കോഴിക്കോട് : കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിനും വേണ്ടെന്ന് പറഞ്ഞ നടി നിഖില വിമലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് എം.ടി. രമേശ്. പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയതെന്നും രമേശ് പറഞ്ഞു.
എന്നാല്‍ നിഖില വിമലിന്റെ അഭിപ്രായത്തെ അനുകൂലിച്ചവര്‍ 15 കാരിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കുന്നിലല്ല. കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ്.
ജോ ആന്റ് ജോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നിഖില വിമലിന്റെ വിവാദ പ്രതികരണം ഉണ്ടായത്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാപറഞ്ഞത് പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന ഒരു സിസ്റ്റമേ ഇല്ല എന്നായിരുന്നു നടി നിഖില വിമലിന്റെ പ്രതികരണം. അതേ സമയം എഴുത്തുകാരന് എം. മുകുന്ദന്, മാലാ പാര്‍വ്വതി എന്നിവര്‍ നിഖില വിമലിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരാരും 15 കാരിയെ വേദിയില്‍ അപമാനിച്ച സമസ്ത വിഷയത്തില്‍ പ്രതികരിക്കുക കൂടി ഉണ്ടായില്ല. അവനവന്റെ രാഷ്ട്രീയത്തിന് ഇണങ്ങുന്ന കാര്യങ്ങളില്‍ പ്രതികരിക്കുക ബാക്കിയുള്ളത് മറന്നതായി ഭാവിക്കുക എന്ന രീതിയാണ് പൊതുവെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: