ന്യൂദല്‍ഹി:അഗ്നിപഥ് പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി രാജ്യത്തെ സേനമേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.കരസേന മേധാവി മനോജ് പാണ്ഡേ, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് വി.ആര് ചൗധരി, ചീഫ് അഡ്മിറല്‍ ആര്. ഹരികുമാര്‍ അടക്കമുളള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.
ആരോഗ്യവും അച്ചടക്കവുമുളള യുവത്വത്തെ വാര്‍ത്തെടുക്കല്‍, ഇവര്‍ക്ക് ഉന്നതജീവിതം നിലവാരം ഉറപ്പാക്കല്‍ തുടങ്ങി ബൃഹത് പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നാല്വര്ഷ സേനാസര്വീസ് അഥവ അഗ്നിപഥ്. പദ്ധതിയ്ക്ക്, രണ്ട് ദിവസം മുന്‍പാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടെങ്കിലും, കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കും എന്ന തീരുമാനത്തില്‍ ഉറച്ചുതന്നെയാണ് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: