ന്യൂദല്‍ഹി: ആം ആദ്മിക്ക് ഒഴിയാബാധയായി ഖലിസ്ഥാന്‍ വാദികള്‍ മാറുന്നു. പഞ്ചാബില്‍ കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ വാദികള്‍ ആയുധമെടുത്ത് തെരുവില്‍ സംഹാരതാണ്ഡവം നടത്തിയതിന് പിന്നാലെ പഞ്ചാബിനെ സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്‌ട്രമാക്കി മാറ്റണമെന്ന ട്വീറ്റ് വീണ്ടും ആം ആദ്മി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നു.
തല്‍ക്കാലം മുഖം രക്ഷിക്കാന്‍ ഈ ട്വീറ്റിന് കാരണക്കാരനായ ഹിമാചല്‍പ്രദേശിലെ ആം ആദ്മി പാര്‍ട്ടിയുടെ സമൂഹമാധ്യമ പ്രചാരണവിഭാഗം മേധാവി ഹര്‍പ്രീത് സിങ്ങ് ബേദിയെ പുറത്താക്കിയിരിക്കുകയാണ് ആം ആദ്മി. കഴിഞ്ഞ 10 വര്‍ഷമായി സമൂഹമാധ്യമങ്ങളില്‍ സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്‌ട്രം വേണമെന്ന പ്രചാരണം നടത്തുന്ന വ്യക്തിയായ ഹര്‍പ്രീത് സിങ്ങ് ബേദി പിന്നീടാണ് പടിപടിയായി ആം ആദ്മി പാര്‍ട്ടിയില്‍ വളര്‍ന്ന് സമൂഹമാധ്യമവിഭാഗം മേധാവിയായി മാറിയത്.
ഹര്‍പ്രീത് സിങ്ങ് ബേദിയുടെ ഖലിസ്ഥാന്‍ രാഷ്‌ട്രത്തിന് വേണ്ടിയുള്ള വിവാദട്വീറ്റുകള്‍ ട്വീറ്റുകള്‍ക്ക് പിന്നിലെ സത്യം കണ്ടെത്തുന്ന ബിഫിറ്റിംഗ് ട്വീറ്റ്സ് പുറത്ത് വിട്ടിരിക്കുന്നു:
ഖലിസ്ഥാന്‍ ദിനത്തിലാണ് ഹര്‍പ്രീത് സിങ്ങ് ബേദി ഇന്ത്യയില്‍ നിന്നും വേറിട്ട ഖലിസ്ഥാന്‍ രാഷ്‌ട്രം വേണമെന്ന് ആവശ്യപ്പെട്ടത്. ഇദ്ദേഹം 2012 മുതല്‍ സ്വതന്ത്രഖലിസ്ഥാന്‍ രാഷ്‌ട്രവാദം ഉയര്‍ത്തുന്ന വ്യക്തിയാണ്. ഒരിയ്‌ക്കല്‍ ഖലിസ്ഥാന്‍ രാഷ്‌ട്രം എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് വരെ ഹര്‍പ്രീത് സിങ്ങ് ബേദി ട്വീറ്റ് ചെയ്തിട്ടുണ്ട്
എന്നാല്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി നിലകൊള്ളുമെന്നും വിഘടനവാദം ഉയര്‍ത്തുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും ഹര്‍പ്രീത് സിങ്ങ് ബേദിയെ പുറത്താക്കിയ പ്രഖ്യാപനം നടത്തിയ ശേഷം ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു.
എന്തായാലും പുതിയ ഖലിസ്ഥാന്‍ വിവാദം വീണ്ടും ആം ആദ്മിയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കമേല്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പഞ്ചാബിലെ പട്യാലയില്‍ കാളിക്ഷേത്രത്തിന്റെ മുന്നില്‍ ഹിന്ദുക്കള്‍ക്കെതിര ഖലിസ്ഥാന്‍ വാദികള്‍ വാളുകളും വടികളും ഉപയോഗിച്ച് പട്ടാപ്പകല്‍ നിഷ്ഠുരമായ ആസൂത്രിത ആക്രമണം നടത്തിയത് വലിയ രീതിയില്‍ ആം ആദ്മിയെ പ്രതിക്കൂട്ടിലായിരുന്നു. ഖലിസ്ഥാന്‍ വാദികളുടെ വോട്ടുകളും പണവും ഉപയോഗിച്ചാണ് ആം ആദ്മി പഞ്ചാബില്‍ ജയിച്ചതെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് പഞ്ചാബിലെ ഖലിസ്ഥാന്‍ വാദികളുടെ ആയുധമുപയോഗിച്ചുള്ള അഴിഞ്ഞാട്ടം. ഇപ്പോഴിതാ സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്‌ട്രം വേണമെന്ന് പരസ്യമായി ഒരു ആം ആദ്മി നേതാവ് ട്വീറ്റ് ചെയ്തിരിക്കുന്നു. ഇതോടെ ആം ആദ്മിയില്‍ ഒട്ടേറെ ഖലിസ്ഥാന്‍ വാദികളായ സിഖുകാര്‍ നുഴഞ്ഞുകയറിയതായുള്ള സംശയവും ബലപ്പെടുകയാണ്.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: