Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ധോണി എന്നെ ടീമില്‍ നിന്ന് പുറത്താക്കി; അന്ന് സച്ചിന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ ഉറപ്പായും വിരമിക്കുമായിരുന്നു;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെവാഗ്

2008ല്‍ ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നപ്പോള്‍ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്റെ മനസ്സിലേക്കു വന്നിരുന്നു. ടെസ്റ്റ് പരമ്പരയിലൂടെ ഞാന്‍ ദേശീയ ടീമിലേക്കു മടങ്ങിവന്നു, 150 റണ്‍സ് നേടുകയും ചെയ്തു. പക്ഷെ ഏകദിനത്തില്‍ മൂന്ന്-നാലു ശ്രമങ്ങളില്‍ എനിക്കു കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 06:02 pm IST
in Cricket

ന്യൂദല്‍ഹി: ധോണി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കാലത്ത് 2008ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനിരുന്നതാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തന്റെ മനസ് മാറ്റിയതെന്നും ക്രിക്ബസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

2008ല്‍ ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നപ്പോള്‍ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്റെ മനസ്സിലേക്കു വന്നിരുന്നു. ടെസ്റ്റ് പരമ്പരയിലൂടെ ഞാന്‍ ദേശീയ ടീമിലേക്കു മടങ്ങിവന്നു, 150 റണ്‍സ് നേടുകയും ചെയ്തു. പക്ഷെ ഏകദിനത്തില്‍ മൂന്ന്-നാലു ശ്രമങ്ങളില്‍ എനിക്കു കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. അതിനാല്‍ എംഎസ് ധോണി എന്നെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

ഏകദിന ടീമില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട സമയത്തായിരുന്നു ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഏകദിനത്തില്‍ നിന്നും വിരമിച്ചാലും ടെസ്റ്റില്‍ തുടര്‍ന്നും കളിക്കാമെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. പക്ഷെ ഈ സമയത്തു സച്ചിന്‍ ടെണ്ടുല്‍ക്കറാണ് എന്നെ വിരമിക്കലില്‍ നിന്നും തടഞ്ഞത്. അദ്ദേഹം എന്നോടു പറഞ്ഞത് ഇങ്ങനെയായിരുന്നു- ഇതു നിന്റെ ജീവിതത്തിലെ മോശം ഘട്ടമാണ്. ഈ ടൂറിനു ശേഷം വീട്ടിലേക്കു മടങ്ങുക. എന്താണ് വേണ്ടതെന്നു നന്നായി ആലോചിക്കൂ, അതിനുശേഷം അടുത്തതായി എന്തു ചെയ്യണമെന്നു തീരുമാനിക്കൂയെന്നായിരുന്നു. ഭാഗ്യവശാല്‍ അന്നു താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചില്ലെന്നും സെവാഗ് വ്യക്തമാക്കി.

2008ല്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ ത്രിരാഷ്‌ട്ര ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു. ഇന്ത്യ, ഓസീസ് എന്നിവരെക്കൂടാതെ ശ്രീലങ്കയായിരുന്നു ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം. 10 മല്‍സരങ്ങള്‍ ഇന്ത്യ കളിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ മാത്രമേ വീരേന്ദര്‍ സെവാഗ് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നുള്ളൂ. മോശം പ്രകടനം കാരമാണ് ശേഷിച്ച മല്‍സരങ്ങളില്‍ അദ്ദേഹത്തെ ഇന്ത്യ മാറ്റിനിര്‍ത്തിയത്.

ആദ്യത്തെ നാലു മല്‍സരങ്ങളില്‍ 6, 33, 11, 14 എന്നിങ്ങനെയായിരുന്നു സെവാഗിന്റെ സ്‌കോറുകള്‍. ഇതോടെ ക്യാപ്റ്റന്‍ എംഎസ് ധോണി പ്ലെയിങ് ഇലവനില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. അതിനു ശേഷം ഓസീസിനെതിരേ ഒരു അവസരം കൂടി വീരുവിനു നല്‍കി. എന്നാല്‍ അതില്‍ 14 റണ്‍സിനു പുറത്തായതോടെ വീണ്ടും ടീമിനു പുറത്തായി. എങ്കിലും ബെസ്റ്റ് ഓഫ് ത്രീയുള്‍പ്പെട്ട ഫൈനലില്‍ ആദ്യത്തെ രണ്ടിലും ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു.

Tags: ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍എം.എസ്. ധോണിSehwagസച്ചിന്‍ തെണ്ടുല്‍ക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഹാര്‍ദികിന് വിമര്‍ശനം

Cricket

മനോജ് തിവാരി വിരമിച്ചു

Cricket

ഇന്ത്യന്‍ ട്വന്റി20 ടീം: അഗാര്‍ക്കര്‍ക്ക് കീഴിലെ യുവപരീക്ഷണം

New Release

ധോണി എന്റര്‍ടൈന്മെന്റ്സ് ചിത്രം ‘എല്‍ ജി എം’ തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നു; കേരളത്തിലും റിലീസ്

ആള്‍ട്ട് ന്യൂസിന്‍റെ മുഹമ്മദ് സുബൈര്‍ (ഇടത്ത്)
India

ചെന്നൈ കിംഗ്സിന്റെ വിജയത്തില്‍ ജഡേജയെ അഭിനന്ദിച്ചുകൊണ്ടുള്ള അണ്ണാമലൈയുടെ പ്രസ്താവന വളച്ചൊടിച്ച് വിവാദമാക്കാന്‍ ആള്‍ട് ന്യൂസ് സുബൈറിന്റെ ശ്രമം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.