ന്യൂദല്‍ഹി: യെസ് ബാങ്ക് സിഇഒ ആയിരുന്ന റാണാ കപൂറിന് രണ്ട് കോടി രൂപയ്ക്ക് ഒരു പെയിന്റിംഗ് വിറ്റ പ്രിയങ്ക ഗാന്ധിയുടെ നടപടിയ്ക്കെതിരെ വിമര്‍ശനങ്ങളുയരുന്നു. രണ്ട് കോടിയുടെ ചെക്ക് നല്‍കിയതിന് റാണാ കപൂറിന് പ്രിയങ്ക ഗാന്ധി അയച്ച കത്ത് പുറത്ത് വന്നതോടെയാണ് കൂടുതല്‍ വിമര്‍ശനങ്ങളുയരുന്നത്.
രണ്ട് കോടി രൂപ നല്കി പെയിന്റിംഗ് വാങ്ങിയതിന് പ്രത്യുപകാരമായി റാണാ കപൂറിന് പത്മ ഭൂഷണ് പുരസ്കാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും കപൂര്‍ ആരോപിക്കുന്നു. ലണ്ടനില്‍ സോണിയാഗാന്ധിയുടെ ചികിത്സയ്ക്ക് തുക കണ്ടെത്താനാണ് സമ്മര്‍ദ്ദം ചെലുത്തി റാണാ കപൂറിനെക്കൊണ്ട് ഈ പെയന്റിംഗ് വാങ്ങിപ്പിച്ചതെന്നും റാണാ കപൂര്‍ ആരോപിക്കുന്നു.
1985ല്‍ ആര്‍ട്ടിസ്റ്റ് എംഎഫ് ഹുസൈന് രാജീവ് ഗാന്ധിയ്ക്ക് സമ്മാനിച്ചതാണ് ഈ പെയന്റിംഗ്. രാജീവ് ഗാന്ധിയെ തന്നെയാണ് ഹുസൈന് ഈ പെയിന്റിംഗില്‍ വരച്ചിരിക്കുന്നത്. 2010 ജൂണ്‍ നാലിനാണ് പണം കിട്ടിയതിന് നന്ദി സൂചകമായി പ്രിയങ്ക ഗാന്ധി റാണാ കപൂറിന്റെ വീട്ട് അഡ്രസ്സിലേക്ക് കത്തയച്ചിരിക്കുന്നത്. ‘എന്റെ അച്ഛന് എം.എഫ് ഹുസൈന് നല്കിയ പെയിന്റിംഗ് വാങ്ങിയതിന് നന്ദി. അച്ഛന് 1985ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ചാണ് ഈ പെയിന്റിംഗ് അച്ഛന് സമ്മാനിച്ചത്. ഇത് ഇപ്പോള്‍ എന്റെ ഉടമസ്ഥതയിലാണ്. ‘- കത്തില്‍ പറയുന്നു.
‘താങ്കളുടെ 2010, ജൂണ്‍ 3ന് അയച്ച കത്തും അതോടൊപ്പം പെയിന്റിംഗിന്റെ മുഴുവന്‍ തുകയായി താങ്കളുടെ എച്ച് എസ്ബിസി ബാങ്ക് അക്കൗണ്ടില്‍ എടുത്ത രണ്ടു കോടി രൂപയുടെ ചെക്കും (ചെക് നമ്പര്‍ 135343)കിട്ടി. ഈ പെയിന്റിംഗിന്റെ ചരിത്രപരമായ മൂല്യം താങ്കള്‍ക്ക് അറിയാമെന്ന് വിശ്വസിക്കുന്നു. മാത്രമല്ല, ഈ പെയന്റിംഗ് അതിന്റെ നിലയ്ക്കൊത്ത വിധമുള്ള ഒരു സാഹചര്യത്തില്‍ സൂക്ഷിക്കുമെന്നും കരുതുന്നു ‘- പ്രിയങ്ക എഴുതുന്നു.
ആരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പെയിന്റിംഗ്?
ഈ പെയിന്റിംഗിന്റെ യഥാര്‍ത്ഥ ഉടമസ്ഥന് ആരെന്ന ചോദ്യവും പ്രിയങ്കയുടെ കത്തിലൂടെ ഉയരുകയാണ്. രാജീവ് ഗാന്ധി അന്ന് പ്രധാനമന്ത്രിയായിരുന്നു. രാജീവ് ഗാന്ധി തന്റെ വ്യക്തിപരമായ നിലയിലാണോ അതോ പ്രധാനമന്ത്രിയെന്ന നിലയിലാണോ ഈ പെയിന്റിംഗ് വാങ്ങിയതെന്ന ചോദ്യമാണ് ഉയരുന്നത്.
വ്യക്തിപരമായാണ് വാങ്ങിയതെങ്കില്‍ രാജീവ് ഗാന്ധി ഒരു വില്പത്രമെഴുതാതെയാണ് മരിച്ചത്. ഇതോടെ ഈ പെയിന്റിംഗ് സോണിയ, രാഹുല്‍, പ്രിയങ്ക എന്നീ മൂന്ന് പേര്‍ക്കും തുല്യ ഉടമസ്ഥാവകാശമുണ്ട്. അതല്ല, കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയ്ക്കാണ് രാജീവ് ഗാന്ധി ഈ പെയിന്റിംഗ് വാങ്ങിയതെങ്കില്‍ അത് കോണ്‍ഗ്രസിന്റെ സ്വത്താണ്. പ്രിയങ്ക ഗാന്ധിക്ക് സ്വന്തമായ നിലയില്‍ ഈ പെയിന്റിംഗ് വില്ക്കാന് പവര്‍ ഓഫ് അറ്റോര്‍ണി നല്കിയാല് മാത്രമേ അവര്‍ക്ക് ആ പെയിന്റിംഗ് വില്ക്കാന് കഴിയൂ.
ഇനി വ്യക്തിപരമായാണ് ഹുസൈന് ഈ പെയിന്റിംഗ് നല്കിയതെങ്കില് സോണിയയും രാഹുലും പ്രിയങ്കയും ഉടമസ്ഥരാകും. ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയുമില്ല. പ്രധാനമന്ത്രിമാര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ 5000 രൂപയില്‍ താഴെയുള്ളത് മാത്രമേ അവര്‍ക്ക് കൈവശം വെയ്ക്കാന്‍ കഴിയൂ. എന്നാല്‍ ഈ വിലകൂടിയ പെയിന്റിംഗ് അങ്ങിനെ ഗാന്ധി കുടുംബത്തിന് സ്വകാര്യസ്വത്തായി വെയ്ക്കാന്‍ സാധിക്കില്ല. എന്നാല്‍ പ്രിയങ്ക ഗാന്ധി കത്തില്‍ അവകാശപ്പെട്ടിരിക്കുന്നത് ഇത് തന്റെ ഉടമസ്ഥാവകാശത്തിലൂള്ള പെയിന്റിംഗ് ആണെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: