Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അശുഭ യോഗങ്ങള്‍…

ജ്യോതിഷത്തില്‍ വിഭിന്നാര്‍ത്ഥങ്ങളില്‍ യോഗം എന്ന വാക്ക് പ്രയോഗിക്കപ്പെടുന്നതായി കാണാം. പഞ്ചാംഗത്തിലെ വിഷ്‌ക്കംഭം തുടങ്ങിയ നിത്യയോഗങ്ങള്‍ അവയിലൊന്നാണ്. ഒരു രാശിയില്‍ നില്‍ക്കുന്ന ഒന്നിലധികം യോഗങ്ങളെ ദ്വിഗ്രഹയോഗം, ത്രിഗ്രഹയോഗം, ചതുര്‍ഗ്രഹയോഗം എന്നിങ്ങനെ അവയുടെ സംഖ്യയെ മുന്‍നിര്‍ത്തി വിശേഷിപ്പിക്കുന്നു. രാശികള്‍, ഭാവങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചും ഏറെ യോഗങ്ങളുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 06:00 am IST
inSamskriti

എസ്. ശ്രീനിവാസ് അയ്യര്‍

‘യോഗം’എന്ന വാക്ക് പല ഭാരതീയചിന്തകളിലും ജ്ഞാനശാഖകളിലും ഇടം  പിടിച്ചിട്ടുള്ളതാണ്. പതഞ്ജലിയുടെ യോഗസൂത്രങ്ങള്‍, ആയുര്‍വേദത്തിലെ യോഗങ്ങള്‍, ‘കടുശര്‍ക്കരയോഗം’ പോലുള്ള തന്ത്രശാസ്ത്രവിഷയങ്ങള്‍ എന്നിവ അക്കൂട്ടത്തില്‍ വരും. എന്നാല്‍ ‘യോഗം’ എന്ന വാക്ക് ജ്യോതിഷത്തിലുമുണ്ട്.

ജ്യോതിഷത്തില്‍ വിഭിന്നാര്‍ത്ഥങ്ങളില്‍ യോഗം എന്ന വാക്ക് പ്രയോഗിക്കപ്പെടുന്നതായി കാണാം. പഞ്ചാംഗത്തിലെ വിഷ്‌ക്കംഭം തുടങ്ങിയ നിത്യയോഗങ്ങള്‍ അവയിലൊന്നാണ്.  ഒരു രാശിയില്‍ നില്‍ക്കുന്ന ഒന്നിലധികം യോഗങ്ങളെ ദ്വിഗ്രഹയോഗം, ത്രിഗ്രഹയോഗം, ചതുര്‍ഗ്രഹയോഗം എന്നിങ്ങനെ അവയുടെ സംഖ്യയെ മുന്‍നിര്‍ത്തി വിശേഷിപ്പിക്കുന്നു. രാശികള്‍, ഭാവങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചും ഏറെ യോഗങ്ങളുണ്ട്.  

രണ്ട് ഗ്രഹങ്ങള്‍ ചേരുമ്പോള്‍ ചില സവിശേഷമായ അനുഭവങ്ങള്‍ ജാതകന്/ജാതകയ്‌ക്ക്  ഉണ്ടാകുന്നു. അവ നല്ലതാണെങ്കില്‍ ശുഭയോഗമായി. ഗജകേസരിയോഗവും മഹാഭാഗ്യയോഗവും വസുമദ്യോഗവും അധിയോഗവും മഹാപുരുഷയോഗങ്ങളും മറ്റും അങ്ങനെയുള്ളവ. ദുര്‍ഫലങ്ങള്‍ നല്‍കുന്നവ അശുഭയോഗങ്ങളുടെ ഗണത്തില്‍ വരും.  അവയില്‍ ‘ജാതകപാരിജാത’ ത്തില്‍ വിവരിക്കുന്ന ‘ദൈന്യയോഗങ്ങള്‍’ എന്താണെന്ന് ഇവിടെ പരിശോധിക്കാം.  

പരിവര്‍ത്തന യോഗങ്ങളില്‍ ഉള്‍പ്പെട്ടവയാണ് ദൈന്യയോഗങ്ങള്‍. ആറ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങള്‍ അനിഷ്ടഭാവങ്ങളാണ് അഥവാ ദുഃസ്ഥാനങ്ങളാണ് എന്ന് ജ്യോതിഷത്തിന്റെ ബാലപാഠം പഠിച്ചിട്ടുള്ളവര്‍ക്കറിയാംഈ ഭാവങ്ങള്‍ ഓരോന്നും ലഗ്‌നം മുതല്‍ 6,8,12 എന്നീ ഭാവങ്ങളൊഴികെ മറ്റു ഭാവങ്ങളുമായി നടത്തുന്ന പരിവര്‍ത്തനമാണ് ദൈന്യയോഗം. ഇവയെല്ലാം 6,8,12 എന്നീ ഭാവങ്ങളുമായി പരിവര്‍ത്തനത്തിലേര്‍പ്പെടുന്ന ഭാവങ്ങളുടെ ദോഷത്തിനും ദുരിതത്തിനും കാരണമാകും. മൊത്തത്തില്‍ അത് ജാതകന്റെ ജീവിതത്തെ ക്ലേശിപ്പിക്കുന്നതിനും ഇടവരുത്തും. ഉദാഹരണത്തിന് ലഗ്നാധിപനും ആറാംഭാവാധിപനും സ്ഥാന വിപര്യയത്തിലായാല്‍  ദൈന്യയോഗമായി. അതായത് മേടലഗ്‌നാധിപനായ ചൊവ്വ ആറാംഭാവമായ കന്നിയില്‍, കന്നിയുടെ നാഥനായ ബുധന്‍ ലഗ്‌നമായ മേടത്തില്‍. ഇത് ജാതകനെ നിത്യരോഗിയും കടക്കാരനും വ്രണിതനുമാക്കും. ഇതുപോലെ 6,8,12 എന്നിവയൊഴികെ മറ്റ് ഒമ്പത് ഭാവങ്ങളുമായി ആറാം ഭാവാധിപനും എട്ടാം ഭാവാധിപനും പന്ത്രണ്ടാം ഭാവാധിപനും പരിവര്‍ത്തനം ചെയ്യുന്നത് അഹിതവും അശുഭവുമായ ഫലങ്ങളെ സൃഷ്ടിക്കും.  

എന്നാലോ ഈ മൂന്ന് ദുഃസ്ഥാനങ്ങളുടെ അധിപന്മാര്‍ പരസ്പരം പരിവര്‍ത്തനം ചെയ്യുന്നത് ഉത്തമഫലമായി പറയാറുമുണ്ട്. ആറാം ഭാവാധിപന്‍ അഷ്ടമത്തിലോ , അഷ്ടമാധിപന്‍ പന്ത്രണ്ടിലോ, പന്ത്രണ്ടാം ഭാവാധിപന്‍ ഷഷ്ഠാഷ്ടമങ്ങളിലോ ഒക്കെ നില്‍ക്കുന്നത് ആയുര്‍പുഷ്ടിക്കും രോഗനിവൃത്തിക്കും ഋണമുക്തിക്കും കാര്യവിജയത്തിനും വഴിതുറക്കുമെന്ന് ചൂണ്ടിക്കാണിക്കാറുണ്ട്. അവിടെ രണ്ട് പ്രതിലോമതകള്‍ സ്ഥാനവിപര്യയം ചെയ്യുന്നത് പുരോഗതിക്ക് ഇടവരുത്തുന്നു. ഇത്തരം പരിവര്‍ത്തനങ്ങള്‍  രാജയോഗത്തിന് തുല്യമാണെന്ന് അനുഭവസമ്പന്നരായ ചില ദൈവജ്ഞര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. മൂന്നാംഭാവാധിപതിയെ ഈ കൂട്ടത്തില്‍ ചേര്‍ക്കാം എന്നും വാദമുണ്ട്. മൂന്നാം ഭാവാധിപതിക്ക് 6,8,12 എന്നീ ഭാവാധിപന്മാരൊഴികെ മറ്റ് ഭാവാധിപന്മാരുമായുള്ള സ്ഥാനമാറ്റം ‘ഖലയോഗം’ എന്ന പേരില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്, ‘ജാതക പാരിജാതത്തില്‍’. അതിന്റെ ഫലം സമ്മിശ്രമാണെന്നാണ് ആചാര്യന്മാരുടെ പക്ഷം.

യോഗം എന്ന വിഷയം തന്നെ അതിവിപുലമാണ്. അതില്‍ നിന്നും ചീന്തിയ ഒരു ചെറുകണം മാത്രമാണിവിടെ വിവരിച്ചത്.

Tags: സംസ്‌കൃതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.