Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്‌ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

അപ്രതീക്ഷിതമായെത്തിയ മഴ റബ്ബര്‍ കര്‍ഷകരെ എന്നത് പോലെ മറ്റ് കര്‍ഷകരേയും ബുദ്ധിമുട്ടിലാക്കി. കാലവര്‍ഷത്തെ വരവേല്‍ക്കുന്നതിനുളള മുന്നൊരുക്കങ്ങളൊന്നും നടത്തും മുമ്പെ മഴ എത്തിയതാണ് തിരിച്ചടിക്ക് കാരണമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 11:06 am IST
inAgriculture

കണ്ണൂർ: അപ്രതീക്ഷിതമായെത്തിയ കനത്ത മഴ കാര്‍ഷിക മേഖലയ്‌ക്ക് തിരിച്ചടിയായി. റബ്ബര്‍, കശുവണ്ടി, മാമ്പഴ കര്‍ഷകര്‍ക്കാണ് മഴ വലിയ തിരിച്ചടിയായിരിക്കുന്നത്. കാലവര്‍ഷം മുന്നില്‍ കണ്ട് മഴക്കാലത്തെ ടാപ്പിങ്ങിനായി റെയിന്‍ഗാര്‍ഡ് ഇടുന്ന ജോലി ചെയ്ത് കൊണ്ടിരിക്കേയാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ അപ്രതീക്ഷിതമായി മഴ പെയ്തിറങ്ങിയത്. റബ്ബര്‍ കര്‍ഷകരില്‍ പലരും കാലവര്‍ഷം ജൂണോടെ മാത്രമേയെത്തൂ എന്നതിനാല്‍ റെയിന്‍ഗാര്‍ഡ് ഇടുന്നത് വൈകിപ്പിക്കുകയായിരുന്നു. അപര്‍വ്വം കര്‍ഷകര്‍ പ്ലാസ്റ്റിക്കിട്ടു കഴിഞ്ഞെങ്കിലും നല്ലൊരു ശതമാനം കര്‍ഷകരും ഇതുവരെ റെയിന്‍ഗാര്‍ഡിട്ടിട്ടില്ല. ചിലരാവട്ടെ പാതി മരങ്ങള്‍ക്ക് പ്ലാസ്റ്റിക്കിട്ട അവസ്ഥയിലാണ്. മഴ നിന്ന് മരം ഉണങ്ങിയാല്‍ മാത്രമേ റെയിന്‍ഗാര്‍ഡിടാന്‍ പറ്റൂ എന്നതിനാല്‍ മഴ തുടര്‍ച്ചയായി പെയ്യുകയും കാലവര്‍ഷം നേരത്തെ എത്തുകയും ചെയ്താല്‍ നല്ലൊരു വിഭാഗം കര്‍ഷകരുടെയും വര്‍ഷകാല ജീവിതത്തെ കാര്യമായി ബാധിക്കും.

അപ്രതീക്ഷിതമായെത്തിയ മഴ റബ്ബര്‍ കര്‍ഷകരെ എന്നത് പോലെ മറ്റ് കര്‍ഷകരേയും ബുദ്ധിമുട്ടിലാക്കി. കാലവര്‍ഷത്തെ വരവേല്‍ക്കുന്നതിനുളള മുന്നൊരുക്കങ്ങളൊന്നും നടത്തും മുമ്പെ മഴ എത്തിയതാണ് തിരിച്ചടിക്ക് കാരണമായത്. കശുവണ്ടി വിളവെടുപ്പ് പൂര്‍ണ്ണമാകുന്നതിനിടയില്‍ മഴയെത്തിയത് മേഖലയെ ആശ്രയിക്കുന്ന കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. ഇത്തവണ പൊതുവേ കശുവണ്ടി ഉല്‍പ്പാദനം കുറവാണെന്നിരിക്കെ കര്‍ഷകര്‍ ബുദ്ധിമുട്ടിലായിരുന്നു. ഇതിനിടയിലാണ് കുനിന്മേല്‍ കുരു പോലെ വേനല്‍മഴ തുടര്‍മഴയായെത്തിയത്. മഴ ശക്തമായതോടെ കശുവണ്ടിയുടെ വിലയിടിഞ്ഞു എന്നു മാത്രമല്ല, കടകളിലെടുക്കാത്ത സ്ഥിതിയും സംജാതമായിരിക്കുകയാണ്.  

മാമ്പഴ കര്‍ഷകര്‍ക്കും മഴ വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. വൈകി മാത്രം മൂപ്പെത്തുന്ന നമ്പ്യാര്‍ മാങ്ങകളടക്കമുളള മാങ്ങകള്‍ വിളവെടുക്കാതെ മാവില്‍തന്നെ നിര്‍ത്തിയിരിക്കുകയായിരുന്നു. തുടര്‍ച്ചയായി മഴ പെയ്തതോടെ മാങ്ങകള്‍ പറിച്ചെടുക്കാന്‍ സാധിക്കാതായി. മാത്രമല്ല മഴപെയ്തതോടെ മാങ്ങകള്‍ അടിഞ്ഞു തുടങ്ങുകയും പക്ഷികളും മറ്റും കൊത്തി നശിപ്പിക്കുന്ന സ്ഥിതിയും ഉടലെടുത്തിരിക്കുന്നു. കൂടാതെ മഴ വന്നതോടെ പുഴുക്കളും മാങ്ങകളില്‍ വ്യാപകമായിരിക്കുകയാണ്.

നേന്ത്രവാഴ കര്‍ഷകരുള്‍പ്പെടെയുളള മറ്റ് കര്‍ഷകരും വഴിതെറ്റി വന്ന മഴയോടൊപ്പമുളള കാറ്റിന്റെ കാര്യത്തില്‍ ഏറെ ആശങ്കയിലാണ്. പോയ വര്‍ഷങ്ങളില്‍ വെളളപ്പൊക്കം, കാറ്റില്‍ വാഴകള്‍ നിലംപൊത്താതിരിക്കാന്‍ ഊന്ന് കൊടുക്കുന്നതും പതിവാണ്. ഇത്തരം മുന്നൊരുക്കങ്ങള്‍ നടത്തും മുമ്പെത്തിയ മഴ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇപ്പോഴുളള മഴ ഇടതടവില്ലാതെ കാലവര്‍ഷമായി പരിണമിച്ചാല്‍ കാര്‍ഷിക മേഖലയില്‍ മാത്രമല്ല മറ്റ് മേഖലകളിലും തിരിച്ചടിയാകുമെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ സജീവമാണ്.

Tags: keralakrishirubberRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

പുതിയ വാര്‍ത്തകള്‍

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.