Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വൈബ്രന്റ് ഗുജറാത്ത്

കഴിഞ്ഞ സീസണുകളില്‍ മോശം ഫോമിന്റെ പേരില്‍ പഴികള്‍ കേട്ട ഡേവിഡ് മില്ലറെ വാങ്ങാന്‍ കാട്ടിയ ധൈര്യത്തിനാണ് ടീം മാനേജ്‌മെന്റ് കയ്യടി അര്‍ഹിക്കുന്നത്. ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, മാത്യു വെയ്ഡ് എന്നിവരടങ്ങിയ മുന്‍നിര ടൂര്‍ണമെന്റിലെ മികച്ചതായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 10:01 pm IST
in Cricket

അഹമ്മദാബാദ്: ഇവര്‍ ശക്തരല്ല, പ്ലേ ഓഫിലെത്തിയാല്‍ പോലും അത്ഭുതമാകും… ആദ്യ സീസണിനൊരുങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ ടീം ലിസ്റ്റ് അധികം ആര്‍ക്കും ദഹിക്കുന്നതായിരുന്നില്ല. മിന്നും താരങ്ങളുടെ കുറവായിരുന്നു നിരീക്ഷകരുടെ അപായ സൂചന. എണ്ണിപ്പറയാന്‍ ചുരുക്കം പേര്‍ മാത്രം. ഒന്നോ രണ്ടോ താരങ്ങളെക്കൊണ്ട് എങ്ങനെ കപ്പടിക്കുമെന്നും വാദങ്ങളുണ്ടായി. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മാനേജ്‌മെന്റിന്റെ മനസില്‍ മറ്റൊന്നായിരുന്നു.  

മൈതാനത്തെ ശൈലികൊണ്ട് ഒരേസമയം ആരാധകരെ വെറുപ്പിക്കുകയും അടുപ്പിക്കുകയും ചെയ്യുന്ന ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് ഞെട്ടിക്കുന്ന തീരുമാനമായി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്തെ സൂപ്പര്‍ ബൗളറായിരുന്ന ആഷിഷ് നെഹ്‌റക്ക് പരിശീലകന്റെ റോളും. ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച പരിശീലകന്‍ ഗാരി ക്രിസ്റ്റ്യനെ ബാറ്റിങ് പരിശീലകനായി മാറ്റി നിര്‍ത്തിയാണ് നെഹ്‌റക്ക് നിര്‍ണായക സ്ഥാനം നല്‍കിയത്. ലേലത്തില്‍ റാഷിദ് ഖാനെയും മുഹമ്മദ് ഷമിയെയും ടീമിലെടുത്ത് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി. ഇതിനപ്പുറം ഗുജറാത്തില്‍ ഒന്നുമില്ലായിരുന്നു. എന്നിട്ടും ഈ ടീം എങ്ങനെ കപ്പടിച്ചു? അതിനുത്തരം ടീം വര്‍ക്കെന്നാണ്. പതിനൊന്ന് പേര്‍ ഒറ്റ മനസോടെ കളത്തില്‍ പോരാട്ടം നടത്തി. ലീഗിലെ വിഐപികള്‍ ഉള്‍പ്പെടെ പലരും മുട്ടുമടക്കി. സാധാരണ ടീമിനെ ഉപയോഗിച്ച് എങ്ങനെ കപ്പടിക്കാമെന്ന് ഗുജറാത്ത് കാണിച്ചു തന്നു എന്നതാണ് സത്യം.  

കഴിഞ്ഞ സീസണുകളില്‍ മോശം ഫോമിന്റെ പേരില്‍ പഴികള്‍ കേട്ട ഡേവിഡ് മില്ലറെ വാങ്ങാന്‍ കാട്ടിയ ധൈര്യത്തിനാണ് ടീം മാനേജ്‌മെന്റ് കയ്യടി അര്‍ഹിക്കുന്നത്. ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, മാത്യു വെയ്ഡ് എന്നിവരടങ്ങിയ മുന്‍നിര ടൂര്‍ണമെന്റിലെ മികച്ചതായിരുന്നില്ല. നാലാമനായി കളത്തിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ ആ സ്ഥാനത്ത് മറ്റൊരു ടീം കളിപ്പിക്കുമെന്നും തോന്നുന്നില്ല. ചുരുക്കം കളിയില്‍ മാത്രം ബാറ്റ് കൊണ്ട് തിളങ്ങിയ രാഹുല്‍ തെവാട്ടിയയും പറയത്തക്ക ബാറ്റിങ് മികവില്ലാത്ത റാഷിദ് ഖാനും ഫിനീഷര്‍മാരുടെ റോളിലെത്തിയതും കൗതുകമായി. ഈ ടീം എങ്ങനെ കിരീടം നേടുമെന്ന ചോദ്യത്തിന് പ്രസക്തിയുണ്ടായിരുന്നു.  

അവയെല്ലാം അപ്രസക്തമായത് പതിനൊന്ന് പേര്‍ ഒറ്റ മനസോടെ കളിച്ചപ്പോഴാണ്. ആ പ്രയത്‌നത്തിന് ഹാര്‍ദിക് പാണ്ഡ്യയും ആഷിഷ് നെഹ്‌റയും അംഗീകരിക്കപ്പെടുമെന്നുറപ്പ്. അസാമാന്യ ഫോമിലേക്ക് താരങ്ങളെല്ലാം കൂട്ടത്തോടെയെത്തി. അത്ഭുത ജയങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഗുജറാത്തിനെ മുന്നോട്ട് നയിച്ചത്. 12 പന്തില്‍ 35 റണ്‍സ് വരെ ഗുജറാത്ത് അടിച്ചെടുത്തപ്പോള്‍ മൂക്കത്ത് വിരള്‍ വച്ചവര്‍ നിരവധി. ഗുജറാത്തിനായി പതിനൊന്ന് താരങ്ങളും മത്സരിച്ച് കളിച്ചെന്നതാണ് സത്യം. മുന്നില്‍ നിന്ന് നയിച്ച് ഹാര്‍ദിക് പാണ്ഡ്യട വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 16 മത്സരങ്ങളില്‍ ആകെ തോറ്റത് നാലെണ്ണം. ഈ വിജയ ശരാശരി ടീമിന്റെ ആധിപത്യം തെളിയിക്കുന്നു.  

ഫൈനലില്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെയും ആധികാരികമായാണ് തോല്‍പ്പിച്ചത്. ബാറ്റ്‌കൊണ്ടും പന്ത് കൊണ്ടും ടീം തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന് ഒരിക്കല്‍ പോലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 130 റണ്‍സിലൊതുക്കിയ ഗുജറാത്ത് ബൗളര്‍മാര്‍ വിജയത്തിന് അടിത്തറ പാകി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗൂജറാത്ത് തുടക്കത്തില്‍ പതറിയെങ്കിലും തിടുക്കം കാട്ടാതെ കളിയില്‍ പിടിച്ചു നിന്നു. ഒടുവില്‍ വിജയം അനായാസം.  

Tags: IPLഗുജറാത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Sport

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.