പി.ആര്‍. ശിവശങ്കര്‍
സാമ്പത്തിക പ്രതിസന്ധി പലപ്പോഴും വരാറുള്ളത് മുന്നറിയിപ്പില്ലാതെയാണ്. അതുകൊണ്ടാണതിനെ ഫലപ്രദമായി നേരിടാന്‍ പല സര്‍ക്കാരുകള്‍ക്കും സാധിക്കാതെ വരുന്നത് എന്നാണ് പറയാറുള്ളത്. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ അത് സുനിശ്ചിതമായ ഒന്നായിരുന്നു. വര്‍ഷങ്ങളായി നമ്മള്‍ മലയാളികള്‍ കേട്ടു തഴമ്പിച്ച ഒരു മുന്നറിയിപ്പ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പല സര്‍ക്കാരുകളും അവയെ നിഷ്‌കരുണം അവഗണിക്കുകയും ഫലപ്രദമായ ഭരണപരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതില്‍ നിന്നു പിന്തിരിയുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ സാമ്പത്തിക പ്രതിസന്ധിയെ നമ്മുടെ ഭരണാധികാരികള്‍ ക്ഷണിച്ചുവരുത്തിയ പ്രതിസന്ധിയായെ കണക്കാക്കുവാന്‍ സാധിക്കൂ.
ധൂര്‍ത്തപുത്രന്മാരുടെ സ്വന്തം നാട്
കെ.എം. മാണി ധനമന്ത്രിയായിരുന്ന 1977 ല്‍ സംസ്ഥാന കടം 524 കോടി രൂപയായിരുന്നു. 1982ല്‍ അത് 1133 കോടിയായി ഉയര്‍ന്നു. 2011 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുമ്പോള്‍ കടം 78673 കോടിയായിരുന്നു. 2016 ല്‍ അത് 157370 കോടി രൂപയായി ഉയര്‍ന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ ഭരണ കാലത്ത് ആ കടം 327655 കോടി രൂപയായി. 2014-15 ല്‍ 16431 കോടി രൂപ കടമെടുത്തപ്പോള്‍ സംസ്ഥാനത്ത് വികസനം നടത്തി ആസ്തികള്‍ വര്‍ധിപ്പിച്ചത് 4083 കോടി രൂപയ്‌ക്കുമാത്രമാണ്. 2015-16 കാലഘട്ടത്തില്‍ 22290 കോടി രൂപ കടമെടുത്തപ്പോള്‍ വികസന ആസ്തികള്‍ കൂടിയത് 7206 കോടി രൂപയുടെ മാത്രം. പട്ടിക താഴെ.
വര്‍ഷം | എടുത്ത കടം (കോടിയില്‍) | കൂടിയ വികസന ആസ്തികള്‍ (കോടിയില്‍) |
2016-17 | 29084 | 8622 |
2017-18 | 24308 | 7808 |
2018-19 | 24869 | 7606 |
2019-20 | 24680 | 7814 |
2020-21 | 36507 | ലഭ്യമല്ല |
2021-22 | 30837 | ലഭ്യമല്ല |
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ഒരു ആകസ്മിക സംഭവമല്ല. മറിച്ച് കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് ഭരണകൂടം മനഃപൂര്‍വം വരുത്തിവെച്ച പ്രതിസന്ധിയാണ്. വികസനമില്ലാതെ, ആസ്തികള്‍ വര്‍ധിപ്പിക്കാതെ, നിരന്തരം കടമെടുത്ത് അതുകൊണ്ടു നിത്യനിദാനച്ചെലവും ആര്‍ഭാടവും നടത്തിയ ഇടതു- വലതു മുന്നണികളുടെ ‘ഭരണകൂട ഭീകരതയുടെ’ ഇരകളാണ് മലയാളികള്‍. ഇതുകൊണ്ടാണ് അവര്‍ ബോധപൂര്‍വ്വം കേരളത്തെ ചതിക്കുഴിയില്‍പ്പെടുത്തുകയായിരുന്നു എന്ന് സ്വതന്ത്ര സാമ്പത്തിക വിദഗ്ധര്‍ വിശ്വസിക്കുന്നത്.
പറഞ്ഞു കബളിപ്പിച്ച ബജറ്റ്, കണക്കുകളും ധനമന്ത്രിമാരും
കൊവിഡ് മൂലം വിപണി അടഞ്ഞു കിടന്നപ്പോള്‍ അടച്ചിട്ടിരുന്ന കടകളില്‍ നിന്നും വില്‍പ്പന നികുതിയും ജിഎസ്ടിയും കിട്ടും എന്നു നമ്മളെ നിര്‍ബന്ധപൂര്‍വം വിശ്വസിപ്പിച്ചാണ് അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് 2021-22 ലെ ബജറ്റ് തയ്യാറാക്കിയത്. കേരളത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ വില്‍പ്പന നികുതിയുടേയും ജിഎസ്ടിയുടേയും വരുമാന കണക്കുകള്‍ അദ്ദേഹം നല്കിയതിങ്ങനെ.
വര്‍ഷം | വരുമാന നികുതി | ജിഎസ്ടി | ആകെ | മൊത്തം നികുതി വരുമാനം (കോടി രൂപയില്‍ |
2017-18 | 24577.81 | 12007.69 | 36585.50 | 46459.61 |
2018-19 | 19225.75 | 21014.71 | 40240.46 | 50644.10 |
2019-20 | 19649.64 | 20446.95 | 40096.59 | 50323.14 |
2020-21 | 16998.41 | 18999.57 | 35997.98 | 45272.15 |
2021-22 | 24038.73 | 36922.45 | 60961.18 | 73120.63 |
കൊവിഡ് പശ്ചാത്തലത്തില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന ആസൂത്രണ ബോര്‍ഡും ധനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയും നികുതി വരുമാനത്തെപ്പറ്റിയും വിദഗ്ധപഠനം നടത്തിയിരുന്നു. കൊവിഡിന്റെ ഭാഗമായുണ്ടായ സാമ്പത്തിക- വാണിജ്യ നിശ്ചലാവസ്ഥയുടെ ഭാഗമായി അടുത്ത രണ്ടുവര്‍ഷമെങ്കിലും സംസ്ഥാന നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പഠനങ്ങള്‍ രണ്ടും ചൂണ്ടിക്കാട്ടിയത്. പഠനങ്ങളെ അക്ഷരംപ്രതി ശരിവെച്ചുകൊണ്ടു കൊവിഡ് കാലഘട്ടത്തില്‍ സംസ്ഥാന വില്‍പ്പനനികുതി 19649 കോടി രൂപയില്‍ നിന്നും 16998 കോടി രൂപയായി കുറഞ്ഞു. (2020-21) ജിഎസ്ടി ആകട്ടെ 20447 കോടിയില്‍ നിന്നും 18999 കോടി രൂപയായി കുറഞ്ഞു. ചുരുക്കത്തില്‍ വാണിജ്യനികുതി 40097 കോടി രൂപയില്‍ നിന്നും 35998 കോടി രൂപയായി കുറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനബജറ്റില്‍ സംസ്ഥാന നികുതി വരുമാനം കുറയും എന്നു വ്യക്തമായി അറിയാമായിരുന്നിട്ടും വില്‍പ്പന നികുതിയിലും ജിഎസ്ടിയിലും വന്‍വര്‍ധനയുണ്ടാകുമെന്നായിരുന്നു ഐസക്കിന്റെ കണക്കുകൂട്ടല്‍. 2020-21 ല്‍ 16998 കോടിയായിരുന്ന വില്‍പ്പന നികുതി 2021-22ല്‍ 24039 കോടി രൂപയായി ഉയരുമെന്നായിരുന്നു ബജറ്റില്‍ എഴുതിയത്. ഒറ്റവര്‍ഷം കൊണ്ട് 41 ശതമാനം നികുതിവര്‍ധന എന്നത് കേരളത്തില്‍ എന്നല്ല, രാജ്യത്തെ വ്യാവസായിക പുരോഗതി കൈവരിച്ച സംസ്ഥാനങ്ങളില്‍ പോലും അസംഭവ്യമാണ്. ജിഎസ്ടിയാകട്ടെ 18999 കോടി രൂപയില്‍ നിന്നും 36922 കോടിയായി ഒറ്റ വര്‍ഷം കൊണ്ട് വര്‍ധിക്കും എന്നായിരുന്നു ഐസക്കിന്റെ ബജറ്റ് കണക്ക്. ഒറ്റ വര്‍ഷം കൊണ്ട് ജിഎസ്ടി നികുതി വരുമാനം 94 ശതമാനം കൂടുമെന്ന ഐസക്കിന്റെ പ്രതീക്ഷ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും കേരളത്തെ കടക്കെണിയിലാക്കുവാനുള്ള കുറുക്കന്റെ തന്ത്രമായിരുന്നു. ഈ അടിസ്ഥാനമില്ലാത്ത വരുമാന വര്‍ധനവ് ബജറ്റില്‍ കാണിച്ചത് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പള വര്‍ധന നല്കാനുള്ള സാമ്പത്തിക ശേഷി കേരളത്തിനുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ വേണ്ടി മാത്രമായിരുന്നു. കേരളത്തേക്കാള്‍ സാമ്പത്തിക വളര്‍ച്ചയും കരുത്തുമുള്ള പല സംസ്ഥാനങ്ങളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയായി കുറച്ചപ്പോഴാണ് കടക്കെണിയിലും, സാമ്പത്തിക പ്രതിസന്ധിയിലുമുള്ള കേരളസര്‍ക്കാര്‍, തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് സംഘടിത വിഭാഗത്തിന്, കേരളത്തിന്റെ സാമ്പത്തിക ഭദ്രതവീണ്ടും തകര്‍ത്ത് ജനങ്ങളെ അടിയറവച്ചത്.
‘ ണല രമി’ േീെഹ്‌ല ുൃീയഹലാ െയ്യ ൗശെിഴ വേല മൊല സശിറ ീള വേശിസശിഴ ംല ൗലെറ ംവലി ംല രൃലമലേറ വേലാ’. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ഏറെ പ്രസിദ്ധമായ ഉദ്ധരണിയാണിത്. അത് അന്വര്‍ത്ഥമാക്കുകയാണിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
കേരളത്തിന്റെ സാമ്പത്തിക അവസ്ഥ അപകടകരമാണെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ അതിന്റെ ഉത്തരവാദികള്‍തന്നെ അവരുടെ അതേ സാമ്പത്തികനയങ്ങള്‍ക്കൊണ്ടും അതേ സാമ്പ്രദായിക നടപടികള്‍ക്കൊണ്ടും അവയെ മറികടക്കുമെന്ന് വിശ്വസിക്കുന്നത് അതിലേറെ അപകടകരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: