കൊച്ചി: വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഘടകം ആവിഷ്‌ക്കരിച്ച സ്വാന്തന സേവാ പദ്ധതി സ്വാഭിമാന്‍ നിധിയുടെ ഉദ്ഘാടനം കൊച്ചിയില്‍ നടന്‍ സുരേഷ്‌ഗോപി നിര്‍വഹിച്ചു. അനിവാര്യത പരിഹരിക്കുന്നതാണ് ദയ. ഈ ദുഷിച്ച രാഷ്‌ട്രീയ കാലാവസ്ഥയില്‍ ഹൃദയത്തില്‍ നിന്നും വരേണ്ടതാണ് ദയ. അധഃസ്ഥിത സംഘത്തിന്റെ ഉയര്‍ത്ത് എഴുന്നേല്‍പ്പിന് സ്വഭിമാന നിധി കാരണമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ ഒരോ സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം സ്വഭിമാന്‍ നിധിയിലേക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ ജനത പൂര്‍ണമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കുകയാണ്. അത് വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ്. ഹിന്ദു ഒറ്റക്കെട്ടായാല്‍ രാഷ്‌ട്രീയ നേതാക്കള്‍ ഹിന്ദു സമൂഹത്തിന്റെ കാല്‍ച്ചുവട്ടില്‍ നില്‍ക്കുമെന്നും വിജി തമ്പി പറഞ്ഞു.
ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, വിഎച്ച്പി ഗവേണിങ് ബോര്‍ഡ് അംഗം ജി.സുരേഷ്‌കുമാര്‍, സംസ്ഥാന ജോ. സെക്രട്ടറി അബിനു സുരേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. സുഭാഷ് ചന്ദ്, ജി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചികത്സാ, വീട്, ഉന്നത വിദ്യാഭ്യാസം, വിവാഹം, തൊഴില്‍ തുടങ്ങി ഹിന്ദു നേരിടുന്ന കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് സ്വാഭിമാന്‍ പദ്ധതി രൂപീകരിച്ചത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, സുരേഷ് ഗോപി, സി.വി. ആനന്ദ ബോസ്, ഡോ. ലക്ഷ്മീകുമാരി, ടി.പി. സെന്‍കുമാര്‍, ഡോ. ചിത്രതാര, ടി.പി. ശ്രീനിവാസന്‍ എന്നിവരടങ്ങുന്ന സമിതിയാണ്.
വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സേവാ പ്രവർത്തങ്ങൾ നിർവ്വഹിക്കുന്ന സംരംഭമായ Â ‘സ്വാമി വിവേകാനന്ദ കൾച്ചറൽ സൊസൈറ്റി’ ആവിഷ്ക്കരിച്ചിരിക്കുന്ന മാനവ സേവാ സഹായ പദ്ധതിയാണ് “സ്വാഭിമാൻ നിധി”
Swamy Vivekananda Cultural Society
A/C Number: 40842653871
IFSC: SBIN0070142
Bank: SBI, Metro Station Branch, MG Road
UPI ID: 9447912740@sbi
പ്രതികരിക്കാൻ ഇവിടെ എഴുതുക: