Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഗുരുവും ശിവഗിരിയും ഇടതു കുടിപ്പകയില്‍

കേന്ദ്രസര്‍ക്കാരിന്റെ ഒരു സഹായവും ശിവഗിരിക്ക് ലഭിക്കരുതെന്ന വാശിയാണ് സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമുള്ളത്. മറിച്ച് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രിയുള്‍പ്പെടെ രോഷാകുലരാകും. യാതൊരു തത്വദീക്ഷയുമില്ലാതെ കുപ്രചാരണം നടത്താന്‍ മടിക്കില്ല. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോടിയേരിയുടെയും കടകംപള്ളിയുടെയും ഉറഞ്ഞുതുള്ളല്‍. ഇൗ ഗുരുനിന്ദകരുടെ തനിനിറം തിരിച്ചറിഞ്ഞ് പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 30, 2022, 05:00 am IST
inEditorial

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ തൊണ്ണൂറാം വാര്‍ഷികത്തിന്റെയും, ബ്രഹ്മവിദ്യാലയത്തിന്റെ സുവര്‍ണജൂബിലിയുടെയും സംയുക്ത ആഘോഷ പരിപാടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, എംഎല്‍എയും മുന്‍മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനും രംഗത്തുവന്നതിനു പിന്നിലെ ദുഷ്ടലാക്ക് ഇരുവരുടെയും സങ്കുചിത രാഷ്‌ട്രീയമറിയുന്നവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണഗുരുദേവനെന്നും, ജാതിയുടെ പേരില്‍ അരങ്ങേറിയ വിവേചനങ്ങള്‍ക്കെതിരെ യുക്തിസഹവും പ്രായോഗികവുമായ പോരാട്ടമാണ് ഗുരു നടത്തിയതെന്നും പ്രധാനമന്ത്രി മോദി പറയുകയുണ്ടായി. രാജ്യത്ത് ഇന്നോളമുണ്ടായിട്ടുള്ള പ്രധാനമന്ത്രിമാരില്‍ ശിവഗിരിയെയും ശ്രീനാരായണഗുരുദേവനെയും ഏറ്റവും കൂടുതല്‍ അറിഞ്ഞാദരിക്കുകയും, ശിവഗിരിക്കുവേണ്ടി സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്യുന്ന നരേന്ദ്ര മോദിയെപ്പോലെ ഇന്നോളം മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞതുമാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ പ്രധാനമന്ത്രിയെ കടന്നാക്രമിക്കുമ്പോള്‍ കടകംപള്ളി ശിവഗിരി സന്യാസിമാരെ അധിക്ഷേപിക്കുകയാണ്. ശ്രീനാരായണ ഗുരുദേവന്‍ തങ്ങളുടെ സ്വകാര്യസ്വത്താണെന്നും, മറ്റാര്‍ക്കും ഗുരുവിനെക്കുറിച്ച് അഭിപ്രായം പറയാന്‍ അധികാരമില്ലെന്നും ഈ നേതാക്കള്‍ ധരിച്ചുവച്ചിട്ടുള്ളതുപോലെ തോന്നുന്നു.

രാഷ്‌ട്രീയ മുതലെടുപ്പിനുവേണ്ടി ഗുരുദേവന്റെ പേര് ഉപയോഗിക്കുകയും, അതു കഴിഞ്ഞാല്‍ നിന്ദിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഹീനമായ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. പാര്‍ട്ടി ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാടുതന്നെ ഇതിന് മുന്നിട്ടിറങ്ങുകയുണ്ടായി. ഗുരുദേവന്‍ വെറും ബൂര്‍ഷ്വാ സാമൂഹ്യപരിഷ്‌കര്‍ത്താവാണെന്ന് പ്രഖ്യാപിച്ച് അയിത്തം കല്‍പ്പിക്കുകയും, ശിവഗിരി സന്ദര്‍ശിക്കുന്നത് തന്നെപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനമാണെന്നും പ്രഖ്യാപിക്കാന്‍ മടി കാണിക്കാതിരുന്ന നേതാവായിരുന്നു ഇഎംഎസ്. ഇക്കാരണത്താല്‍ ക്ഷണം ലഭിച്ചിട്ടുപോലും ശിവഗിരി തീര്‍ത്ഥാടനത്തിന് പോകാതിരുന്നയാളുമാണ്. ഇഎംഎസിന്റെ പാത പിന്തുടര്‍ന്ന സിപിഎം അവസരം കിട്ടിയപ്പോഴൊക്കെ ഗുരുനിന്ദ തുടര്‍ന്നു. ഇ.കെ. നായനാരുടെ ഭരണകാലത്ത് ശിവഗിരി പിടിച്ചെടുക്കാനുള്ള ശ്രമവും നടത്തി. ഗുരുദേവന്റെ പ്രതിമകള്‍ തകര്‍ക്കാനും, ഗുരുവിനെ കുരിശിലേറ്റി തെരുവിലൂടെ പ്രദര്‍ശിപ്പിക്കാനും ഇവര്‍ മടിച്ചിട്ടില്ല. ഇതിനെതിരെ ജനങ്ങളില്‍നിന്ന് രോഷമുയര്‍ന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്നു മാത്രമാണല്ലോ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഗുരുദേവനോടും ശിവഗിരിയോടും ഒരുതരത്തിലുള്ള ആദരവുമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യുന്നവര്‍ ഗുരുദേവന്റെ ദര്‍ശനത്തെ വാഴ്‌ത്തുകയും മഹത്വത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്ത പ്രധാനമന്ത്രി മോദിയെ അധിക്ഷേപിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സാംസ്‌കാരിക ശൂന്യതയാണ്. ഇത്തരമൊരു അപഹാസ്യമായ രാഷ്‌ട്രീയ വിദ്യാഭ്യാസമാണ് സിപിഎം നേതാക്കള്‍ക്ക് ലഭിച്ചിട്ടുള്ളത്. അവര്‍ മാറിച്ചിന്തിക്കുമെന്ന് കരുതാനാവില്ല.

ശിവഗിരിയോടും ശ്രീനാരായണ പ്രസ്ഥാനങ്ങളോടും ഒരുതരം കുടിപ്പകതന്നെയാണ് സിപിഎമ്മിനുള്ളത്. കോടിയേരിയും കടകംപള്ളിയും മറയില്ലാതെ പ്രകടിപ്പിക്കുന്നതും അതാണ്. ഗുരുദേവന്റെ ആത്മീയ മഹത്വം ഒരിക്കല്‍പ്പോലും അംഗീകരിക്കാതിരിക്കുകയും, കേരളത്തിന് പുറത്ത് അത് തിരിച്ചറിയുന്നതിന് തടസം നില്‍ക്കുകയുമാണ് ഇക്കൂട്ടര്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ വിരുദ്ധ ധ്രുവത്തിലാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നില്‍ക്കുന്നത്. ശിവഗിരി സന്ദര്‍ശിച്ചും അല്ലാതെയും സാമൂഹ്യപരിവര്‍ത്തനത്തില്‍ ഗുരുദേവന്റെ അമൂല്യമായ സംഭാവനകളെ പ്രകീര്‍ത്തിക്കുകയും, ലോകത്തിന് അത് മാതൃകയാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളയാളുമാണ് നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശിവഗിരിയോട് വളരെ അടുത്ത ബന്ധമാണ് മോദി പുലര്‍ത്തിയത്. പ്രധാനമന്ത്രിയെന്ന നിലയ്‌ക്ക് അത് തുടരുകയും ചെയ്യുന്നു. ശിവഗിരി ഉന്നയിച്ചിട്ടുള്ള എല്ലാ ആവശ്യങ്ങളോടും അനുകൂലമായാണ് മോദി സര്‍ക്കാര്‍ പ്രതികരിച്ചിട്ടുള്ളത്. രാഷ്‌ട്രീയ കാരണങ്ങളാല്‍ ഇതിന് തടസ്സംനില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ശിവഗിരി തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് അട്ടിമറിച്ചത് ഒരു ഉദാഹരണം മാത്രം. കേന്ദ്രസര്‍ക്കാരിന്റെ ഒരു സഹായവും ശിവഗിരിക്ക് ലഭിക്കരുതെന്ന വാശിയാണ് സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമുള്ളത്. മറിച്ച് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രിയുള്‍പ്പെടെ രോഷാകുലരാകും. യാതൊരു തത്വദീക്ഷയുമില്ലാതെ കുപ്രചാരണം നടത്താന്‍ മടിക്കില്ല. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോടിയേരിയുടെയും കടകംപള്ളിയുടെയും ഉറഞ്ഞുതുള്ളല്‍. ഈ ഗുരുനിന്ദകരുടെ തനിനിറം തിരിച്ചറിഞ്ഞ് പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tags: narendramodicpmsivagiriകടകം‌പള്ളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.