Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരളത്തിന്റെ ആത്മാവിഷ്‌കാരം

രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തൃശ്ശൂര്‍ നഗരം ആഹ്ലാദാരവങ്ങള്‍ കൊണ്ട് നിറയുന്നു. തെക്കന്‍ കൈലാസത്തില്‍ നാളെയാണ് ശൈവ-ശാക്തേയ സംഗമത്തിന്റെ മഹാപൂരം. രണ്ട് നൂറ്റാണ്ടിലേറെ നീളുന്ന തൃശ്ശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം പൂരം മുടങ്ങിയത് കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രം. കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ പൂരം ചടങ്ങ് മാത്രമാക്കി. ഇക്കുറി ആ നഷ്ടബോധത്തെ മറികടക്കാനുള്ള ഊര്‍ജ്ജവും ആവേശവും നിറയുകയാണ് സാംസ്‌കാരിക നഗരിയുടെ സിരകളില്‍

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
May 9, 2022, 06:00 am IST
in Main Article

കലയും സാഹിത്യവും ആഘോഷങ്ങളും ഉത്സവങ്ങളും ഒരു ജനതയുടെ ആത്മാവിഷ്‌കാരത്തിന്റെ സാധ്യതകളാണ്. മലയാളത്തനിമയുടെ ഉത്സവമായ തൃശ്ശൂര്‍ പൂരം ആ നിലയ്‌ക്ക് കേരളത്തിന്റെ സ്വത്വാവിഷ്‌കാരമാണ്.

മുപ്പത്തിയാറ് മണിക്കൂര്‍ തുടര്‍ച്ചയായി നീളുന്ന പൂരം. പെയ്‌തൊഴിയാതെ പഞ്ചവാദ്യവും പാണ്ടിമേളവും. സൗന്ദര്യക്കാഴ്ചകളില്‍ മതിമറന്ന് ജനസഞ്ചയം. കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് തൃശ്ശൂര്‍ പൂരം. കഥകളി പോലെ, വള്ളംകളി പോലെ, വടക്കേ മലബാറിലെ തെയ്യം പോലെ തൃശ്ശൂര്‍ പൂരം കേരളത്തിന്റെ മുഖമുദ്രയാണ്.

രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തൃശ്ശൂര്‍ നഗരം ആഹ്ലാദാരവങ്ങള്‍ കൊണ്ട് നിറയുന്നു. തെക്കന്‍ കൈലാസത്തില്‍ നാളെയാണ് ശൈവ-ശാക്തേയ സംഗമത്തിന്റെ മഹാപൂരം. രണ്ട് നൂറ്റാണ്ടിലേറെ നീളുന്ന തൃശ്ശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം പൂരം മുടങ്ങിയത് കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രം. കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ പൂരം ചടങ്ങ് മാത്രമാക്കി. ഇക്കുറി ആ നഷ്ടബോധത്തെ മറികടക്കാനുള്ള ഊര്‍ജ്ജവും ആവേശവും നിറയുകയാണ് സാംസ്‌കാരിക നഗരിയുടെ സിരകളില്‍.

കേരളത്തിലെ 108 ശിവാലയങ്ങളില്‍ പ്രഥമമായ വടക്കുന്നാഥന്റെ മണ്ണിലാണ് തൃശ്ശൂര്‍ പൂരം അരങ്ങേറുന്നത്. യോഗീഭാവത്തിലുള്ള വടക്കുന്നാഥന്‍ പൂരത്തിന് സാക്ഷി മാത്രമാണ്. ഒരു തരത്തിലുള്ള എഴുന്നള്ളിപ്പുകളും ആഘോഷങ്ങളും വടക്കുന്നാഥ ക്ഷേത്രത്തില്‍ പതിവില്ല. ശിവരാത്രിക്കും തിരുവാതിരയ്‌ക്കും പ്രത്യേക പൂജകള്‍ മാത്രം.

പാറമേക്കാവും തിരുവമ്പാടിയുമാണ് പൂരത്തിലെ പ്രധാന പങ്കാളികള്‍. കണിമംഗലം, പനമുക്കംപിള്ളി ശാസ്താക്കന്മാരും നെയ്തലക്കാവ്, ലാലൂര്‍, അയ്യന്തോള്‍, കാരമുക്ക്, ചൂരക്കോട്ടുകാവ്, ചെമ്പുക്കാവ് ഭഗവതിമാരുമാണ് പൂരത്തിലെ മറ്റ് പങ്കാളികള്‍. തിരുവമ്പാടിയില്‍ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണനാണെങ്കിലും ഉപദേവതയായ ഭഗവതിയാണ് പൂരത്തില്‍ പങ്കെടുക്കുന്നത്.

