തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണം. ഇത്തവണ കാണാതായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ. ആലപ്പുഴ എ.എന്‍ പുരം മണക്കപ്പറമ്പ് വീട്ടില്‍ ബിജുവിന്റെ മകള്‍ ലച്ചു എന്ന വിശ്വലക്ഷ്മി(16), വെള്ളക്കിണര്‍ ഇലഞ്ഞിപ്പറമ്പ് വീട്ടില്‍ ഷാജിയുടെ മകന് അപ്പു എന്ന സഫറുദ്ദീന്‍(17) എന്നിവരാണ്വീടുവിട്ട് പോയത്.
.ഇരുവരെയും കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ നല്കിയ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടികള്‍ എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഫോട്ടോ ഉള്‍പ്പെടുത്തി കാണാനില്ല എന്ന് വിവിധ പത്രങ്ങളില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കി.
ഒരു മാസമായിട്ടും കുട്ടികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ പൊലീസിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. പെണ്‍കുട്ടിയുടെ പിതാവ് ഇടതുപക്ഷ യൂണിയന് നേതാവു കൂടിയാണ്.
വിഷയം, ലവ് ജിഹാദാണെന്നു ആരോപിച്ചു വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, സോഷ്യല്‍മീഡിയയിലും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. ടി.ഡി സ്ക്കൂളിലെ പ്ലസ്ടു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ വിശ്വലക്ഷ്മിയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സഫറുദ്ദീനും സുഹൃത്തുക്കളായിരുന്നു. കാണാതാകുന്നതിന് രണ്ട് ദിവസം മുന്‍പ് ഇരുവരും സിനിമ കാണാന്‍ പോയ വിവരം വിശ്വലക്ഷ്മിയുടെ വീട്ടില്‍ അറിയുകയും മാതാപിതാക്കള്‍ വഴക്കു പറയുകയും ചെയ്തു
പൊലീസ് അന്വേഷണത്തില്‍ ഇരുവരും എറണാകുളത്ത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തൊട്ടുപിന്നാലെ, വിശ്വലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ ഇവിടെ വച്ച് പ്രവര്‍ത്തിച്ചതായും കണ്ടെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: