വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് കരാര്‍ കമ്പനി കുറച്ചു. ഇന്നലെ മുതല്‍ കുറച്ച നിരക്കിലുള്ള ടോള്‍ പിരിവ് ആരംഭിച്ചു. ടോള്‍ ആരംഭിച്ച മാര്‍ച്ച് ഒമ്പതിന് നല്‍കേണ്ടിയിരുന്ന അതേ നിരക്ക് തന്നെയാണ് ഇപ്പോള്‍ നല്‍കേണ്ടത്.
മാര്‍ച്ച് ഒമ്പതിന് ടോള്‍ പിരിവ് ആരംഭിച്ചെങ്കിലും ഏപ്രില്‍ ഒന്നു മുതല്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു. ദേശീയപാതയുടെ പണികള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച കരാര്‍ കമ്പനിയോട് കോടതി ടോള്‍ കുറയ്ക്കണമെന്ന് ഉത്തരവിട്ടു. ഉത്തരവ് കഴിഞ്ഞ മാസം 27ന് ഇറങ്ങിയെങ്കിലും രേഖാമൂലം കിട്ടിയില്ലെന്ന കാരണത്താല്‍ നിരക്ക് കുറക്കുന്നത് നീട്ടികൊണ്ടുപോവുകയായിരുന്നു. ടോള്‍ നിരക്ക് കുറച്ചതോടെ നിലവിലുള്ള ടോളില്‍ കുറവ് വരും.
സ്വകാര്യ ബസുകളില്‍ നിന്നും അമിത ടോള്‍ പിരിക്കുന്നതിനെതിരെ ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പുതിയ ഉത്തരവുണ്ടായത്. എന്നാല്‍ സ്വകാര്യ ബസുകള്‍ക്ക് അനുകൂലമായ തീരുമാനം ഇപ്പോഴും ഉണ്ടായിട്ടില്ല. നിലവില്‍ ടോള്‍ നല്‍കാതെ ബാരിയര്‍ തട്ടിമാറ്റിയാണ് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. ഇത്തരത്തില്‍ 13 വരെ മാത്രമേ സര്‍വീസ് നടത്താന്‍ കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: