Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കേരളത്തിന്റെ ഉള്ളറിഞ്ഞ ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര

കേരളത്തില്‍ ഗാന്ധിയന്മാര്‍ പലരുണ്ടെങ്കിലും കേരളഗാന്ധി ഒന്നേയുള്ളൂ. അത് കേളപ്പജിയായിരുന്നു. കേളപ്പജിയില്‍നിന്ന് അകന്നുപോയതാണ് കേരളത്തിന്റെ അപഥസഞ്ചാരത്തിന് വഴിവെച്ചതെന്ന് പറയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 06:00 am IST
inEditorial

കേരളത്തെ വീണ്ടെടുക്കാന്‍ കേളപ്പജിയിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര ഇന്ന് പയ്യന്നൂരില്‍ സമാപിക്കുമ്പോള്‍ അത് ഐക്യകേരളത്തിന്റെ ആറര പതിറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേര്‍ക്കുകയാണ്. മഹത്തായ പല മാറ്റങ്ങള്‍ക്കും വഴിതെളിച്ച മഹാസംഭവങ്ങള്‍ അരങ്ങേറിയ കോഴിക്കോട്ടെ മുതലക്കുളം മൈതാനിയില്‍നിന്ന് തുടക്കം കുറിച്ച യാത്രയ്‌ക്ക് ആവേശോജ്വലമായ സ്വീകരണമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജനങ്ങള്‍ നല്‍കിയത്. പതിറ്റാണ്ടുകള്‍ നീണ്ട ഭാരത സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണ ആര്‍ഷസംസ്‌കാരമാണെന്നും, നാടിനെ അമ്മയായി കാണുന്ന സംസ്‌കാരം ഭാരതത്തിനു മാത്രം അവകാശപ്പെട്ടതാണെന്നും യാത്രയുടെ പതാക കൈമാറിക്കൊണ്ട് അഭിപ്രായപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പതിനായിരക്കണക്കിനാളുകള്‍ വിദ്യാഭ്യാസവും തൊഴിലും ഉപേക്ഷിച്ചും ജീവന്‍തന്നെ നല്‍കിയും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനുള്ള കാരണം ഇതാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃതോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച യാത്രയ്‌ക്ക് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ നിരവധിപേരുടെ അനുഗ്രഹാശിസ്സുകള്‍ ലഭിച്ചു. കോസ്റ്റ് ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ പ്രഭാകരന്‍ പലേരി, അമൃതമഹോത്സവ് സംഘാടകസമിതി ചെയര്‍മാന്‍ റിട്ട. ലഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ്, സ്വാതന്ത്ര്യസമര സേനാനി തായാട്ട് ബാലന്‍, സ്വാതന്ത്ര്യസമരസേനാനി കെ. മാധവന്‍നായരുടെ പൗത്രി പി. സിന്ധു, നടന്മാരായ ദേവന്‍, കൃഷ്ണകുമാര്‍ എന്നിങ്ങനെ നിരവധിപേര്‍ യാത്രാപഥങ്ങളില്‍ ഭാഗഭാക്കായി. യാത്ര ഫ്ളാഗ് ഓഫ് ചെയ്യാന്‍ കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് എത്തിയത് അഭിമാനകരമായ മുഹൂര്‍ത്തമായിരുന്നു.

അടിമുടി ഗാന്ധിയനായിരുന്ന കെ. കേളപ്പന്‍ ഗാന്ധിജിയുടെ ഉറ്റ അനുയായിയായിരുന്നു. കേരളത്തില്‍ ഗാന്ധിയന്മാര്‍ പലരുണ്ടെങ്കിലും കേരളഗാന്ധി ഒന്നേയുള്ളൂ. അത് കേളപ്പജിയായിരുന്നു. കേളപ്പജിയില്‍നിന്ന് അകന്നുപോയതാണ് കേരളത്തിന്റെ അപഥസഞ്ചാരത്തിന് വഴിവെച്ചതെന്ന് പറയാം. കേരളത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ നെടുനായകത്വം വഹിച്ച കേളപ്പജി അയിത്തോച്ചാടനവും മദ്യവര്‍ജനവും ഹരിജനോദ്ധാരണവും പോലുള്ള നിര്‍മാണാത്മക പരിപാടികള്‍ ഏറ്റെടുത്തു വിജയിപ്പിച്ചയാളാണ്. മതവര്‍ഗീയശക്തികളുടെ പടയോട്ടത്തില്‍ തകര്‍ന്നുപോയ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനും, മാപ്പിളലഹളക്കാലത്ത് നെഞ്ചുവിരിച്ചുനിന്ന് മതഭ്രാന്തന്മാരെ  നേരിടാനും, വര്‍ഗീയപ്രീണനത്തിന്റെ ഭാഗമായി മതത്തിന്റെ പേരില്‍ ഒരു ജില്ലതന്നെ നല്‍കാന്‍ അന്നത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ പടപൊരുതാനും മടിക്കാതിരുന്ന ദേശീയവാദിയായിരുന്നു കേളപ്പജി. ഭരണത്തിന്റെ തണലില്‍ പരസ്പരം കൈകോര്‍ത്ത കമ്യൂണിസ്റ്റുകാരെയും വര്‍ഗീയവാദികളെയും ഒന്നിച്ച് നേരിട്ട് ഐതിഹാസികമായ സമരത്തിലൂടെ തളിക്ഷേത്രം പുനരുദ്ധരിച്ചത് കേളപ്പജിയുടെ നേതൃത്വത്തിലായിരുന്നു. പില്‍ക്കാലത്ത് മുന്നണി രാഷ്‌ട്രീയത്തിന്റെ ചെലവില്‍ വര്‍ഗീയശക്തികള്‍ കരുത്താര്‍ജിക്കാനും, അധികാരത്തിന്റെ ചുക്കാന്‍ പിടിക്കാനും ഇടയായത് കേളപ്പജി വിജയകരമായി മുന്നോട്ടുകൊണ്ടുപോയ പോരാട്ടത്തെ പാതിവഴിക്ക് ഉപേക്ഷിച്ചതിനാലാണ്. ഇന്ന് കേരളത്തിന് വിലപറയുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്ന വര്‍ഗീയശക്തികളെ നേരിടണമെങ്കില്‍ കേളപ്പജിയില്‍നിന്ന് ഊര്‍ജം സ്വീകരിക്കേണ്ടതുണ്ട്.

കേളപ്പജിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് നടന്ന ഉപ്പുസത്യഗ്രഹയാത്ര കേരളത്തിലെ സ്വാതന്ത്ര്യസമരത്തിലെ നാഴികക്കല്ലാണ്. ഗാന്ധിജിയെ അപഹസിക്കുകയും ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തെ അതിന്റെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഒറ്റുകൊടുക്കുകയും ചെയ്ത കമ്യൂണിസ്റ്റുകള്‍ കേളപ്പജിയെ അവഗണിച്ചതിലും തമസ്‌കരിച്ചതിലും അത്ഭുതപ്പെടാനില്ല. ഒരുഘട്ടത്തില്‍ ആ അഹിംസാവാദിയെ കൊലപ്പെടുത്താന്‍ പോലും അവര്‍ തയ്യാറായെന്ന് അതിന് നിയോഗിക്കപ്പെട്ടയാള്‍തന്നെ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടി ഗുരുവായൂര്‍ സത്യഗ്രഹം നടത്തിയ കേളപ്പജിയുടെ ശിഷ്യന്മാരായി പൊതുരംഗത്തുവന്നവര്‍ക്ക് പാര്‍ട്ടി പരിഗണന വച്ച് സത്യഗ്രഹത്തിന്റെ പേരില്‍ സ്മാരകം പണിതപ്പോള്‍ കേളപ്പജിയെ അവഗണിച്ചത് ചരിത്രത്തോടു കാണിച്ച വഞ്ചനയായിരുന്നു. നൂറ്റിയമ്പതോളം കിലോമീറ്റര്‍ സഞ്ചരിച്ച ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര ഒരര്‍ത്ഥത്തില്‍ കേളപ്പജിയിലൂടെയുള്ള യാത്രയായിരുന്നു. യാത്രയ്‌ക്കിടെ വിഷുദിനത്തില്‍ കേളപ്പജിയുടെ തറവാടായ ഒതയോത്ത് വിഷു സദ്യയൊരുക്കിയതും, സാംസ്‌കാരികോത്സവം സംഘടിപ്പിച്ചതും ഓര്‍മകളെ വിളിച്ചുണര്‍ത്തി. കേളപ്പജിയുടെ പൗത്രനും ഫോട്ടോഗ്രാഫറുമായ നന്ദകുമാര്‍ മൂടാടി യാത്രയുടെ ഭാഗമായത് തലമുറവിടവിനെ ഇല്ലാതാക്കി. സ്വതന്ത്രഭാരതത്തിന്റെ ഉത്തമതാല്‍പര്യങ്ങളില്‍നിന്നും ഉജ്വലമായ ലക്ഷ്യങ്ങളില്‍നിന്നും വല്ലാതെ വ്യതിചലിച്ചുപോയ സംസ്ഥാനമാണ് കേരളം. ദേശീയശക്തികള്‍ക്ക് ഇവിടെ മേല്‍ക്കൈ ലഭിക്കാതെ പോയതാണ് ഇതിനു കാരണം. കേളപ്പജിയുടെ ആദര്‍ശതീവ്രമായ ജീവിതത്തില്‍നിന്നും, ആ മഹാനുഭാവന്‍ നടത്തിയ പോരാട്ടങ്ങളില്‍നിന്നും പുതിയ കേരളം പടുത്തുയര്‍ത്താനുള്ള നിലമൊരുക്കിയിരിക്കുകയാണ് ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര.

Tags: SathyagrahaSalt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

Samskriti

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

Kerala

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണം: നിയമസഭാ കവാടത്തില്‍  പ്രതിപക്ഷത്തിന്റെ അനിശ്ചിതകാല സമരം

Health

തൈറോയിഡ് പ്രശ്‌നങ്ങളോ? അയഡിന്‍ അളവ് നിലനിര്‍ത്താന്‍ ആയുര്‍വേദ മാര്‍ഗങ്ങളുണ്ട്

Varadyam

ഉപ്പ് തിന്നാല്‍ വെള്ളം കുടിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.