Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ബസവേശ്വരന്‍ ഭാരതത്തിലെ പ്രഥമ സാമൂഹ്യ പരിഷ്‌കര്‍ത്താവ്; നാളെ ബസവേശ്വര ജയന്തി

ബ്രാഹ്മണനായി ജനിച്ച ബസവേശ്വരന്‍ എട്ടാം വയസ്സില്‍, തന്റെ സഹോദരിക്ക് നിഷേധിച്ച പുണൂല്‍ തനിക്കും ആവശ്യമില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് ഉപനയന വേദി വിട്ടിറങ്ങി സ്ത്രീ- പുരുഷവിവേചനത്തിനെതിരെ ആദ്യ ശബ്ദമുയര്‍ത്തി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച അദ്ദേഹം പന്ത്രണ്ടാം നൂറ്റാണ്ടില്‍ സമത്വം സാഹോദര്യം, സ്വാതന്ത്ര്യം, മതേതരത്വം, സോഷ്യലിസം എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 2, 2022, 05:18 am IST
inMain Article

കെ. ഗോകുല്‍ദാസ്

ലോകത്തിലെ ആദ്യത്തെ സ്വതന്ത്ര ചിന്തകനും, സോഷ്യലിസ്റ്റ് എന്ന് ചരിത്രകാരന്‍ ആര്‍തര്‍ മില്‍സ ്‌വിശേഷിപ്പിച്ച മഹാത്മ ബസവേശ്വരന്‍ ഭാരത നവോത്ഥാന ശില്പികളില്‍ പ്രഥമ ഗണനീയനാണ്. വര്‍ഗ്ഗരഹിതവും, ജാതിരഹിതവുമായ ഒരു സമൂഹം  സ്വപ്‌നം കണ്ട് ഭൗതീകതയേയും, ആത്മീയതയെും സമന്വയിപ്പിച്ച ബസവേശ്വരന്റെ 889 -ാം ജന്മദിനം നാളെ അക്ഷയതൃതിയ ദിനത്തില്‍ ലോകമെമ്പാടും ആഘോഷിക്കുന്നു.

ബ്രാഹ്മണനായി ജനിച്ച ബസവേശ്വരന്‍ എട്ടാം വയസ്സില്‍, തന്റെ സഹോദരിക്ക് നിഷേധിച്ച പുണൂല്‍  തനിക്കും ആവശ്യമില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് ഉപനയന വേദി വിട്ടിറങ്ങി സ്ത്രീ-പുരുഷവിവേചനത്തിനെതിരെ ആദ്യ ശബ്ദമുയര്‍ത്തി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച അദ്ദേഹം പന്ത്രണ്ടാം നൂറ്റാണ്ടില്‍ സമത്വം സാഹോദര്യം, സ്വാതന്ത്ര്യം, മതേതരത്വം, സോഷ്യലിസം എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ചു. ബസവേശ്വരന്‍ എ.ഡി. 1131-ല്‍ കര്‍ണ്ണാടകയിലെ ബിജാപ്പൂര്‍ ജില്ലയിലുള്ള ഇംഗലേശ്വര ബഗവാഡിയില്‍ ബ്രാഹ്മണ ദമ്പതികളായ മദരസയുടെയും, മദലാംബികയുടെയും മകനായി ജനിച്ചു. പിതാവ് ഗ്രാമ തലവനായിരുന്നു. പുണൂല്‍ ജാതിയുടെയും, ലിംഗത്തിന്റെയും പ്രതീകമാണെന്നും മനുഷ്യനെ വേര്‍തിരിച്ചുകാണിക്കുവാനുള്ള ഒരു ഉപകരണം മാത്രമാണെന്നും ബസവേശ്വരന്‍ വിശ്വസിച്ചു. ഉപനയന ചടങ്ങ് ബഹിഷ്‌കരിച്ച ബസവേശ്വരന്‍ കുടസംഗമ ക്ഷേത്രത്തിലെത്തി അവിടെ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് മാതുലനും കഷ്യാണിലെ രാജാവിന്റെ മന്ത്രിയുമായ ബലദേവന്റെ മകളെ വിവാഹം ചെയ്തു. തുടര്‍ന്ന് കല്ല്യാന്‍ ഭരിച്ചിരുന്ന ബിജദല രാജാവിന്റെ രാജധാനിയിലെത്തുകയും ഖജനാവും സൂക്ഷിപ്പുകാരനാവുകയും ക്രമേണ രാജാവിന്റെ പ്രധാനമന്ത്രി പദത്തിലെത്തുകയും ചെയ്തു.

ഈ കാലത്തിലൊക്കെ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങള്‍ നടത്തിവന്നിരുന്ന അദ്ദേഹം നാട്ടിലാകെ ഇതിനായി സഞ്ചരിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും നേരില്‍ മനസ്സിലാക്കുകയും ചെയ്തു.സാമൂഹിത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തികൊണ്ട് അനുഭവ മണ്ഡപം എന്ന ഒരു ആദ്ധ്യാത്മിക പാര്‍ലമെന്റിന് രൂപം നല്‍കി. ഇതാണ്പിന്നീട് ആധുനിക പാര്‍ലമെന്റിനും ജനാധിപത്യസങ്കല്‍പ്പത്തിനും മാതൃകയായത് എന്ന് വിശ്വസിക്കുന്നു. അനുഭവ മണ്ഡപത്തില്‍ ചെരുപ്പുകുത്തിയും, കര്‍ഷകനും, അലക്കുകാരനും, തയ്യല്‍ക്കാരനും, ബ്രാഹ്മണനും അങ്ങനെ വിവിധ കൈത്തൊഴില്‍ ചെയ്യുന്നവരും അംഗങ്ങളായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അനുഭവമണ്ഡപത്തിന്റെ അധ്യക്ഷ സ്ഥാനത്ത് അല്ലമപ്രഭുവിനെ നിയോഗിച്ചുകൊണ്ട് താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് ആത്മവിശ്വാസം നല്കുവാന്‍ ബസവേശ്വരന്‍ തയ്യാറായി.  

ആദ്ധ്യാത്മിക പാര്‍ലമെന്റില്‍ അക്ക മഹാദേവി, മുക്തമക്ക, നാഗാലാംബിക, നീലാംബിക തുടങ്ങിയ സ്ത്രീകള്‍ സജീവ സാന്നിധ്യമായിരുന്നു. കായകവേ കൈലാസം എന്ന തത്ത്വമാണ് ബസവേശ്വരന്‍ പ്രചരിപ്പിച്ചത്. തൊഴില്‍ തന്നെയാണ് ഈശ്വര ആരാധന. അദ്ധ്വാനത്തെ ഈശ്വരാരാധന എന്ന നിലയില്‍ കാണുമ്പോള്‍ തൊഴിലിന്റെ മഹത്വമേറും. നീചമായ ജോലി, മഹത്തായ ജോലി എന്നിങ്ങനെ വേര്‍തിരിവ് പാടില്ലെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഓരോരുത്തര്‍ക്കും തനിക്ക് ആവശ്യമുള്ള ഭക്ഷണത്തിനുള്ള വക സ്വയം  അധ്വാനിച്ചു കണെത്തണമെന്നും മിച്ചം വരുന്നവ ഇല്ലാത്തവര്‍ക്ക് കൈമാറണമെന്നും അദ്ദേഹം ഉപദേശിച്ചു. ഈ ചിന്താധാര കായകദാസോഹ സിദ്ധാന്തമെന്ന പേരില്‍ അറിയപ്പെടുന്നു. ഈശ്വര പൂജ ഹൃദയത്തിലാണു നടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.  

മഹാത്മ ബസവേശ്വരന്റെ പ്രതിമ ഇന്ത്യന്‍ പാര്‍ലമെന്റിലും ലണ്ടണിലും പ്രാധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. കര്‍ണ്ണാടക, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ബസവേശ്വരന്റെ ഛായാചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാമൂഹിക വിപ്ലവകാരിയും പരിഷ്‌കര്‍ത്താവുമായിരുന്ന മഹാത്മ ബസവേശ്വരന്റെ ചരിത്രം കേരളത്തില്‍ എല്ലാ മേഖലകളിലും അടയാളപ്പെടുത്തണം.  

(ആള്‍ ഇന്ത്യാ വീരശൈവ സഭയുടെ സംസ്ഥാന ജന. സെക്രട്ടറിയാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

Kerala

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

India

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.