Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അനുദിനം വളരുന്ന സ്റ്റാര്‍ട്ടപ്പുകള്‍

ആഗോള ഇന്നൊവേഷന്‍ സൂചികയിലെ ഇന്ത്യയുടെ പ്രകടനം 2015 ലെ 81-ാം റാങ്കില്‍ നിന്ന് 2021ല്‍ 46-ാം റാങ്കായി മെച്ചപ്പെട്ടു. മധ്യ-ദക്ഷിണേഷ്യ മേഖലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ ആഗോള ഇന്നൊവേഷന്‍ ഇന്‍ഡക്സ് 2021 റാങ്കിങ്ങില്‍ ഇന്ത്യ 57ല്‍ നിന്ന് 46-ാം സ്ഥാനത്തെത്തി. സ്റ്റാര്‍ട്ടപ്പുകളുടെ വ്യാപ്തി ക്രമാനുഗതമായി വര്‍ധിച്ചതോടെ ഇന്ത്യയില്‍ പേറ്റന്റ് ഫയല്‍ ചെയ്യുന്നതിലും അനുവദിക്കുന്നതിലും വളരെയധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

വിഷ്ണു കൊല്ലയില്‍ by വിഷ്ണു കൊല്ലയില്‍
Jun 7, 2022, 05:49 am IST
in Article

ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം ഉദയം ചെയ്തിട്ട് അധികകാലം ആയിട്ടില്ല. പക്ഷേ ആ സംസ്‌കാരത്തിന്റെ സാക്ഷ്യപത്രങ്ങള്‍ നമ്മെ അനുഭവവേദ്യമാക്കുന്നത് ആഗോള വികസന സൂചികകളില്‍ പടവുകള്‍ കയറുന്ന ഭാരതത്തെയാണ്. യുഎസിനും ചൈനയ്‌ക്കും ശേഷം യുകെയെ പിന്തള്ളി  ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ മാറി. 2021ല്‍ യൂണികോണ്‍ പദവിയിലെത്തിയ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം റിക്കാര്‍ഡ് വേഗത കൈവരിച്ചു. നിലവില്‍ ഇന്ത്യയ്‌ക്ക് 90  യൂണികോണുകളുണ്ട്. ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് പ്രകാരം 2016 ലെ 130-ാം സ്ഥാനത്തുനിന്ന് ഇന്ത്യ 63-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആഗോള ഇന്നൊവേഷന്‍ സൂചികയിലെ ഇന്ത്യയുടെ പ്രകടനം 2015 ലെ 81-ാം റാങ്കില്‍ നിന്ന് 2021ല്‍ 46-ാം റാങ്കായി മെച്ചപ്പെട്ടു. മധ്യ-ദക്ഷിണേഷ്യ മേഖലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ ആഗോള ഇന്നൊവേഷന്‍ ഇന്‍ഡക്സ് 2021 റാങ്കിങ്ങില്‍ ഇന്ത്യ 57ല്‍ നിന്ന് 46-ാം സ്ഥാനത്തെത്തി. സ്റ്റാര്‍ട്ടപ്പുകളുടെ വ്യാപ്തി ക്രമാനുഗതമായി വര്‍ധിച്ചതോടെ  ഇന്ത്യയില്‍ പേറ്റന്റ് ഫയല്‍ ചെയ്യുന്നതിലും അനുവദിക്കുന്നതിലും വളരെയധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.      

ഭാരത സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രാലയം ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്(ഡിപിഐഐടി) കീഴില്‍ പുതുസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് സാമ്പത്തിക ഉത്തേജനം നല്കുന്നതിനുമായി രാജ്യത്ത് ശക്തമായ ഒരു സ്റ്റാര്‍ട്ടപ്പ് സംസ്‌കാരവും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആത്മനിര്‍ഭരമാകുന്ന ഭാരതത്തെ തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍ സൃഷ്ടാക്കളുടെ രാജ്യമായി മാറ്റുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരിയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത്. എല്ലാവര്‍ഷവും ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആഘോഷിക്കുന്നു.

വിപ്ലവാത്മക നയരൂപീകരണങ്ങള്‍

സ്വയം സാക്ഷ്യപ്പെടുത്തല്‍ സൗകര്യം, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ് ആന്‍ഡ് അടല്‍ ഇന്നൊവേഷന്‍ മിഷന്‍, ആദായനികുതി ഇളവുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 വര്‍ഷത്തേക്ക് നികുതി ഇളവ്, ധനസഹായവും പ്രോത്സാഹനവും,  മുദ്ര ലോണ്‍ ഉള്‍പ്പെടെയുള്ള 124 സാമ്പത്തിക പദ്ധതികള്‍, ഫണ്ട് ഓഫ് ഫണ്ട് വഴി 10,000 കോടിയുടെ  ധനസഹായം, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം, ചുവപ്പുനാട ഒഴിവാക്കി 39 നിയമ ഭേദഗതികള്‍, പേറ്റന്റിനുള്ള അപേക്ഷാസൗകര്യവും ബൗദ്ധിക സ്വത്തവകാശ പരിരക്ഷയും ലഘുവായ പൊതുസംഭരണ മാനദണ്ഡങ്ങള്‍, ഇന്‍കുബേഷന്‍ ആന്‍ഡ് വ്യവസായ-അക്കാദമിക പങ്കാളിത്തം, നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ആന്‍ഡ് സ്റ്റേറ്റ്‌സ് സ്റ്റാര്‍ട്ടപ്പ് റാങ്കിങ്.  

2016-17ല്‍ 733 മാത്രമുണ്ടായിരുന്ന പുതിയ അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2021-22ല്‍ 14,000 ആയി ഉയര്‍ന്നു. 2021ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം 24.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇക്വിറ്റി നിക്ഷേപം സമാഹരിച്ചു, അതില്‍ 65 ശതമാനവും 42 യൂണികോണ്‍ കമ്പനികളുടേതാണ്. വിശാലവും സുതാര്യവുമായ സംഭരണ പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഭാരത സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ്. 6,678 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്‌പ്ലേസില്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുന്‍വര്‍ഷത്തെ 11.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2021 ആയപ്പോഴേക്കും 42 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞു അതോടൊപ്പം കോര്‍പ്പറേറ്റ് പങ്കാളിത്തത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. ഏകദേശം 260ലധികം കോര്‍പ്പറേറ്റുകള്‍ നിലവില്‍ സജീവ പങ്കാളികളാണ്. 50 ശതമാനവും ബഹുരാഷ്‌ട്ര കമ്പനികളാണ്. ഇത് ആഗോള കമ്പനികള്‍ക്ക് ഇന്ത്യന്‍ ആവാസവ്യവസ്ഥയില്‍ നിക്ഷേപം നടത്താനുള്ള താത്പര്യം വര്‍ധിക്കുന്നതിന്റെ സൂചനയാണ്. സ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസ് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഇനിഷ്യേറ്റീവിന്റെ പഠനമനുസരിച്ച് അമേരിക്കയിലെ 500 യൂണികോണുകളുടെ 1,078 സ്ഥാപകരില്‍, പത്തില്‍ നാലിലധികം പേരും ആദ്യ തലമുറ കുടിയേറ്റക്കാരാണ്. അതില്‍ 90 പേരും ഇന്ത്യന്‍ വംശജരാണ്. ഒരുകാലഘട്ടത്തില്‍ നിയമസംവിധാനങ്ങളിലെ ചുവപ്പുനാടകളില്‍ കുടുങ്ങി നിക്ഷേപസൗഹൃദമല്ലാത്ത ഭാരതത്തിലെ അന്തരീക്ഷം പല നിക്ഷേപകരെയും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്, എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പരമ്പരാഗത സംരംഭകര്‍ക്കും വിദേശ ബഹുരാഷ്‌ട്ര കമ്പനി

കള്‍ക്കും പുതു സംരംഭകര്‍ക്കും അനുസ്യൂതം ഇന്ത്യന്‍ സംരംഭക സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന സാമ്പത്തിക ആവാസവ്യവസ്ഥയാണ് നിലവിലുള്ളത്. വിദ്യാഭ്യാസ മന്ത്രാലയവും ശാസ്ത്ര സാങ്കേതിക വകുപ്പും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ആക്ഷന്‍ പ്ലാനിന് കീഴില്‍, അക്കാദമികവും വ്യവസായവും ഇഴചേര്‍ന്ന  ഇന്‍കുബേഷനിലൂടെയും സംയുക്ത ഗവേഷണ-വികസന ശ്രമങ്ങളിലൂടെയും സംരംഭക ആവാസവ്യവസ്ഥയുടെ വിജയകരമായ നവീകരണവും പ്രോത്സാഹനവും അതിലൂടെ ആത്മനിര്‍ഭരമാകുന്ന ഭാരതത്തിന്റെ  അനിവാര്യതയും ലക്ഷ്യമിട്ട് നിതാന്തശ്രമങ്ങളിലാണ്.

Tags: indianസ്റ്റാര്‍ട്ടപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

India

സംഘർഷം പുകയുന്ന സുഡാനിൽ ഇന്ത്യക്കാരനെ വിമതർ തട്ടിക്കൊണ്ടുപോയി: ചോദിച്ചത് ഷാരൂഖ് ഖാനെ അറിയുമോ എന്ന്, മോചന ശ്രമം തുടർന്ന് അധികൃതർ

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.