മോസ്കോ:മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം റഷ്യയ്ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് 10,128 ഉപരോധങ്ങള്‍. നേരത്തെ 12 റഷ്യന്‍ ജനറല്‍മാരെ വധിക്കാനും റഷ്യയുടെ പ്രധാന യുദ്ധക്കപ്പലായ മോസ്ക്വ മുക്കാനും അമേരിക്ക സഹായിച്ചു. ഇപ്പോള്‍ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം 10,128 ഉപരോധങ്ങളും അമേരിക്കയുടെയും നേറ്റോയുടെയും നേതൃത്വത്തില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഇങ്ങിനെ പോയാല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് അമേരിക്കയെ താക്കീത് ചെയ്ത് റഷ്യ. Â
റഷ്യയുടെ സ്റ്റേറ്റ് ഡ്യൂമ ചെയര്‍മാനായ വയചെസ്ലാവ് വൊളോഡിന്‍ ആണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ താക്കീത് ചെയ്തിരിക്കുന്നത്. ഞായറാഴ്ച ഒരു ടെലഗ്രാം പോസ്റ്റിലാണ് ഇദ്ദേഹം മൂന്നാം ലോകമഹായുദ്ധമെന്ന വെല്ലുവിളി ജോ ബൈഡനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. റഷ്യന്‍ സമ്പദ്ഘടനയെ തകര്‍ക്കാനും ദുര്‍ബ്ബലമാക്കാനുമാണ് ഇത്തരം വ്യാപകമായ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുദ്ധകുറ്റവാളിയായി മുദ്രകുത്തി വ്ളാഡിമിര്‍ പുടിനെ സ്ഥാനഭ്രഷ്ടനാക്കാനാണ് അമേരിക്കയുടെ ലക്ഷ്യം. Â
ജനാധിപത്യ തത്വങ്ങളും സദാചാരവും വഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്ക ഒരിക്കലും ഇങ്ങിനെ അവകാശപ്പെടാന്‍ പാടില്ലെന്നും വൊളോഡിന്‍ പറഞ്ഞു. “റഷ്യയുടെ മേധാവിയെക്കുറിച്ച് ഇത്തരം അപവാദങ്ങള്‍ പറഞ്ഞാല്‍ അനുവദിക്കാന്‍ സാധിക്കില്ല. റഷ്യന്‍ പൗരന്മാരെയാണ് ഇദ്ദേഹം കളിയാക്കിയത്”- വൊളോഡിന്‍ പറഞ്ഞു. Â
“യൂറോപ്പിന്റെ കിഴക്കന്‍ ഭാഗത്തേക്ക് സാമ്രാജ്യം വികസിപ്പിക്കില്ലെന്ന വാഗ്ദാനം ലംഘിച്ചാണ് നാറ്റോ തങ്ങളുടെ സാമ്രാജ്യം ഉക്രൈനെ കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ചത്. ഇതാണ് റഷ്യയുടെ തിരിച്ചടിക്ക് കാരണമായത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ലോകമാകെ ഒരു വലിയ യുദ്ധത്തെ നേരിട്ടേ മതിയാവൂ”- വൊളോഡിന്‍ താക്കീത് ചെയ്തു. മിന്‍സ്ക് കരാര്‍ എട്ടുവര്‍ഷമായി ഉക്രൈന് നടപ്പാക്കാന്‍ വിസമ്മതിച്ചു. ആഗോള സുരക്ഷ പ്രശ്നങ്ങളില്‍ റഷ്യയുടെ നിര്‍ദേശങ്ങള്‍ അമേരിക്കയ്ക്കും നേറ്റോയ്ക്കും സ്വീകാര്യമായിരുന്നില്ല. യൂറോപ്പില്‍ ഒരുയുദ്ധം ഒഴിവാക്കാന്‍ ഇതേ വഴിയുണള്ളൂ. “- വൊളോഡിന്‍ പറഞ്ഞു.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: