ചെന്നൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കളക്ടറേറ്റിന് മുന്നില്‍ സ്ത്രീ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ പച്ചേരി ഗ്രാമത്തിലെ വളര്‍മതിയെന്ന സ്ത്രീയാണ് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തമിഴ്‌നാട്ടിലെ രാമനാഥപുരം കലക്ടര്‍ ഓഫീസിന് മുന്നിലാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഒടുവിൽ സ്ത്രീയെ പോലീസുകാരും അധികൃതരും ചേര്‍ന്നാണ് തടഞ്ഞത്.
മേയ് 15നാണ് സംഭവം നടന്നത്. ഹിന്ദുമത വിശ്വാസികളായ തന്നെയും കുടുംബത്തെയും ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ ഗ്രാമത്തിലെ ദേവ് ദാസ് എന്നയാളുടെ കുടുംബം ശ്രമിക്കുന്നുണ്ടെന്നും ഇത് നിരസിച്ചതിനാല്‍ 2019 മുതല്‍ ഇവര്‍ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുകയാണെന്നും സ്ത്രീ പറഞ്ഞു. ഗ്രാമത്തില്‍ ഇത്തരത്തില്‍ മതപരിവര്‍ത്തനം നടക്കുകയാണ്. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം.
‘ദേവ് ദാസിന്റെ കുടുംബം ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയടച്ചു. എനിക്കെതിരെ കള്ളക്കേസ് കൊടുത്തു. ഒടുവില്‍ ഞങ്ങള്‍ കോടതിയെ സമീപിക്കുകയും ഞങ്ങള്‍ക്കനുകൂലമായി വിധി വരികയും ചെയ്തു. ഇതേത്തുടര്‍ന്ന് അവര്‍ എന്നെ വണ്ടിയിടിച്ച് അപകടപ്പെടുത്താന്‍ നോക്കി. എന്റെ മകനെ എട്ട് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. പിന്നാലെ ഞാന്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇക്കാരണത്താലാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്’- വളര്‍മതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: