Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തേന്മൊഴി നിസ്സാരക്കാരിയല്ല;ട്വിറ്റര്‍ സിഇഒയെക്കൊണ്ട് ബ്രാഹ്മിണ്‍ വിരുദ്ധ പോസ്റ്റര്‍ പിടിപ്പിച്ചു; തേന്മൊഴിയുടെ പ്രഭാഷണം റദ്ദാക്കിയ ഗൂഗിളിന് വിമര്‍ശനം

ബ്രാഹ്മണര്‍ക്കെതിരെ തീവ്രനിലപാടെടുക്കുന്ന സാമൂഹ്യപ്രവര്‍ത്തക തേന്മൊഴി സൗന്ദര്‍രാജന്റെ പ്രഭാഷണം ഗൂഗിള്‍ റദ്ദാക്കി. ജോലിസ്ഥലത്ത് അനാവശ്യമായ ജാതിവേര്‍തിരിവുകള്‍ സൃഷ്ടിക്കുമെന്ന് ആരോപിച്ചാണ് ഗൂഗിള്‍ ഈ പ്രഭാഷണം റദ്ദാക്കിയത്. തേന്മൊഴി സൗന്ദര്‍രാജന്റെ ഇക്വാലിറ്റി ലാബ്സ്. കുറച്ചുനാള്‍ മുന്‍പ് ട്വിറ്റര്‍ സിഇഒ ജാക് ഡോഴ്സി ബ്രാഹ്മിണ്‍ വിരുദ്ധ പ്ലക്കാര്‍ഡ് പിടിച്ചത് വന്‍വിവാദമായിരുന്നു. പിന്നീട് ഈ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് തേന്മൊഴി സൗന്ദര്‍രാജനാണെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു.

Janmabhumi Online by Janmabhumi Online
Jun 4, 2022, 08:35 pm IST
in India
ബ്രാഹ്മിണ്‍ വിരുദ്ധ പോസ്റ്റര്‍ പിടിച്ച് ട്വിറ്റര്‍ സിഇഒ ജാക് ഡോഴ്സി; കൂടെ ബര്‍ഖാ ദത്തിനെയും തേന്മൊഴി സൗന്ദര്‍രാജനെയും കാണാം (ഇടത്ത്) ഹിന്ദുത്വ വിരുദ്ധ പ്രവര്‍ത്തകയായ തേന്‍മൊഴി സൗന്ദര്‍രാജന്‍ (വലത്ത്)

ബ്രാഹ്മിണ്‍ വിരുദ്ധ പോസ്റ്റര്‍ പിടിച്ച് ട്വിറ്റര്‍ സിഇഒ ജാക് ഡോഴ്സി; കൂടെ ബര്‍ഖാ ദത്തിനെയും തേന്മൊഴി സൗന്ദര്‍രാജനെയും കാണാം (ഇടത്ത്) ഹിന്ദുത്വ വിരുദ്ധ പ്രവര്‍ത്തകയായ തേന്‍മൊഴി സൗന്ദര്‍രാജന്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

 ന്യൂദല്‍ഹി: ബ്രാഹ്മണര്‍ക്കെതിരെ തീവ്രനിലപാടെടുക്കുന്ന സാമൂഹ്യപ്രവര്‍ത്തക തേന്മൊഴി സൗന്ദര്‍രാജന്റെ പ്രഭാഷണം ഗൂഗിള്‍ റദ്ദാക്കി. ജോലിസ്ഥലത്ത് അനാവശ്യമായ ജാതിവേര്‍തിരിവുകള്‍ സൃഷ്ടിക്കുമെന്ന് ആരോപിച്ചാണ്  ഗൂഗിള്‍ ഈ പ്രഭാഷണം റദ്ദാക്കിയത്.  

ഇതിന്റെ പേരില്‍ ഗൂഗിളില്‍ ഭിന്നത ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഗൂഗിള്‍ ജീവനക്കാരി തനൂജ ഗുപ്തയുടെ ശ്രമം ഗൂഗിള്‍ ജീവനക്കാര്‍ തന്നെ തകര്‍ത്തു. ബ്രാഹ്മിണ്‍ വിരുദ്ധ, ഇന്ത്യ വിരുദ്ധ, ഹിന്ദുത്വ വിരുദ്ധ സ്ഥാപനമാ ഇക്വാളിറ്റി ലാബ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് തേന്മൊഴി. ഇവരെ ഗൂഗിള്‍ ന്യൂസ് ജീവനക്കാര്‍ക്ക്  വേണ്ടി പ്രഭാഷണം നടത്താന്‍ ക്ഷണിച്ചത് ഗൂഗിളിന്റെ സീനിയര്‍ മാനേജര്‍ തനൂജ ഗുപ്തയാണ്. “ദളിത് ചരിത്ര മാസം” എന്ന  പരിപാടിയുമായി ബന്ധപ്പെട്ടാണ് ഈ പ്രഭാഷണം സംഘടിപ്പിച്ചിരുന്നത്. ഇത്തരമൊരു പ്രഭാഷണം ഗൂഗിളിലെ ജീവനക്കാര്‍ക്കിടയില്‍  ജാതി വിവേചനവും പലതരം ജാതി ചിന്തകളും ഉയര്‍ത്തപ്പെട്ടേക്കുമെന്ന് ഒരു വിഭാഗം ജീവനക്കാരില്‍ ആശങ്ക ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഗൂഗിളില്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന ഏഴ് പേര്‍ ഗൂഗിള്‍ മാനേജ് മെന്‍റിന് തേന്മൊഴി സൗന്ദര്‍രാജന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നതിനെതിരെ കത്തെഴുതി. അതോടെയാണ്  ഗൂഗിള്‍ ഈ  പ്രഭാഷണം റദ്ദാക്കിയതായിപ്രഖ്യാപിച്ചത്.  

ഇതിന്റെ കാരണം ഗൂഗിള്‍ വക്താവ് ഷാന്നൊന്‍ ന്യൂബെറി വിശദീകരിച്ചതിങ്ങിനെ:” ഞങ്ങളുടെ തൊഴിലിടത്തില്‍ ജാതി വിവേചനത്തിന് സ്ഥാനമില്ല. തൊഴിലിടത്തില്‍  വിവേചനത്തിനും പ്രതികാരമനോഭാവത്തിനും എതിരായ സുവ്യക്തമായ നയമാണ് ഗൂഗിളിനുള്ളത്.”  

“ഈ പ്രഭാഷണം നടത്തേണ്ട എന്ന തീരുമാനത്തിന് പിന്നില്‍ മറ്റൊരു കാരണവുമുണ്ട്. ഈ പ്രഭാഷണം ഗൂഗിള്‍ ജീവനക്കാരുടെ സമൂഹത്തിനുള്ളില്‍ ഐക്യവും ബോധവല്‍ക്കരണവും സൃഷ്ടിക്കുന്നതിന് പകരം വിള്ളല്‍ ഉണ്ടാക്കുമെന്ന് തോന്നി”- അവര്‍ പറയുന്നു.  

എന്നാല്‍ തേന്‍മൊഴിയുടെ പ്രഭാഷണം ഗൂഗിള്‍ റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഗൂഗിളിലെ സീനിയര്‍ മാനേജര്‍ തനൂജ ഗുപ്ത രാജിവെച്ചു. തനൂജയും ഹിന്ദുത്വ വിരുദ്ധ പ്രവര്‍ത്തകയാണെന്ന് ആരോപിക്കപ്പെടുന്നു. “ഗൂഗിളിന്റെ തൊഴിലിടത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ രണ്ട് ജീവനക്കാര്‍ ജാതിവിവേചനം അനുഭവിച്ചിരുന്നു. അതുകൊണ്ടാണ് തേന്മൊഴിയെത്തന്നെ പ്രഭാഷണത്തിന് വിളിക്കണമെന്ന് തീരുമാനിച്ചത്”- എന്ന ന്യായീകരണമാണ് തേന്മൊഴിയെ പ്രഭാഷണത്തിന് കൊണ്ടുവരുന്നതിന്റെ പിന്നിലുണ്ടായിരുന്നതെന്ന് തനൂജ ഗുപ്ത വിശദീകരിക്കുന്നു.  

തേന്മൊഴിയുടെ പ്രഭാഷണം റദ്ദാക്കിയതോടെ ഗൂഗിളിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനായിരുന്നു തനൂജയുടെ ശ്രമം. ആഭ്യന്തരമായി വിമര്‍ശനം ഉയര്‍ത്തിയതിന്റെ പേരില്‍ ജീവനക്കാരോട്, പ്രത്യേകിച്ചും സ്ത്രീകളോട്, പ്രതികാരം ചെയ്ത കമ്പനിയാണ് ഗൂഗിളെന്ന് തനൂജ ഗുപ്ത  കുറ്റപ്പെടുത്തുന്നു. തേന്മൊഴിയുടെ പ്രഭാഷണം റദ്ദാക്കിയപ്പോള്‍ തനൂജ ഗുപ്ത യൂ ട്യൂബില്‍ തേന്മൊഴിയുമായി സുദീര്‍ഘമായ ഒരു അഭിമുഖം നടത്തി പ്രസിദ്ധീകരിക്കുകയും അത് പരമാവധി ഇടങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.  

എന്നിട്ടും അരിശം തീരാതെ  തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഗൂഗിളിന് വേണ്ടി ജോലി ചെയ്യുന്ന 8,000 ജീവനക്കാരെ ഗൂഗിളിന് എതിരെ തിരിക്കാനും തനൂജ ഗുപ്ത ശ്രമം നടത്തി. ഇതിന്റെ ഭാഗമായി ഈ ജീവനക്കാര്‍ക്കെല്ലാം തേന്മൊഴിയുടെ പ്രഭാഷണം റദ്ദാക്കിയ കാര്യം ചൂണ്ടിക്കാട്ടി തനൂജ ഗുപത് പ്രതിഷേധ ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ പതിവിന് വിപരീതമായി ഗൂഗിളില്‍ വിള്ളലും വിഘടനവും ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് ഇവരില്‍ ഭൂരിഭാഗം പേരും തനൂജ ഗുപ്തയെ വിമര്‍ശിക്കുകയായിരുന്നു.  

തേന്മൊഴി സൗന്ദര്‍രാജന്‍ ബ്രാഹ്മിണ്‍ വിരുദ്ധ മാത്രമല്ല, ഇന്ത്യാ വിരുദ്ധ കൂടിയാണ്. ഒപ്പം ജാതി ചിന്ത കുത്തിവെയ്‌ക്കുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്. യുഎസിലെ വലിയൊരു ബ്രാഹ്മിണ്‍ വിരുദ്ധ ജാതി തീവ്ര സംഘമാണ് തേന്മൊഴി സൗന്ദര്‍രാജന്റെ ഇക്വാലിറ്റി ലാബ്സ്. കുറച്ചുനാള്‍ മുന്‍പ് ട്വിറ്റര്‍ സിഇഒ ജാക് ഡോഴ്സി  ബ്രാഹ്മിണ്‍ വിരുദ്ധ പ്ലക്കാര്‍ഡ് പിടിച്ചത് വന്‍വിവാദമായിരുന്നു. പിന്നീട് ഈ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് തേന്മൊഴി സൗന്ദര്‍രാജനാണെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു.  

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈനോരിറ്റീസ് ഇന്‍ ഇന്ത്യ (ഒഎഫ് എം ഐ) എന്ന സംഘടനയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട് തേന്മൊഴിയുടെ ഇക്വാലിറ്റി ലാബ്സ്. ഇവര്‍ തെക്കന്‍ ഏഷ്യന്‍ അമേരിക്കക്കാര്‍ക്കിടയിലെ ജാതികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തന്നെ തയ്യാറാക്കിയിരുന്നു.  

ഒഎഫ് എം ഐ എന്ന സംഘടനയെ നയിക്കുന്നത് ഭജന്‍ സിങ്ങ് ഭിന്‍ഡര്‍ ആണ്. ഇദ്ദേഹം പാക് ചാരസംഘടനയായ ഐഎസ് ഐയുടെ പ്രവര്‍ത്തകനാണ്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് വേണ്ടി പ്രവര്‍ത്തിച്ച മോദി അനുകൂലിയായ അമിത് ജാനിയെ തേന്മൊഴി സൗന്ദര്‍രാജന്‍ “ഹിന്ദു ഫാസിസത്തെ പിന്തുണയ്‌ക്കുന്നയാള്‍” എന്ന് വിമര്‍ശിച്ച് ക്രൂരമായി ഒറ്റപ്പെടുത്തിയിരുന്നു.  

അതുപോലെ ട്വിറ്റര്‍ സിഇഒ ആയ പരാഗ് അഗര്‍വാള്‍ ബ്രാഹ്മിണ്‍ ആണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിനെതിരെ വിമര്‍ശനപ്രചാരണം അഴിച്ചുവിട്ട വ്യക്തികൂടിയാണ് തേന്മൊഴി സൗന്ദര്‍രാജന്‍. പിന്നീട് പരാഗ് അഗര്‍വാള്‍ ബനിയ എന്ന ജാതിയില്‍പ്പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ക്കെതിരായ പ്രചാരണം റദ്ദാക്കി.  

