Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇങ്ങനെ പോയാല്‍ വേണ്ടിവരുമോ?

ഗുജറാത്തിലെ വഡോദരയില്‍ ഒരു 24 കാരി സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ജൂണ്‍ 11 നാണ് വിവാഹം. തനിക്ക് തന്നോട് അത്രമാത്രം പ്രണയമെന്നാണ് യുവതിയുടെ ന്യായം. രാജ്യം ഇതുവരെ കാണാത്ത വിവാഹ വാര്‍ത്ത കേട്ടുകൊണ്ടിരിക്കെയാണ് കേരളത്തില്‍ മറ്റൊരു സംഗതി. രണ്ടു ചെറുപ്പക്കാരികള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ഉത്തരന്‍byഉത്തരന്‍
Jun 8, 2022, 05:49 am IST
inArticle

‘രണ്ടും കെട്ടും നാലും കെട്ടും ഇഎംഎസിന്റോളേം കെട്ടും’ – ഇതൊരു പഴയ മുദ്രാവാക്യമാണ്. ഏതാണ്ട് നാല്പത് വര്‍ഷത്തെ പഴക്കം. കേരളത്തില്‍ ശരീഅത്ത് വിവാദം കത്തിനില്‍ക്കവേ കേട്ടത്. ഇങ്ങനെ പോയാല്‍ കെട്ടാന്‍ പെണ്ണിനെ കിട്ടുമോ എന്നതാണ് ഇപ്പോഴത്തെ ഭീതി.

ഗുജറാത്തിലെ വഡോദരയില്‍ ഒരു 24 കാരി സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ജൂണ്‍ 11 നാണ് വിവാഹം. തനിക്ക് തന്നോട് അത്രമാത്രം പ്രണയമെന്നാണ് യുവതിയുടെ ന്യായം. രാജ്യം ഇതുവരെ കാണാത്ത വിവാഹ വാര്‍ത്ത കേട്ടുകൊണ്ടിരിക്കെയാണ് കേരളത്തില്‍ മറ്റൊരു സംഗതി. രണ്ടു ചെറുപ്പക്കാരികള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

സൗദിയിലെ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരിക്കെയാണ് ആദില നസ്രിന്‍ എന്ന പെണ്‍കുട്ടി ഫാത്തിമ നൂറയെന്ന കൂട്ടുകാരിയെ കണ്ടുമുട്ടുന്നത്. ആദ്യം സൗഹൃദം, പിന്നീടത് പ്രണയമായി വളര്‍ന്നു. ഒരുമിച്ച് ജീവിക്കണമെന്നല്ലാതെ കൂടുതലൊന്നും അന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. ആലുവ സ്വദേശിയായ ആദിലയുടേയും കോഴിക്കോട് സ്വദേശിയായ നൂറയുടേയും രക്ഷിതാക്കളും സുഹൃത്തുക്കളായിരുന്നു. അതിനാല്‍ പ്ലസ്ടു കഴിഞ്ഞ് രണ്ടുപേരേയും ഒരുമിച്ച് കോഴിക്കോട്ടെ ഒരു കോളേജില്‍ വിട്ട് പഠിപ്പിക്കാനും തീരുമാനിച്ചു. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കി ഒരുമിച്ച് ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടേയും തീരുമാനം.

പക്ഷെ അതത്ര എളുപ്പമല്ലെന്ന് ഇരുവര്‍ക്കും ബോധ്യപ്പെടാന്‍ ഏറെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടില്‍ അറിഞ്ഞതോടെ പ്രശ്‌നമായി. വീട്ടുകാര്‍ ഒരുമിച്ച് പഠിപ്പിക്കാനുള്ള തീരുമാനം മാറ്റി. രണ്ടും പെണ്ണല്ലേ കുറച്ച് കഴിഞ്ഞാല്‍ ഇതൊന്നും കാണില്ല എന്നായിരുന്നു വീട്ടുകാര്‍ ആദ്യം ധരിച്ചിരുന്നതെന്ന് ആദില. വീട്ടില്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ബന്ധം തുടര്‍ന്നു. പിന്നീട് തുടര്‍ പഠനത്തിനായി കേരളത്തിലെ രണ്ട് കോളേജുകളിലെത്തിയതോടെ പരസ്പരം വീണ്ടും കണ്ടു. സ്വവര്‍ഗാനുരാഗത്തെ കുറിച്ചും സമാന ജീവിതം നയിക്കുന്നവരെ കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ മനസ്ലിലാക്കി.

ബന്ധം തുടരുന്ന കാര്യം വീണ്ടും വീട്ടില്‍ അറിഞ്ഞ് പ്രശ്‌നമായതോടെയാണ് ഇരുവരും വീടു വിട്ടിറങ്ങിയത്. സ്വവര്‍ഗാനുരാഗം മാനസിക രോഗമാണെന്നും മതവിശ്വാസത്തിന് നിരക്കാത്തതാണെന്നും വീട്ടുകാര്‍ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കണമെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്. ഒടുവില്‍ ഇനി ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തില്‍ വീടുവിട്ടിറങ്ങി.

നൂറയെ ആദില തട്ടിക്കൊണ്ടുപോയതായി കാണിച്ച് നൂറയുടെ വീട്ടുകാര്‍ പരാതി നല്കുകയും നൂറയെ കോടതിയിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊാണ്ടുപോവുകയും ചെയ്തു. പിന്നീട് വീട്ടുകാരുടെ മര്‍ദനത്തിനിരയായെന്നും പോലീസിന്റെ സഹായത്തോടെയാണ് വീട്ടില്‍ നിന്നും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറിയതെന്നും ആദില പറയുന്നു. നൂറയെ വീട്ടുകാര്‍ കൊണ്ടുപോ

യ ശേഷം ഒരിക്കല്‍ മാത്രമാണ് ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞത്. അന്ന് നൂറയോടും നൂറയുടെ കൗണ്‍സിലറോടും സംസാരിച്ചു, അന്നും ആദിലയ്‌ക്കൊപ്പം ജീവിച്ചാല്‍ മതിയെന്നാണ് നൂറ പറഞ്ഞതെന്നും പിന്നീട് കൂട്ടുകാരിയെ കുറിച്ച് ഒരു വിവരവും ഇല്ലാതായതോടെയാണ് പരാതിയുമായി ആലുവ സ്‌റ്റേഷനിലും ഹൈക്കോടതിയെയും സമീപിച്ചതെന്നും ആദില പറയുന്നു.

ഒരേ ലിംഗത്വമുള്ളവര്‍ ഒരുമിച്ച് ജീവിക്കുന്നതിനെ ഉള്‍ക്കൊള്ളാന്‍ ഇപ്പോളും ആര്‍ക്കും കഴിയുന്നില്ല. ശാരീരിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരകളാകുന്നു. സ്വവര്‍ഗരതി കുറ്റമല്ലെന്നും സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്നും സുപ്രീം കോടതി തന്നെ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ട് നൂറയെ ആദിലയ്‌ക്ക് ഒപ്പം കഴിയാന്‍ ഹൈക്കോടതി അനുവദിച്ചു. ഇത്രയും ആയതോടെ പഴയ മുദ്രാവാക്യത്തെ വെല്ലുന്ന വര്‍ത്തമാനങ്ങളാണെങ്ങും. ഇതിന് ഹദ്ധടി (പച്ചമടല്‍ വെട്ടിയുള്ള അടി) തന്നെ വേണമെന്ന് ചിലര്‍. ഒരുമിച്ചുജീവിക്കാന്‍ ഇടമെവിടെ എന്ന ചോദ്യവും പ്രസക്തമാണ്. ഇത് വ്യാപകമായാല്‍ രണ്ടു കെട്ടും നാലും കെട്ടും എന്നത് തന്നെ ഉപേക്ഷിക്കേണ്ടിവരില്ലെ എന്ന ചോദ്യവും പ്രസക്തമാണ്.

Tags: keralacrisisവിവാഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.