Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

നിധി കമ്പനികള്‍: മാറ്റങ്ങള്‍ ഇനിയും ആവശ്യം

എല്ലാ നിധി കമ്പനികളും 2014 ലെ നിധി കമ്പനി നിയമപ്രകാരം സര്‍ക്കാര്‍ അംഗീകാരം നേടിയവയാണ്. 2019 ലെ ഭേദഗതിപ്രകാരം എന്‍ഡിഎച്ച്-4 എന്ന അപേക്ഷ മുഖേന, നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം. അതിനുശേഷം കമ്പനിയുടെ പേര് കേന്ദ്ര ഗസറ്റില്‍ പ്രസിദ്ധീകരിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 28, 2022, 06:00 am IST
inMain Article

കെ.എം. നായര്‍

(സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ കണ്‍ട്രിഹെഡാണ് ലേഖകന്‍)

ഏപ്രില്‍ 19 ലെ പുതിയ കമ്പനി നിബന്ധനകള്‍, ജോലിയില്‍ പ്രവേശിക്കുമ്പോള്‍ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം പോലെ തോന്നി. ജീവനക്കാര്‍ പാലിക്കാതെ പോകുന്ന ചട്ടങ്ങള്‍ പോലെ ഇവയും കൈകാര്യം ചെയ്യപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എല്ലാ നിധി കമ്പനികളും 2014 ലെ നിധി കമ്പനി നിയമപ്രകാരം സര്‍ക്കാര്‍ അംഗീകാരം നേടിയവയാണ്. 2019 ലെ ഭേദഗതിപ്രകാരം എന്‍ഡിഎച്ച്-4 എന്ന അപേക്ഷ മുഖേന, നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം. അതിനുശേഷം കമ്പനിയുടെ പേര് കേന്ദ്ര ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഈ നിയമങ്ങളിലെ കുറവുകള്‍ പരിഹരിക്കാനാവാം ഇപ്പോഴത്തെ പുതിയ നിബന്ധനകള്‍. എന്നാല്‍, ഞങ്ങള്‍ ഒരു കുറ്റവും ഇല്ലാത്ത കളങ്കമറ്റവരാണെന്ന് ഉടമസ്ഥരില്‍ നിന്നും എഴുതി മേടിച്ചതുകൊണ്ടോ, എന്‍ഡിഎച്ച്-4 വിപുലീകരിച്ചതുകൊണ്ടോ എല്ലാത്തിനും പരിഹാരമാകും എന്നു കരുതാമോ?

നിധി കിട്ടിയതുപോലെ ആയിരുന്നു 2014 ലെ നിധി കമ്പനി എന്ന ആശയം ഒരു സാധാരണ സംരംഭകന്. കയ്യില്‍ ഒതുങ്ങുന്ന മുതല്‍മുടക്കുകൊണ്ട് ലളിതവും സുതാര്യവും മാന്യവുമായ ഒരു ധനകാര്യ സ്ഥാപനം സ്വായത്തമാക്കാം. അതുകൊണ്ടുതന്നെയാവാം, 600-ല്‍ പരം നിധി കമ്പനികള്‍ കേരളത്തില്‍ തന്നെ ഉടലെടുത്തത്. ഒരുവശത്ത് ദുര്‍ബല-പിന്നാക്ക വിഭാഗങ്ങള്‍ക്ക് താങ്ങാകാനും  അതിലൂടെ ‘ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍’ എന്നു ജനകീയ പ്രസ്ഥാനം ശക്തിപ്പെടുത്താനും,  മറുവശത്ത് അസംഘടിത മേഖലയിലുള്ള ധനവാണിഭക്കാരെ മുഖ്യധാരയില്‍ കൊണ്ടുവരാനും വേണ്ടിയുള്ള ഒരു ഉത്തമ മാതൃകയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്.

പക്ഷേ, എല്ലാ നല്ല പദ്ധതികളേയും പേലെ ഇവിടെയും ബ്യൂറോക്രാറ്റിക് നടപടി  ക്രമങ്ങള്‍ കാര്യം സങ്കീര്‍ണമാക്കി എന്നു കരുതേണ്ടിവരും. വമ്പിച്ച ധനശേഖരണവും അനേകം ശാഖകളും ഒട്ടനേകം ജീവനക്കാരും കോടികളുടെ ലാഭവും വന്‍ സ്വാധീനശക്തിയുമുള്ള ബാങ്കിതര സ്ഥാപനങ്ങള്‍ക്കും വന്‍ മൈക്രോഫിനാന്‍സ് കമ്പനികള്‍ക്കും നിധി ലൈസന്‍സ് കൊടുത്തത് ശരിയോ? അത് സാമ്പത്തിക ദുര്‍വിനിയോഗം പ്രോത്‌സാഹിപ്പിക്കാന്‍ വഴിതെളിക്കില്ലേ? ഈ ഭീമന്മാരുടെ കൂടെ മത്‌സരിക്കാന്‍ ധര്‍മ്മനിഷ്ഠയോടെ മിനക്കെട്ടിറങ്ങിയ ചെറു സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കു കഴിയുമോ? മറ്റു നിബന്ധനകള്‍ പുതുസംരംഭങ്ങള്‍ക്കു താങ്ങാനാകുേമാ? ഇവയൊക്കെയാണ് പ്രശ്‌നങ്ങള്‍.

ഉദാഹരണമായി ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക ഒരാള്‍ക്ക് വായ്‌പ കൊടുക്കണമെങ്കിലും, ഒന്നില്‍ കൂടുതല്‍ ശാഖകള്‍ ഇറക്കണമെങ്കിലും തുടര്‍ച്ചയായി മൂന്നുവര്‍ഷം ലാഭം കൊടുക്കുവാന്‍ 200 ലക്ഷം രൂപയുടെ മുകളില്‍ നിക്ഷേപം  സമാഹരിക്കണം. ബാങ്ക് വായ്‌പയോ പുനര്‍വായ്‌പയോ എടുക്കാന്‍ പാടില്ല… അങ്ങനെ പലതും.

വന്‍കിടക്കാര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല. ഇതെല്ലാം അവര്‍ക്കു പണ്ടേ ഉള്ളതാണ്. ചെറു സ്റ്റാര്‍ട്ട് അപ്പുകാര്‍ക്ക് ഇതെല്ലാം പ്രയാസമാണ്. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന ഒരു പുതുസംരംഭം ലാഭത്തിലെത്താന്‍ സാധാരണഗതിയില്‍ കുറഞ്ഞത് മൂന്നുവര്‍ഷം വേണം. ഭാരിച്ച പ്രാഥമിക ചെലവുകള്‍ മൂലം. ബാങ്കിങ് അറിവുള്ളവര്‍ക്ക് ഇത് നന്നായി അറിയാം. (അതുകൊണ്ടാണ് ബാങ്കുകള്‍ വായ്‌പ അടവിന് 2-3 വര്‍ഷത്തെ കാലാവധി കൊടുക്കുന്നത്.) ഇവ്വിധം നിയമങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ തകര്‍ക്കാനേ ഉതകൂ.

സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ പ്രോത്‌സാഹിപ്പിക്കാനും ദുര്‍ബ്ബല സമൂഹത്തെ അതുവഴി സഹായിക്കാനും ആണ് ഉദ്ദേശമെങ്കില്‍ നിലവിലെ നിയമങ്ങളില്‍ മാറ്റം വരണം. മേല്‍പറഞ്ഞ അപ്രായോഗിക നിയമങ്ങളില്‍നിന്ന് സ്റ്റാര്‍ട്ട് അപ്പുകളെ ഒഴിവാക്കണം. നിധി കമ്പനികളെ മൂന്നായി തിരിക്കുക എന്നതാണ് യുക്തമായ നടപടി. അതായത്, (1) സ്റ്റാര്‍ട്ട്-അപ്പ് (2) പരിവര്‍ത്തനം ചെയ്തത് (3) ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍.

സ്റ്റാര്‍ട്ട് അപ്പ് നിധി കമ്പനികള്‍ക്ക് വേണ്ടി ഉദാരമായ നിയമങ്ങളും നടപടിക്രമങ്ങളും ആവിഷ്‌കരിക്കണം, പരിവര്‍ത്തനം ചെയ്ത നിധികമ്പനികള്‍ക്ക് നിലവിലെ നിയമങ്ങള്‍ തുടരാന്‍ പ്രയാസമുണ്ടാവില്ല. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും വീണ്ടും ഒരു ഫിനാന്‍സ് കമ്പനി ലൈസന്‍സ് കൊടുക്കേണ്ട ആവശ്യമുണ്ടോ എന്ന് ഒന്നുകൂടി പരിശോധിക്കണം. ഒഴിവാക്കാന്‍ സാധ്യമല്ലെങ്കില്‍ അവര്‍ക്കുവേണ്ടി അവരുടെ ആസ്തിയുടെയും ലാഭത്തിന്റെയും ശാഖകളുടെയും ജീവനക്കാരുടെയും മറ്റും അടിസ്ഥാനത്തില്‍ സെബിയുടെയും റിസര്‍വ്വ് ബാങ്കിന്റെയും അനുമതിയോടുകൂടിയുള്ള പുതിയ നിയമങ്ങള്‍ രൂപീകരിക്കുക.

Tags: കമ്പനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Kottayam

തിരുനക്കര ബസ് സ്റ്റാന്‍ഡ് മൂന്നു മാസത്തിനുള്ളില്‍ പൊളിച്ചുമാറ്റും; 1.10 ലക്ഷം രൂപയ്‌ക്ക് സ്വകാര്യ കമ്പനി ലേലം കൊണ്ടു

Business

ചൈനീസ് കാര്‍ കമ്പനിയുടെ 100 കോടി ഡോളറിന്റെ നാലുചക്രവാഹന നിര്‍മ്മാണ ഫാക്ടറിക്ക് അനുമതി നിഷേധിച്ച് ഇന്ത്യ; കാരണം ദേശസുരക്ഷ

India

പ്രതിപക്ഷത്തിന്‍റേത് ഇന്ത്യയല്ല, ഇന്ത്യയെ കോളനിയാക്കിയ ഈസ്റ്റ് ഇന്ത്യ; അതിനെതിരെ മോദിയുടെ നവ ഭാരതം പോരാടുമെന്ന് ബസവരാജ് ബൊമ്മൈ

Technology

ചാറ്റ് ജിപിടിക്ക് എതിരാളിയാകാന്‍ പുതിയ എഐ കമ്പനിയുമായി ഇലോണ്‍ മസ്‌ക്; കമ്പനിക്കായി ഒന്നിപ്പിച്ചത് മികച്ച സംഘത്തെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.