മൂലമറ്റം: മൂലമറ്റം വെടിവെയ്പ്പ് കേസിനോടനുബന്ധിച്ച് വെടിവെയ്പ്പ് നടന്ന സ്ഥലത്ത് ഇന്നലെ ശാസ്ത്രീയമായ പരിശോധന നടത്തി. വെടിവെയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപിനെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വെടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ പ്രദീപ് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ചികിത്സയിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്തതോടെയാണ് സംഭവത്തിന്റെ പുനഃരാവിഷ്കരണം നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചത്.
മൂലമറ്റം ഹയര്‍ സെക്കന്ററി സ്കൂള്‍ ജങ്ഷനില്‍ മാര്‍ച്ച് 26ന് നടന്നവെടിവെയ്പ്പില് കീരിത്തോട് സ്വദേശി സനല്‍ സാബു(34) മരിക്കുകയും സുഹൃത്ത് പ്രദീപി(32) ന്ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്ത മൂലമറ്റം മാവേലി പുത്തന്‍പുരയില്‍ ഫിലിപ്പ് മാര്ട്ടിന് റിമാന്‍ഡിലാണ്. വെടിയേറ്റ് മരിച്ച സനല്‍ സാബുവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്കിയ ടി. ദീപു, ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ സൂസന്, എ.ആര്. ക്യാമ്പിലെ തോക്ക് വിദഗ്ധന്‍ എസ്ഐ സുനില്‍ ബാബു, കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ വെച്ച് പ്രദീ
പിനെ ചികിത്സിച്ച ഡോ. സുനില്‍ ജോര്‍ജ് എന്നിവരെ സ്ഥലത്തെത്തിച്ചാണ് ശാസ്ത്രീയ പരിശോധന പോലീസ് നടത്തിയത്.നടപടികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥരായ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജി. ലാല്‍, കാഞ്ഞാര്‍ എസ്എച്ച്ഒ സോള്‍ജി മോന് എന്നിവര്‍ നേതൃത്വം നല്കി. പരിശോധനയോടനുബന്ധിച്ച് വലിയ പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: