ദുര്‍ഗാദേവിയെ ആരാധിക്കാന്‍ ദേവീമാഹാത്മ്യത്തോളം മഹത്തായതൊന്നുമില്ലെന്നാണ് സങ്കല്പം. മാര്‍ക്കണ്ഡേയ പുരാണത്തില്‍ ഉള്‍പ്പെടുന്ന ദേവീമാഹാത്മ്യം ദുര്ഗാസപ്തശതീയെന്നും ചണ്ഡീയെന്നും അറിയപ്പെടുന്നു. ദുരിതശമനങ്ങള്ക്കും സമ്പദ്സമൃദ്ധിക്കും ആത്നിഷ്ഠയോടെ ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നത് ഉത്തമമാണ്. ഈ പുണ്യഗ്രന്ഥം സൂക്ഷിക്കുന്ന വീടുകളില്‍ ദുഷ്ടശക്തികളുടെ ഉപദ്രവങ്ങള്‍ ഉണ്ടാവില്ലെന്നാണ് വിശ്വാസം.
പതിമൂന്ന് അധ്യായങ്ങളടങ്ങിയതാണ് ദേവീമാഹാത്മ്യം. അവയെ പ്രഥമചരിത്രം, മധ്യമചരിത്രം, ഉത്തരചരിത്രം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. പ്രഥമചരിത്രത്തില് ഒരു അധ്യായം മാത്രമാണുള്ളത്. അടുത്തതില്‍ അതായത് മധ്യമചരിത്രത്തില്‍ മൂന്നും ഉത്തമചരിത്രത്തില് ഒന്‍പതും അധ്യായങ്ങള്‍ കാണാം. ആകെ പതിമൂന്ന് അധ്യായങ്ങള്‍.
ഓരോ ദിവസവും ഓരോ ചരിത്രം വീതം പാരായണം ചെയ്യണമെന്നാണ് നിഷ്ക്കര്‍ഷിക്കുന്നതെങ്കിലും കേരളത്തില്‍ മറ്റൊരു രീതിയാണ് അവലംബിക്കുന്നത്. ആദ്യത്തെ അധ്യായം ഞായറാഴ്ചയില്‍ തുടങ്ങിയാല്‍ അടുത്ത രണ്ടെണ്ണം തിങ്കളാഴ്ച പാരായണം ചെയ്യണം. നാലാമത്തേത് ചൊവ്വ, തുടര്‍ന്നു വരുന്ന നാല് അധ്യായങ്ങള്‍ (അഞ്ചു മുതല്‍ എട്ടു വരെ) ബുധന്‍, ഒമ്പത്, പത്ത് അധ്യായങ്ങള്‍ വ്യാഴം, പതിനൊന്നാമത്തേത് വെള്ളി, പന്ത്രണ്ട്, പതിമൂന്ന് അധ്യായങ്ങള്‍ ശനി എന്നീ ദിവസക്രമത്തില്‍ വേണം പാരായണം ചെയ്യാന്‍. പാരായണത്തില്‍ അനുവദനീയമല്ലാത്ത ചില കാര്യങ്ങളുണ്ട്. പാരായണം സംഗീതാത്മകമാകരുത്. അതിവേഗത്തിലോ തലയാട്ടിക്കൊണ്ടോ പാരായണം അരുത്. ശബ്ദം തീരെ കുറച്ചും സ്തോത്രങ്ങളുടെ അര്‍ത്ഥമറിയാതെയും പാരായണം ചെയ്യുന്നത് നിഷിദ്ധമാണ്.
ദേവീമാഹാത്മ്യത്തില്‍ ഉപാസ്യദേവതയായി സങ്കല്പിച്ചു വരുന്നത് ചണ്ഡികയെയാണ്. സരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നിങ്ങനെ ഭക്തരെ അനുഗ്രഹിക്കാന്‍ ചണ്ഡിക പലരൂപങ്ങളിലുള്ള സങ്കല്പമായി മാറുന്നു.പതിനൊന്നാമത്തെ അധ്യായത്തിന് ദേവീ മാഹാത്മ്യത്തില്‍ പ്രത്യേകം പ്രാധാന്യം കല്പ്പിച്ചു കാണുന്നു. ഈ അധ്യായത്തിന്റെ നിത്യ പാരായണത്തിലൂടെ അഭീഷ്ടസിദ്ധി കൈവരുമെന്നാണ് വിശ്വാസം. ഗ്രഹപ്പിഴ മാറാന്‍ ഇത് 41 ദിവസം തുടര്‍ച്ചയായി പാരായണം ചെയ്യാവുന്നതാണ്. ത്രിസന്ധ്യയില്‍, അഞ്ചുതിരിയിട്ട നെയ്വിളക്ക് വെച്ച് ചുവന്ന വസ്ത്രമുടുത്ത്, രക്തചന്ദനമണിഞ്ഞ് പാരായണം ചെയ്യുന്നത് അതിശ്രേഷ്ഠമത്രേ. ഈ കാലയളവില്‍ കഠിന ബ്രഹ്മചര്യവും നിഷ്ക്കര്‍ഷിക്കുന്നു. അതുപോലെ രാത്രയില്‍ അരിയാഹാരം കഴിക്കാതെ ലഘുവായി മറ്റെന്തെങ്കിലും ഭക്ഷിക്കണം. ദേഹശുദ്ധിയും മനഃശുദ്ധിയും പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: