Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി കലാപത്തിന് കാരണമായ ഉമര്‍ഖാലിദിന്റെ അമരാവതിയിലെ പ്രസംഗം: ‘ഇത് പ്രകോപനപരവും നിന്ദ്യവും വിദ്വേഷമയവു’മാണെന്ന് ദല്‍ഹി ഹൈക്കോടതി

പൗരത്വ ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ 2020ല്‍ നടന്ന വര്‍ഗ്ഗീയ കലാപത്തിന് കാരണമായ ഉമര്‍ ഖാലിദിന്റെ പ്രസംഗത്തില്‍ വിദ്വേഷപരാമര്‍ശം ഉണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ദല്‍ഹി ഹൈക്കോടതി. ഉമര്‍ ഖാലിദ് 2020 ഫിബ്രവരിയില്‍ അമരാവതിയില്‍ നടത്തിയ പ്രസംഗം വിദ്വേഷപരവും നിന്ദ്യവും പ്രകോപനപരവും ആണെന്നാണ് ദല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച വിലയിരുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 05:25 pm IST
in India

ന്യൂദല്‍ഹി:  പൗരത്വ ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി  വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ 2020ല്‍ നടന്ന വര്‍ഗ്ഗീയ കലാപത്തിന് കാരണമായ  ഉമര്‍ ഖാലിദിന്റെ പ്രസംഗത്തില്‍ വിദ്വേഷപരാമര്‍ശം ഉണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ദല്‍ഹി ഹൈക്കോടതി. ഉമര്‍ ഖാലിദ് 2020 ഫിബ്രവരിയില്‍ അമരാവതിയില്‍ നടത്തിയ പ്രസംഗം വിദ്വേഷപരവും നിന്ദ്യവും പ്രകോപനപരവും ആണെന്നാണ് ദല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച വിലയിരുത്തിയത്.

ഉമര്‍ ഖാലിദിന്റെ അമരാവതിയിലെ പ്രസംഗം ദല്‍ഹിയില്‍ വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ച ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇദ്ദേഹത്തിനെതിരെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ആരോപിക്കുന്നു. ‘ഇത് പ്രകോപനപരമാണ്, നിന്ദ്യവുമാണ്. താങ്കള്‍ക്ക് അങ്ങിനെ തോന്നുന്നില്ലേ? ഇതിലെ പ്രയോഗങ്ങള്‍ അങ്ങേയറ്റം ആളുകളെ പ്രകോപിപ്പിക്കാനുള്ളതാണെന്ന് തോന്നുന്നില്ലെ? നിങ്ങളുടെ പൂര്‍വ്വീകര്‍(ഹിന്ദുക്കള്‍) ബ്രിട്ടീഷുകാരുമായി ഇടപാടു നടത്തുന്നവരായിരുന്നില്ലേ…എന്ന പ്രയോഗം അങ്ങേയറ്റം പ്രകോപനപരമല്ലേ? ഈ പ്രയോഗം തനിയെ എടുത്ത് പരിശോധിച്ചാല്‍ അങ്ങേയറ്റം പ്രകോപനപരമാണ്. ഇത് ആദ്യമായല്ല താങ്കള്‍ പ്രസംഗിക്കുന്നത്. ഈ പ്രസംഗത്തില്‍ അഞ്ച് തവണ താങ്കള്‍ ഈ പ്രയോഗം ആവര്‍ത്തിച്ചിട്ടുണ്ട്. താങ്കള്‍ പറയുന്നത് കേട്ടാല്‍ ഒരു സമുദായം മാത്രമേ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടുള്ളൂ എന്ന് തോന്നും,’- ഹിന്ദുക്കളെ അടിമുടി പുച്ഛിക്കുന്ന തരത്തിലുള്ള ഉമര്‍ ഖാലിദിന്റെ പ്രസംഗത്തെക്കുറിച്ച് ദല്‍ഹി ഹൈക്കടോതി ഡിവിഷന്‍ ബെഞ്ച് ജഡ്ജിമാരായ സിദ്ധാര്‍ത്ഥ് മൃദുലും രജ്‌നീഷ് ഭട്ട്‌നഗറും ചോദിക്കുന്നു.

ഇതിന് തൊട്ട് മുന്‍പ് ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ വിവാദ പ്രസംഗത്തിന്റെ ഉള്ളടക്കം കോടതിയെ ധരിപ്പിച്ചിരുന്നു. ഉമര്‍ ഖാലിദിന്റെ ജാമ്യം കീഴ്‌ക്കോടതി തള്ളിയതിനെതിരായുള്ള അപ്പീല്‍ വാദം കേള്‍ക്കുകയായിരുന്നു ദല്‍ഹി ഹൈക്കോടതി. ‘ഇത് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തുമെന്നറിയില്ലേ? ഗാന്ധിജി എപ്പോഴെങ്കിലും ഇത്തരം ഒരു ഭാഷ ഉപയോഗിച്ചിട്ടുണ്ടോ? ഭഗത് സിങ്ങ് ഇംഗ്ലീഷുകാര്‍ക്കെതിരെ പ്രസംഗിക്കുമ്പോഴും ഇങ്ങിനെയൊരു ഭാഷ ഉപയോഗിച്ചിട്ടുണ്ടോ? ഇന്ത്യക്കാരെയും അവരുടെ പൂര്‍വ്വീകരേയും കുറിച്ച് ഇതുപോലെ സമചിത്തതയില്ലാത്ത വാക്കുകള്‍ ഉപയോഗിക്കാനാണോ ഗാന്ധിജി പഠിപ്പിച്ചത്? സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഞങ്ങള്‍ എതിരല്ല. പക്ഷെ എന്താണ് താങ്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്? ‘- ദല്‍ഹി ഹൈക്കോടതി ചോദിക്കുന്നു.

ഇത് വ്യക്തിയുടെ അഭിപ്രായമാണ് പ്രസംഗത്തില്‍ പറയാനുദ്ദേശിച്ചതെന്നും ഇതില്‍ പ്രകോപത്തിന്റെ വിഷയമുദിക്കുന്നില്ലെന്നും ഇതിന് ശേഷം പൊതുജനത്തിനിടയില്‍ യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും ഉമര്‍ ഖാലിദിന് വേണ്ടി വാദിച്ച സീനിയര്‍ അഭിഭാഷകന്‍ അഡ്വ. തൃദീപ് പൈസ് പറഞ്ഞു. എന്നാല്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനം ഇത്രയ്‌ക്ക് നിന്ദ്യമായ പ്രസ്താവനകള്‍ നടത്തുന്ന തലം വരെ പോകാമോ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഈ അഭിപ്രായപ്രകടനം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ, 153 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ അര്‍ഹിക്കുന്നില്ലേ എന്നും കോടതി ചോദിച്ചു. ഇത് ഒറ്റനോട്ടത്തില്‍ തന്നെ സ്വീകാര്യമല്ലെന്നാണ് പറയാനുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു. മറ്റെല്ലാം ജനാധിപത്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും നാല് മൂലകള്‍ക്കുള്ളില്‍ ഒതുക്കാം, പക്ഷെ ഇത് അങ്ങിനെ ചെയ്യാനാവില്ല- കോടതി പറഞ്ഞു.

കോടതി കൈകാര്യം ചെയ്യുന്നത് യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) കേസാണെന്നും അതില്‍ തീവ്രവാദത്തിപ്രവര്‍ത്തനമാണ് ഉമര്‍ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നതെന്നും അഭിