Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

കവിതയുടെ മൗലികത

വായന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 06:00 am IST
inLiterature

ഗോവിന്ദന്‍ കെ.പി

മഹാകവി ജി. ശങ്കരക്കുറുപ്പിനുശേഷം അങ്കമാലിയില്‍ നിന്ന് ഒരു കവി കൂടി. ആ കവിയാണ് ജയപ്രകാശ് അങ്കമാലി. അദ്ദേഹം മികച്ച പദ്യകാരനും ഗദ്യകാരനും കൂടിയാണ്. ആദ്യ കവിതാ സമാഹാരം ‘വജ്രം’ 1996 ല്‍ ഇറങ്ങി.

ഗദ്യലോകത്ത് വിസ്മയകരമായ ‘വിഭാമകം’ എന്ന നവീന കഥാഖ്യാനസമ്പ്രദായത്തില്‍ ‘സന്താല ഹേര’ എന്ന ബൃഹല്‍ ഗ്രന്ഥം 2008ല്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ ഈ കവിയുടെ ചെറുതും വലുതുമായ 159 കവിതകളടങ്ങിയ ‘രൂപകം’ എന്ന സമാഹാരം പുറത്തിറങ്ങിയിരിക്കുന്നു.

മലയാള കവിതയെ സഗൗരവം വീക്ഷിക്കുകയും വായിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ ഈ കൃതി തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്. ഈ സമാഹാരത്തെ സംബന്ധിച്ച പഠനങ്ങള്‍ ഉണ്ടാകേണ്ടത് ഭാഷാ കൈരളിയുടെ വികാസത്തിന് ആവശ്യമാണ്.

ജീയുടെ തന്നെ പ്രദേശത്തുകാരനായ കവിയുടെ കവിതകളിലൂടെ കടന്നുപോകുമ്പോള്‍ കാണാന്‍ കഴിയും, ജീയുടെ കവിതകള്‍ക്കൊപ്പം നില്‍ക്കുന്നതും ചില കവിതകള്‍ ജീയുടെ കവിതകളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നതുമാണെന്നും. ഈ കവിതകളുടെ പ്രത്യേകത,ഇതില്‍ അനുകരണമോ മറ്റുള്ളവരുടെ സ്വാധീനമോ ആര്‍ക്കും ദര്‍ശിക്കാനാകില്ലെന്നതാണ്.

പൂര്‍ണ്ണമായും കവിയുടെ മൗലികത തന്നെ. പരസ്പരം എന്ന ചെറുകവിതയുടെ അവസാന രണ്ട് വരിയിങ്ങനെയാണ്:

”എനിയ്‌ക്കുള്ളതെല്ലാം നിനക്കു തന്നു ഞാന്‍

ഒരിറ്റു സ്‌നേഹം നീ തിരിച്ചുനല്‍കുമോ”

യക്ഷന്‍ എന്ന കവിതയില്‍ –

”കരിമ്പാറപ്പുള്ളിയടിമുടികുത്തി

സമൃദ്ധമാം വനമുടി പാതി വെട്ടി

കഴുത ബുദ്ധി തന്‍ പുറത്തിരുത്തിയീ

പ്രകൃതിയെയപഹസിപ്പത് കാണാം

……………………………………………………………..

………………………………………………………………

ചിലരധികാരം കറന്നെടുക്കുന്നു

ചിലര്‍ സദാചാരം, പലരുമാഹാരം

നിണം കാണും വരെ പണം കറന്നെടു-

ക്കുവാന്‍ ചിലര്‍, മറ്റു ചിലര്‍ പ്രശസ്തിയും

കറന്നെടുക്കുന്നു, കവിതയും ചിലര്‍

കരാളന്മാര്‍ വിഷം, പ്രബുദ്ധരൗഷധം

വനിതകള്‍ മതിവരാതെ സൗന്ദര്യം

ഋഷി ജനങ്ങളോ അമൃത സങ്കല്‍പം”

ഈ സമാഹാരത്തില്‍ 106 വരികളുള്ള ‘ഭാഷ’യെന്ന കവിതയിലെ പ്രയോഗങ്ങളുടെ ആഴവും പരപ്പും ഒന്നു വേറെതന്നെയാണ്. ഇവിടെ വാക്കുകള്‍ എന്നെകൂടി പരിഗണിക്കുകയെന്ന മട്ടില്‍ കവിയുടെ പുറകേ പോകുന്നതു പോലെ തോന്നും.

”സൂര്യ ചന്ദ്രോത്സവ വേദികളില്‍ ഭൂമി

ആയിരം ഭാഷാ വിഭൂതികള്‍ ചാര്‍ത്തിനി –

ന്നാടുമെന്നാലും മനസ്സിന്റെ ചുണ്ടില-

ന്നാദ്യമിറ്റിച്ച ഭാഷാ രസം ഭാസുരം”

അധര്‍മ്മരൂപം എന്ന കവിതയില്‍ ഇപ്രകാരം വായിക്കാം:

”എന്നും ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍

ത്തന്നെ ജനങ്ങള്‍ കൊല്ലാതെ കൊല്ലപ്പെടും

ഉന്നതമായ ജനാധിപത്യ, മതില്‍

വന്നെഴുന്നെള്ളുന്ന രാഷ്‌ട്രീയ രാക്ഷസം”

‘മഹാദര്‍ശനം’ എന്ന കവിതയിലൊരിടത്തെ ചോദ്യം വായനക്കാരെ അസ്വസ്ഥരാക്കുന്നതാണ്.

”ക്രൂരം കൊലതന്‍ കല പഠിപ്പിയ്‌ക്കുന്ന

യൂണിവേഴ്‌സിറ്റി തന്‍ ക്യാമ്പസ്സവിടെയോ”

പൂച്ച കഥാപാത്രമാകുന്ന ‘മാതൃവാത്സല്യം’ എന്ന കവിതയില്‍ –

”വജ്ര ദന്ത നഖ പംക്തിയോടെ ഹിംസ്ര-

വംശപാരമ്പര്യമങ്ങനെ തന്നുടെ

ഗര്‍ഭകമലപീഠത്തിലിരിയ്‌ക്കുന്ന

സര്‍ഗ്ഗപ്രതിഭ നിര്‍മ്മിച്ചു സവിസ്തരം”

കാലമെത്ര കഴിഞ്ഞാലും വിസ്മൃതിയിലാണ്ടു പോകാതെ കാലഘട്ടത്തിന്റെ അടയാളമായി ഈ കവിതാ സമാഹാരത്തിലെ കവിതകള്‍ നിലനില്‍ക്കുമെന്ന് നിസ്സംശയം പറയാം.

Tags: Reading
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

Kerala

ഓരോ മാസവും ബിൽ ഈടാക്കുന്നത് പരിഗണനയിൽ; ഉപഭോക്താവിന് സ്വന്തമായി റീഡിങ് നടത്താം, പുതിയ നടപടികളുമായി കെഎസ്ഇബി

India

ക്ഷേത്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ലൈബ്രറികള്‍ തുടങ്ങൂ: ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്

Gulf

അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവലിന് അബുദാബിയിൽ തുടക്കമായി: എമിറാത്തി സാഹിത്യത്തെ പരിപോഷിപ്പിക്കുക മുഖ്യ ലക്ഷ്യം

Varadyam

കുറയുന്ന വായനയും കൂടുന്ന എഴുത്തും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.