Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പെയിന്‍റിംഗ് വിറ്റ് 2 കോടി വാങ്ങിയ കേസില്‍ പ്രിയങ്ക ഗാന്ധി റാണ കപൂറിനയച്ച കത്ത് പുറത്ത്; പെയിന്‍റിംഗിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും തര്‍ക്കം

യെസ് ബാങ്ക് സിഇഒ ആയ റാണാ കപൂറിന് രണ്ട് കോടി രൂപയ്‌ക്ക് ഒരു പെയിന്‍റിംഗ് വിറ്റ പ്രിയങ്ക ഗാന്ധിയുടെ നടപടിയ്‌ക്കെതിരെ വിമര്‍ശനങ്ങളുയരുന്നു. രണ്ട് കോടിയുടെ ചെക്ക് നല്‍കിയതിന് റാണാ കപൂറിന് പ്രിയങ്ക ഗാന്ധി അയച്ച കത്ത് പുറത്ത് വന്നതോടെയാണ് കൂടുതല്‍ വിമര്‍ശനങ്ങളുയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 07:56 pm IST
inIndia
പ്രിയങ്ക ഗാന്ധി രണ്ട് കോടി രൂപയ്ക്ക് യെസ് ബാങ്ക് സിഇഒ ആയിരുന്ന റാണാ കപൂറിന് (ഇടത്ത്) വിറ്റ എം.എഫ്. ഹുസൈന്‍ വരച്ച രാജീവ് ഗാന്ധിയുടെ പെയിന്‍റിംഗ് (നടുവില്‍)

പ്രിയങ്ക ഗാന്ധി രണ്ട് കോടി രൂപയ്ക്ക് യെസ് ബാങ്ക് സിഇഒ ആയിരുന്ന റാണാ കപൂറിന് (ഇടത്ത്) വിറ്റ എം.എഫ്. ഹുസൈന്‍ വരച്ച രാജീവ് ഗാന്ധിയുടെ പെയിന്‍റിംഗ് (നടുവില്‍)

ന്യൂദല്‍ഹി: യെസ് ബാങ്ക് സിഇഒ ആയിരുന്ന റാണാ കപൂറിന് രണ്ട് കോടി രൂപയ്‌ക്ക് ഒരു പെയിന്‍റിംഗ് വിറ്റ പ്രിയങ്ക ഗാന്ധിയുടെ നടപടിയ്‌ക്കെതിരെ വിമര്‍ശനങ്ങളുയരുന്നു. രണ്ട് കോടിയുടെ ചെക്ക് നല്‍കിയതിന് റാണാ കപൂറിന് പ്രിയങ്ക ഗാന്ധി അയച്ച കത്ത് പുറത്ത് വന്നതോടെയാണ് കൂടുതല്‍ വിമര്‍ശനങ്ങളുയരുന്നത്.

രണ്ട് കോടി രൂപ നല്‍കി പെയിന്‍റിംഗ് വാങ്ങിയതിന് പ്രത്യുപകാരമായി റാണാ കപൂറിന് പത്മ ഭൂഷണ്‍ പുരസ്‌കാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും കപൂര്‍ ആരോപിക്കുന്നു. ലണ്ടനില്‍ സോണിയാഗാന്ധിയുടെ ചികിത്സയ്‌ക്ക് തുക കണ്ടെത്താനാണ് സമ്മര്‍ദ്ദം ചെലുത്തി റാണാ കപൂറിനെക്കൊണ്ട് ഈ പെയന്‍റിംഗ്  വാങ്ങിപ്പിച്ചതെന്നും റാണാ കപൂര്‍ ആരോപിക്കുന്നു.

1985ല്‍ ആര്‍ട്ടിസ്റ്റ് എംഎഫ് ഹുസൈന്‍ രാജീവ് ഗാന്ധിയ്‌ക്ക് സമ്മാനിച്ചതാണ് ഈ പെയന്‍റിംഗ്. രാജീവ് ഗാന്ധിയെ തന്നെയാണ് ഹുസൈന്‍ ഈ പെയിന്‍റിംഗില്‍ വരച്ചിരിക്കുന്നത്. 2010 ജൂണ്‍ നാലിനാണ് പണം കിട്ടിയതിന് നന്ദി സൂചകമായി പ്രിയങ്ക ഗാന്ധി റാണാ കപൂറിന്റെ വീട്ട് അഡ്രസ്സിലേക്ക് കത്തയച്ചിരിക്കുന്നത്. ‘എന്റെ അച്ഛന് എം.എഫ് ഹുസൈന്‍ നല്‍കിയ പെയിന്‍റിംഗ് വാങ്ങിയതിന് നന്ദി. അച്ഛന് 1985ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ചാണ് ഈ പെയിന്‍റിംഗ് അച്ഛന് സമ്മാനിച്ചത്. ഇത് ഇപ്പോള്‍ എന്റെ ഉടമസ്ഥതയിലാണ്. ‘- കത്തില്‍ പറയുന്നു.

‘താങ്കളുടെ 2010, ജൂണ്‍ 3ന് അയച്ച കത്തും അതോടൊപ്പം പെയിന്‍റിംഗിന്റെ മുഴുവന്‍ തുകയായി താങ്കളുടെ എച്ച് എസ്ബിസി ബാങ്ക് അക്കൗണ്ടില്‍ എടുത്ത രണ്ടു കോടി രൂപയുടെ ചെക്കും (ചെക് നമ്പര്‍ 135343)കിട്ടി. ഈ പെയിന്‍റിംഗിന്റെ ചരിത്രപരമായ മൂല്യം താങ്കള്‍ക്ക് അറിയാമെന്ന് വിശ്വസിക്കുന്നു. മാത്രമല്ല, ഈ പെയന്‍റിംഗ് അതിന്റെ നിലയ്‌ക്കൊത്ത വിധമുള്ള ഒരു സാഹചര്യത്തില്‍  സൂക്ഷിക്കുമെന്നും കരുതുന്നു ‘- പ്രിയങ്ക എഴുതുന്നു.

ആരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പെയിന്‍റിംഗ്?

ഈ പെയിന്‍റിംഗിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആരെന്ന ചോദ്യവും പ്രിയങ്കയുടെ കത്തിലൂടെ ഉയരുകയാണ്. രാജീവ് ഗാന്ധി അന്ന് പ്രധാനമന്ത്രിയായിരുന്നു. രാജീവ് ഗാന്ധി തന്റെ വ്യക്തിപരമായ നിലയിലാണോ അതോ പ്രധാനമന്ത്രിയെന്ന നിലയിലാണോ ഈ പെയിന്‍റിംഗ് വാങ്ങിയതെന്ന ചോദ്യമാണ് ഉയരുന്നത്.  

വ്യക്തിപരമായാണ് വാങ്ങിയതെങ്കില്‍ രാജീവ് ഗാന്ധി ഒരു വില്‍പത്രമെഴുതാതെയാണ് മരിച്ചത്. ഇതോടെ ഈ പെയിന്‍റിംഗ് സോണിയ, രാഹുല്‍, പ്രിയങ്ക എന്നീ മൂന്ന് പേര്‍ക്കും തുല്യ ഉടമസ്ഥാവകാശമുണ്ട്. അതല്ല, കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്ന നിലയ്‌ക്കാണ് രാജീവ് ഗാന്ധി ഈ പെയിന്‍റിംഗ് വാങ്ങിയതെങ്കില്‍ അത് കോണ്‍ഗ്രസിന്റെ സ്വത്താണ്. പ്രിയങ്ക ഗാന്ധിക്ക് സ്വന്തമായ നിലയില്‍ ഈ പെയിന്‍റിംഗ് വില്‍ക്കാന്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയാല്‍ മാത്രമേ അവര്‍ക്ക് ആ പെയിന്‍റിംഗ് വില്‍ക്കാന്‍ കഴിയൂ.

ഇനി വ്യക്തിപരമായാണ് ഹുസൈന്‍ ഈ പെയിന്‍റിംഗ് നല്‍കിയതെങ്കില്‍ സോണിയയും രാഹുലും പ്രിയങ്കയും ഉടമസ്ഥരാകും. ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയുമില്ല. പ്രധാനമന്ത്രിമാര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ 5000 രൂപയില്‍ താഴെയുള്ളത് മാത്രമേ അവര്‍ക്ക് കൈവശം വെയ്‌ക്കാന്‍ കഴിയൂ. എന്നാല്‍ ഈ വിലകൂടിയ പെയിന്‍റിംഗ് അങ്ങിനെ ഗാന്ധി കുടുംബത്തിന് സ്വകാര്യസ്വത്തായി വെയ്‌ക്കാന്‍ സാധിക്കില്ല. എന്നാല്‍ പ്രിയങ്ക ഗാന്ധി കത്തില്‍ അവകാശപ്പെട്ടിരിക്കുന്നത് ഇത് തന്റെ ഉടമസ്ഥാവകാശത്തിലൂള്ള പെയിന്‍റിംഗ് ആണെന്നാണ്.

Tags: എം.എഫ്. ഹുസൈന്‍റാണ കപൂര്‍സോണി് ഗാന്ധിPriyankaപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രPaintingrajiv gandhiപദ്മഭൂഷണ്‍യെസ് ബാങ്ക് സിഇഒ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

India

ആകാശവാണി ഓഫീസ് വളപ്പിൽ അതിക്രമിച്ച് കയറി കുത്തിയിരിപ്പ് സമരം നടത്തി ; രാഹുലിനും , പ്രിയങ്കയ്‌ക്കുമെതിരെ ബലംപ്രയോഗിച്ച് കേസെടുത്ത് ഡൽഹി പൊലീസ്

News

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.