Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; ’18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു’

കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിത്. താനുള്ളപ്പോള്‍ ഇത് അനുവദിച്ചിരുന്നില്ല. ഓരോ പ്രസ്ഥാനത്തിന്റെയും തത്വം വായിച്ചവര്‍ വളരെ കുറവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 10:27 am IST
inKerala

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. മാധ്യമപ്രവര്‍ത്തകന്‍ ജോയ് വര്‍ഗീസിന്റെ ഓര്‍മ്മ ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങിലും തുടര്‍ന്ന് തന്റെ പ്രസംഗത്തെ കുറിച്ച് വിശദീകരിച്ച ഫെയ്‌സ് ബുക്ക് കുറിപ്പിലും പൊതുമരാമത്ത് വകുപ്പിന് അടുത്ത കാലത്ത് സംഭവിച്ച വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് തന്നെ  റോഡുകള്‍ നിര്‍മിക്കുകയും തകര്‍ക്കുകയും ചെയ്യുന്നുവെന്നാണ് സുധാകരന്‍, ജോയ് വര്‍ഗീസ് അനുസ്മരണ ചടങ്ങില്‍ കുറ്റപ്പെടുത്തിയത്.

കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിത്. താനുള്ളപ്പോള്‍ ഇത് അനുവദിച്ചിരുന്നില്ല. ഓരോ പ്രസ്ഥാനത്തിന്റെയും തത്വം വായിച്ചവര്‍ വളരെ കുറവാണ്. ഇങ്ങനെ നന്നായി വായിച്ചു പഠിക്കുന്നവരെ ഇപ്പോള്‍ ആവശ്യമില്ല. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തില്‍ പോലും അതു കുറഞ്ഞുവരികയാണ്. അധികാരത്തിലിരുന്ന് അധികാര ദുര്‍വിനിയോഗത്തെ എതിര്‍ക്കുന്നവരാണ് മഹാന്മാരെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.  

ഇതു വിവാദമായതോടെ താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി ഫെയ്‌സ് ബുക്ക് കുറിപ്പിലും വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണുള്ളത്. ആലപ്പുഴ ടൗണിലെ മികച്ച നിലയിലുള്ള പൊതുമരാമത്ത് റോഡുകള്‍ ഇരുഭാഗവും വെട്ടിപൊളിച്ച് റോഡുകളില്‍ പതിപ്പിച്ചിരുന്ന സ്റ്റഡുകള്‍ തകര്‍ത്ത് ഇപ്പോള്‍ നടക്കുന്ന പൈപ്പിടലിനെ കുറിച്ചാണ് സംസാരിച്ചത്. കൈതവന മുതല്‍ തുമ്പോളി വരെ കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് 18 കോടി രൂപ മുടക്കി നിര്‍മിച്ച റോഡും വെട്ടിപൊളിച്ച് കഴിഞ്ഞു. ടാര്‍ ഭാഗം പൊളിക്കാതെ മണ്ണ് ഭാഗമാണ് പൊളിക്കേണ്ടത.

എന്നാല്‍ കോണ്‍ട്രാക്ടറും മേല്‍നോട്ടം വഹിക്കേണ്ട പ്രാദേശിക ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ ചട്ടം ലംഘിക്കുകയാണ്. ഇത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരോധിച്ചിരുന്നു. പുതിയ സര്‍ക്കാരിന്റെ കാലത്തും ഇതിന് അനുവാദമില്ല. ഇതുപോലുള്ള കാര്യങ്ങളാണ് പറഞ്ഞതെന്ന് സുധാകരന്‍ വിശദീകരിക്കുന്നു.  

സിപിഎമ്മിന്റെ രേഖകളില്‍ തന്നെ പ്രത്യയശാസ്ത്ര കാര്യങ്ങളില്‍ ചില കേഡര്‍മാരില്‍ ഉണ്ടാകുന്ന കുറവുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പരിഹരിക്കാനുള്ള നടപടികള്‍ പാര്‍ട്ടി എടുത്തിട്ടുമുണ്ട്. സാമൂഹ്യ നന്മയ്‌ക്ക് വേണ്ടിയുള്ള തികച്ചും സദുദ്ദേശപരമായ അഭിപ്രായങ്ങളാണ് ഉണ്ടായത്. അത് മനസ്സിലാക്കാതെ പോയത് ദൗര്‍ഭാഗ്യകരമാണ്. ദുര്‍വ്യാഖ്യാനങ്ങള്‍ വഴി അസംബന്ധ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും സുധാകരന്‍ പറയുന്നു.

Tags: മുഹമ്മദ് റിയാസ്നിര്‍മാണ പ്രവര്‍ത്തനംalappuzhaജി.സുധാകരന്‍കേരള പൊതുമരാമത്ത് മന്ത്രിപൊതുമരാമത്ത് വകുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് കേരള സർവകലാശാലയിൽ മൂന്നാം റാങ്ക്

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.