്ത ശില്‍പംഭഗവദ്ഗീതUralungal Labour Societyശില്‍പംLord Krishnauralungalഗിന്നസ് ബുക്ക്ഗിന്നസ് ബുക്ക് റെക്കോഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

കൃഷ്ണസ്പര്‍ശം: ക്ഷമയ്‌ക്കും പരിധിയുണ്ട്

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

പുതിയ വാര്‍ത്തകള്‍

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.