അനുഷ്ഠാനപരമായ ചടങ്ങുകള്‍ കൊണ്ട് സമ്പന്നമാണ് തൃശ്ശൂര്‍ പൂരം. ഏഴ് ദിവസം മുന്‍പ് പങ്കാളികളായ ക്ഷേത്രങ്ങളില്‍ കൊടിയേറുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാകും.

പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതി രാവിലെ ഒരാനപ്പുറത്ത് പാണികൊട്ടിന്റെ അകമ്പടിയോടെ പുറപ്പെട്ട് വടക്കുന്നാഥനെ വണങ്ങി ക്ഷേത്രത്തിന്റെ തെക്കേ ഗോപുരവാതില്‍ തുറന്ന് പുറത്തേക്കിറങ്ങി പൂര വിളംബരം നടത്തും. ശിവരാത്രിനാളിലും പൂരത്തിനും മാത്രമാണ് വടക്കുന്നാഥന്റെ തെക്കേഗോപുരവാതില്‍ തുറക്കുക.

പൂരം നാളില്‍ വടക്കുന്നാഥനെ വണങ്ങാന്‍ ആദ്യമെത്തുക കണിമംഗലം ശാസ്താവാണ്. തുടര്‍ന്ന് ഘടകപൂരങ്ങളോരോന്നും വടക്കുന്നാഥന് മുന്നിലെത്തി മേളം കലാശിച്ച് മടങ്ങും. രാവിലെ പതിനൊന്ന് മണിയോടെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തില്‍വരവ് ആരംഭിക്കും. പഞ്ചവാദ്യത്തിന്റെ നാദവിസ്മയമാണ് മഠത്തില്‍ വരവ്.

ഉച്ചയ്‌ക്ക് പന്ത്രണ്ടിനാണ് പാറമേക്കാവിന്റെ പൂരം പുറപ്പാട്. രണ്ട് മണിയോടെ മുന്നൂറോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഇലഞ്ഞിത്തറമേളത്തിന് തുടക്കമാകും. മേളം കലാശിച്ചാല്‍ കുടമാറ്റം. പിന്നെ പൂരങ്ങളുടെ തനിയാവര്‍ത്തനമാണ്. പുലര്‍ച്ചെ വെടിക്കെട്ട്. രാവിലെ വീണ്ടും തിരുവമ്പാടിയും പാറമേക്കാവും പതിനഞ്ചാനകളോടെയും വാദ്യ മേളങ്ങളോടെയും പൂരം എഴുന്നള്ളിക്കും. ഇത് വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനത്ത് സംഗമിക്കുന്നതോടെ ഉപചാരം ചൊല്ലിപ്പിരിയലായി. പിന്നെ ഒരുവര്‍ഷം നീളുന്ന കാത്തിരിപ്പ്, അടുത്ത പൂരത്തിനായി.

പൂരത്തിന്റെ ഏറ്റവും സവിശേഷമായ കാഴ്ചകളിലൊന്നാണ് കുടമാറ്റം. തെക്കേഗോപുരനടയില്‍ ജനസാഗരത്തെ സാക്ഷിയാക്കി അഭിമുഖം നില്ക്കുന്ന തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ മുപ്പത് സെറ്റ് കുടകള്‍ മാറും. ഇക്കുറി ഗാന്ധിജിയും സുഭാഷ്ചന്ദ്ര ബോസും ഭഗത് സിംഗും വീരസവര്‍ക്കറും ഉള്‍പ്പെടെ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കുടകളും വാനിലുയരും. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണിത്.

എന്നും ദേശീയതയ്‌ക്കൊപ്പം, നാടിന്റെ ഹൃദയവികാരത്തിനൊപ്പം നിന്ന പാരമ്പര്യമാണ് തൃശ്ശൂര്‍ പൂരത്തിനുള്ളത്. കൊവിഡ് മൂലം പൂരം മുടങ്ങുന്നതിന് മുന്‍പ് രണ്ട് തവണ ചരിത്രത്തില്‍ പൂരം മുടങ്ങിയിട്ടുണ്ട്. മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച 1948ലാണ് ആദ്യം പൂരം മുടങ്ങിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് അക്കൊല്ലം പൂരം വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. 1962 ല്‍ ഇന്ത്യാ-ചൈന യുദ്ധത്തെ തുടര്‍ന്നും പൂരം മുടങ്ങി. രാജ്യം യുദ്ധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ പൂരാഘോഷം വേണ്ടെന്ന നിലപാടിന്റെ ഭാഗമായിരുന്നു ആ തീരുമാനം. മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ അണിചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും പൂരം ചടങ്ങ് മാത്രമാക്കി. ഇക്കുറി ഭാരതസ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ഉജ്ജ്വലമായി ആഘോഷിച്ചുകൊണ്ട് പൂരം തിരിച്ച് വരികയാണ്.

Tags: Thrissurതൃശൂര്‍ പൂരംParamekkavu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.