തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടകാരണം. അപ്പുക്കുട്ടന്‍, മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം. നാട്ടുകാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
















