Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജിജോ ജോസഫ് തൃശ്ശൂരിന്റെ സന്തോഷം; കാണികള്‍ക്ക് നല്ല വിശ്വാസമുണ്ടായിരുന്നു കേരളം ജയിക്കുമെന്ന്

'നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടപ്പോള്‍ സമ്മര്‍ദ്ദത്തിലായെന്നത് സത്യമാണ്. മത്സരത്തിലുടനീളം ടീമംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെയാണ് കളിച്ചത്. ടീമിന്റെ പ്രകടനം കണ്ടപ്പോള്‍ കാണികള്‍ക്ക് നല്ല വിശ്വാസമുണ്ടായിരുന്നു കേരളം ജയിക്കുമെന്ന്.

എം.എ. ഷാജി by എം.എ. ഷാജി
May 4, 2022, 12:20 pm IST
in Football
തിരൂരിലെ വീട്ടിലേക്ക് സഹതാരങ്ങള്‍ക്കൊപ്പമെത്തിയ ജിജോ ജോസഫ് സഹോദരി ഭര്‍ത്താവ് ജോണ്‍ പോളിനും കുട്ടിയ്ക്കുമൊപ്പം സെല്‍ഫിയെടുത്തപ്പോള്‍

തിരൂരിലെ വീട്ടിലേക്ക് സഹതാരങ്ങള്‍ക്കൊപ്പമെത്തിയ ജിജോ ജോസഫ് സഹോദരി ഭര്‍ത്താവ് ജോണ്‍ പോളിനും കുട്ടിയ്ക്കുമൊപ്പം സെല്‍ഫിയെടുത്തപ്പോള്‍

തൃശ്ശൂര്‍ : ‘കാണികളുടെ പ്രതീക്ഷയും വിശ്വാസവും നിറവേറ്റാനായതില്‍ വളരെ സന്തോഷം. ടീമിലെ ഓരോരുത്തരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. കളിക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് സന്തോഷ് ട്രോഫി കിരീടം.’ ഏഴാം സന്തോഷ് ട്രോഫി കിരീടത്തില്‍ കേരളം മുത്തമിട്ടപ്പോള്‍ ടീം ക്യാപ്റ്റന്‍ ജിജോ ജോസഫ് അതിരറ്റ സന്തോഷത്തിലാണ്.  ‘കേരള ജനതയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും  മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെത്തിയ കാണികളുടെ ഉറച്ച പിന്തുണയും കിരീട നേട്ടത്തിന് പിന്നിലുണ്ട്. അതിനാല്‍ കിരീടം കേരളത്തിന് പെരുന്നാള്‍ സമ്മാനമായി സമര്‍പ്പിക്കുന്നു. – ജിജോ ജോസഫ് ‘ജന്മഭൂമി’യോട് പറഞ്ഞു.  

‘നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടപ്പോള്‍ സമ്മര്‍ദ്ദത്തിലായെന്നത് സത്യമാണ്. മത്സരത്തിലുടനീളം ടീമംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെയാണ് കളിച്ചത്. ടീമിന്റെ പ്രകടനം കണ്ടപ്പോള്‍ കാണികള്‍ക്ക് നല്ല വിശ്വാസമുണ്ടായിരുന്നു കേരളം ജയിക്കുമെന്ന്.  

എക്‌സട്രാ ടൈമില്‍ ഒരുഗോളിന് പിന്നിലായപ്പോഴും ടീമിന് നിരാശയുണ്ടായില്ല. ബംഗാളുമായി മുമ്പ് നടന്ന മത്സരത്തിലും ടീം അവസാന നിമിഷങ്ങളിലാണ് ഗോള്‍ മടക്കിയത്. അതിനാല്‍ ഫൈനലിലും അതാവര്‍ത്തിക്കുമെന്ന കാണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കരുതെന്ന നിശ്ചയത്തോടെയും ആത്മവിശ്വാസത്തോടെയുമായിരുന്നു എല്ലാവരും കളിക്കളം നിറഞ്ഞ് കളിച്ചത്. കാണികള്‍ അവസാന നിമിഷം വരെ പിന്തുണയും ഊര്‍ജ്ജവും നല്‍കിയപ്പോള്‍ എക്ട്രാ ടൈമില്‍ കേരളത്തിന് ഗോള്‍ മടക്കാനായി. കാണികളുടെ വിശ്വാസം സഫലമാക്കാനായതിനാലും സ്വന്തം നാട്ടില്‍ വെച്ച് കപ്പില്‍ മുത്തമിടാനായതിലും ഇരട്ടി സന്തോഷമുണ്ട്. മറക്കാനാവാത്ത അനുഭവമാണ് ഫൈനല്‍ മത്സരം സമ്മാനിച്ചത്’- കിരീട നേട്ടത്തെ കുറിച്ച് ജിജോ ജോസഫ്  പറയുന്നു.  

1992-93ന് ശേഷം ആദ്യമായി കേരളത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കേരള ടീം കപ്പ് ഉയര്‍ത്തിയപ്പോള്‍  നായകന്‍ തൃശ്ശൂര്‍ മുളങ്കുന്നത്ത്കാവ് സ്വദേശി ജിജോ ജോസഫ് (30) തന്നെയാണ് ടൂര്‍ണമെന്റിലെ മികച്ച താരം. ഇന്നലെ രാവിലെ മഞ്ചേരിയില്‍ നിന്ന് മടങ്ങിയ ജിജോ ജോസഫ് ഉച്ചതിരിഞ്ഞ് 3.30ന് വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. മികച്ച താരത്തിന് ലഭിച്ച ട്രോഫി മകന്‍ സമ്മാനിച്ചപ്പോള്‍ തിരൂര്‍ കൊഞ്ചിറ റോഡില്‍ അന്തിക്കാട്ട് വീട്ടില്‍ ജോസഫിന്റേയും മേരിയുടെയും കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു.  

സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊന്നും വീട്ടിലെത്തുന്ന വിവരം അറിയിച്ചിരുന്നില്ല. അഞ്ച് മിനിറ്റ് മാത്രം വീട്ടുകാരുമായി ചെലവഴിച്ചതിന് ശേഷം കെഎഫ്എ നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുന്നതിന് ജിജോ ജോസഫ് എറണാകുളത്തേക്ക് തിരിച്ചു.  

എസ്ബിഐ തിരുവനന്തപുരം ശാഖയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ജിജോ ജോസഫിനെ തേടി രാജ്യത്തെ മികച്ച പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ നിന്ന് ‘വിളി’യെത്തിയിട്ടുണ്ട്. അതിനാല്‍ ബാങ്ക് അധികൃതരുമായി അവധിയുടെ കാര്യം സംസാരിച്ചതിന് ശേഷം ഫുട്‌ബോളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

Tags: keralaസന്തോഷ് ട്രോഫിJijo joseph
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.