Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

മുട്ടാപ്പോക്ക് രാഷ്‌ട്രീയത്തിന്റെ മുട്ടാണ് ഒടിക്കേണ്ടത്

നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് രാജ്യത്ത് നടപ്പാക്കിയത് 90.9 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളാണ്. ഇന്ധന നികുതി വഴി ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും ജനങ്ങള്‍ക്ക് പ്രയോജനകരമായ വികസന പദ്ധതികള്‍ക്കായും സബ്‌സിഡി നല്കുന്നതിനായും മാറ്റിവയ്‌ക്കുന്നതായി കണക്കുകള്‍ സഹിതം വ്യക്തമാണ്

ഉത്തരന്‍byഉത്തരന്‍
May 26, 2022, 05:00 am IST
inArticle

ആറുമാസത്തിനിടയില്‍ രണ്ടുതവണയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചത്. ഏറ്റവും ഒടുവില്‍ പെട്രോളിന് 10 രൂപ 41 പൈസയും ഡീസലിന് ഏഴ് രൂപ 36 പൈസയുമാണ് കുറച്ചത്. ഇതില്‍ കേരളം കുറച്ചത് പെട്രോളിന് രണ്ട് രൂപ 41 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണെന്ന മുട്ടാപ്പോക്ക് കണക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്രം കുറവുവരുത്തിയപ്പോള്‍ ഉണ്ടായ ആനുപാതികമായ കുറവുമാത്രമാണിത്. കേന്ദ്രം കുറച്ചില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ കുറവ് കാണാന്‍ കഴിയുമോ?

പെട്രോള്‍, ഡീസല്‍ വിലകള്‍ക്ക് പുറമെ 9 കോടിയിലധികം വരുന്ന പാചകവാതക ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന് 207 രൂപയും കുറച്ചിട്ടുണ്ട്. ഇതൊന്നും കാണാതെയും കണക്കാക്കാതെയുമുള്ള മുട്ടാപ്പോക്ക് കണക്കിന്റെ മുട്ടൊടിക്കുകയാണ് വേണ്ടത്. ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചതുപോലെ ബിജെപിയെ രാജ്യം തോല്‍പ്പിക്കുമെന്നാണ് പിബി മെമ്പര്‍ വിജയരാഘവന്‍ പറയുന്നത്. ബ്രിട്ടീഷുകാരെ ആരാണ് തോല്‍പ്പിച്ചത്? അതിനായി നടത്തിയ ശ്രമം എങ്ങനെയാണ്? അതില്‍ കമ്മ്യൂണിസ്റ്റുകാരുടെ പങ്കെന്താണെന്ന് എല്ലാവര്‍ക്കും അറിയുന്നതല്ലേ? മോദി വിരുദ്ധതയും ബിജെപിവിരോധവും തലയില്‍ കയറിയ കക്ഷിക്ക് എന്തും പറയാം. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയും വെള്ളക്കാരന്റെ പാദസേവ നടത്തുകയും ചെയ്ത ചരിത്രമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്. അതൊക്കെ സൗകര്യപൂര്‍വ്വം വിസ്മരിച്ച് ഇല്ലാക്കഥകളും വല്ലാത്ത കണക്കുകളും നിരത്തുന്ന കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമരത്തില്‍ വെള്ളക്കാരെ തോല്‍പ്പിച്ചതിന്റെ കഥ നിരത്തുമ്പോള്‍ കൗതുകമേ തോന്നുകയുള്ളൂ. അതിരിക്കട്ടെ.

സ്വതന്ത്ര ഇന്ത്യയില്‍ സുദീര്‍ഘം ഭരിച്ച കോണ്‍ഗ്രസിനോ അവരെ താങ്ങിനിര്‍ത്തിയവര്‍ക്കോ ഒരിക്കലും ഊഹിക്കാന്‍ കഴിയാത്ത നടപടികളാണ് മോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതുതന്നെയാണ് ഇന്ധനവിലയില്‍ വരുത്തിയ വലിയ കുറവ്. അതിനെ താഴ്‌ത്തിക്കെട്ടാന്‍ നടത്തുന്ന ഏത് ശ്രമവും അപഹാസ്യമാവുകയേയുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണ വിലകുറച്ചപ്പോള്‍ ഒരു തവണപോലും, ഒറ്റ പൈസ കുറയ്‌ക്കാത്ത സംസ്ഥാന സര്‍ക്കാരാണ് പൊയ്വെടി പൊട്ടിക്കുന്നത്.

നവംബറില്‍ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയുടെ കുറവു വരുത്തിയതും കഴിഞ്ഞ ദിവസം പെട്രോളിന് 9.50 രൂപ, ഡീസലിന് ഏഴു രൂപ എന്നീ ക്രമത്തില്‍ കുറച്ചതും എക്‌സൈസ് നികുതിയിലെ കേന്ദ്ര വരുമാനത്തില്‍ നിന്നു മാത്രമാണെന്ന് ഏതൊരാള്‍ക്കും വ്യക്തമാകുന്നതാണ്.  

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി എന്നത് ബേസിക് എക്‌സൈസ് ഡ്യൂട്ടി, സ്‌പെഷല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി, റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സെസ് എന്നിവ ചേര്‍ത്താണ് നിശ്ചയിക്കുന്നത്. ഇതില്‍ ബേസിക് എക്‌സൈസ് ഡ്യൂട്ടി മാത്രമാണ് സംസ്ഥാന സര്‍ക്കാരുകളുമായി വീതം വയ്‌ക്കുന്നത്. മറ്റുള്ളവയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമാണ്.  

കഴിഞ്ഞ നവംബറില്‍ നികുതി കുറച്ചതു വഴിയുള്ള നഷ്ടം 1,20,000 കോടി രൂപയാണ്. ശനിയാഴ്ചത്തെ നടപടി വഴി ഒരു ലക്ഷം കോടി രൂപയും വാര്‍ഷിക വരുമാനത്തില്‍ കുറവുണ്ടാവും. ആറു മാസത്തിനിടെ 2,20,000 കോടി രൂപയുടെ വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കായി വേണ്ടെന്നു വച്ചത്.

നവംബറിലും ശനിയാഴ്ചയും കുറച്ച നികുതി റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസില്‍ നിന്നാണ്. അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു രൂപയുടെ നികുതി നഷ്ടം പോലും ഇതുവഴി ഉണ്ടാവുന്നില്ല. എന്നാല്‍, നവംബറില്‍ നികുതി കുറച്ചപ്പോഴും കഴിഞ്ഞ ദിവസം നികുതി കുറച്ചപ്പോഴും ആനുപാതികമായി നികുതി കുറയ്‌ക്കാന്‍ തയ്യാറാവാത്ത, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെന്ത് ന്യായമാണ് നിരത്താനുള്ളത് ?

നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് രാജ്യത്ത് നടപ്പാക്കിയത് 90.9 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളാണ്. ഇന്ധന നികുതി വഴി ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും ജനങ്ങള്‍ക്ക് പ്രയോജനകരമായ വികസന പദ്ധതികള്‍ക്കായും സബ്‌സിഡി നല്കുന്നതിനായും മാറ്റിവയ്‌ക്കുന്നതായി കണക്കുകള്‍ സഹിതം വ്യക്തമാണ്.  

2004-14 കാലഘട്ടത്തിലെ യുപിഎ ഭരണകാലത്ത് വെറും 49.2 ലക്ഷം കോടി രൂപയുടെ വികസന ചെലവുകളാണ് നടപ്പാക്കിയതെങ്കില്‍ കഴിഞ്ഞ എട്ടുകൊല്ലം കൊണ്ട് 90.9 ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാര്‍ നിര്‍വ്വഹിച്ചു. ഇതില്‍ 24.85 ലക്ഷം കോടി രൂപ ഭക്ഷ്യവിതരണം, ഇന്ധനം, വളം സബ്‌സിഡികള്‍ക്കായാണ് ഉപയോഗിച്ചത്. 26.3 ലക്ഷം കോടി മൂലധന രൂപീകരണത്തിനും വിനിയോഗിച്ചു. യുപിഎ സര്‍ക്കാരിന്റെ പത്തു കൊല്ലക്കാലത്ത് സബ്‌സിഡിക്കായി വെറും 13.9 ലക്ഷം കോടി രൂപ മാത്രമാണ് ചിലവഴിച്ചതെന്നും സംസ്ഥാന ധനമന്ത്രി ഓര്‍ക്കേണ്ടതുണ്ട്. എന്നിട്ടും കൊട്ടക്കണക്കിന് കള്ളക്കഥകളും നുണപ്രചാരണങ്ങളും നടത്തുന്നവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭിക്ഷ നല്കുകയുമില്ല, പട്ടിയെവിട്ട് കടിപ്പിക്കുകയും ചെയ്യുന്ന കഥയാണ് ഓര്‍മ്മയില്‍ വരുന്നത്.

Tags: ഇന്ധനവിലpriceകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.