ഇപ്പോള്‍ ഇടത്-ലിബറല്‍-മനുഷ്യാവകാശ സംഘടനകളുടെ സ്വാധീനം ഉപയോഗിച്ച് . വാഷിംഗ് ടണ്‍ പോസ്റ്റില്‍ ഗൂഗിള്‍ സിഇഒ ആയ സുന്ദര്‍ പിച്ചൈയ്‌ക്കെതിരെ മോശമായ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണ് തേന്മൊഴി സൗന്ദര്‍രാജനും തനൂജ ഗുപ്തയും കൂട്ടരും. സുന്ദര്‍ പിച്ചൈ ബ്രാഹ്മിണ്‍ ആയിതിനാലാണ് തേന്മൊഴിയുടെ പ്രഭാഷണം ഗൂഗിള്‍ റദ്ദാക്കിയതെന്ന ആരോപണമാണ് വാഷിംഗ്ടണ്‍ പോസ്റ്റില്‍  ഉയര്‍ത്തിയിരിക്കുന്നത്.  മോദി സര്‍ക്കാരിനെതിരെ ഇല്ലാത്ത കുറ്റങ്ങള്‍ പര്‍വ്വതീകരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഇടയ്‌ക്കിടെ വരുന്ന ലേഖനങ്ങള്‍ക്ക് പിന്നിലും ഇടത്-ലിബറല്‍-മനുഷ്യാവകാശ-കോണ്‍ഗ്രസ് ലോബിയാണെന്ന കാര്യം കൂടുതല്‍ വ്യക്തമാവുകയാണ്. 

Tags: Parag Agrawalട്വിറ്റർ സിഇഒഹിന്ദു വിരുദ്ധംഹിന്ദുവിരുദ്ധ ചായ്‌വ്ഇക്വാലിറ്റി ലാബ്സ്സുന്ദര്‍ പിച്ചൈതേന്മൊഴി സൗന്ദര്‍രാജന്‍തനൂജ ഗുപ്തഗൂഗിള്‍പരാഗ് അഗര്‍വാള്‍സുന്ദര്‍ പിച്ചായ്ഒഎഫ് എം ഐWashington Post
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖാലിസ്ഥാന്‍ ഭീകരനെ വധിക്കാന്‍ ശ്രമിച്ചെന്ന യുഎസ് പത്രത്തിന്റെ റിപ്പോര്‍ട്ട് അനാവശ്യവും അടിസ്ഥാനരഹിതവുമെന്ന് ഭാരതം

ഇന്ത്യ വധിച്ചതായി കാനഡ ആരോപിച്ച ഖലിസ്ഥാന്‍ തീവ്രവാദി ഹര‍്ദീപ് സിങ്ങ് നിജ്ജര്‍ തോക്കൂമായി (ഇടത്ത്) വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് (വലതത്)
World

കാന‍ഡ പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി വാഷിംഗ് ടണ്‍ പോസ്റ്റ്; ഖലിസ്ഥാന്‍ തീവ്രവാദിഹര്‍ദീപ് സിങ്ങ് നിജ്ജറിനെ വധിച്ചത് സിഖ് ഗുണ്ടാസംഘം

US

അമേരിക്കയിലെ പ്രമുഖ പ്രൊഫഷണലുകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

India

ഗൂഗിള്‍, ആമസോണ്‍, ബോയിംഗ് സിഇഒമാരുമായി ചര്‍ച്ച നടത്തി മോദി; ഇന്ത്യയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിനിവേശം ശ്രദ്ധേയം

India

ഇന്ത്യ കുതിക്കുന്നു; 2030ല്‍ ഇന്ത്യയുടെ ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളര്‍ ആകുമെന്ന് ബെയിന്‍ ആന്‍റ് കമ്പനി പഠനം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ കുട്ടികളില്‍ ‘ശതമാനം’ അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം ; ഒൻപത് പേർ മരിച്ചു , 19 പേരെ കാണാതായി

പീഡന കേസില്‍ ട്വിസ്റ്റ്, യുവതി പണം തട്ടി, ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, എതിര്‍ പരാതിയുമായി ക്രിക്കറ്റ് താരം യാഷ് ദയാല്‍

നാഗ പഞ്ചമിയും ഗരുഡ പഞ്ചമിയും ആചാരങ്ങളും

‘ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയാകാനായത് ഭരണഘടനയുടെ ശക്തി കൊണ്ട് ‘ ; നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് മോദി

മെസിയുടെയും മാറഡോണയുടെയും നാട്ടില്‍ മോദി എത്തിയത് ചൈനയുടെ ചീട്ട് കീറാന്‍….അര്‍ജന്‍റീന, ബ്രസീല്‍, ഘാന, ട്രിനിഡാഡ്, നമീബിയ…മോദി അത് നേടും

സൗദി ജയിലിലുളള അബ്ദുല്‍ റഹീമിന് ആശ്വാസം: 20 വര്‍ഷം തടവുശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി, ഇനി ഒരു വര്‍ഷം കൂടി

കണ്ണൂരില്‍ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയതില്‍ ആശങ്ക

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

തമിഴ്നാട്ടില്‍ ദ്രാവിഡ മര്‍ക്കടമുഷ്ടി തകര്‍ക്കുന്ന ഹിന്ദുമുന്നേറ്റത്തിന് മൂലക്കല്ലായി മുരുകന്‍; മുരുകന്റെ സ്കന്ദ ഷഷ്ഠി കവചത്തിന് പിന്നലെ കഥ അറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies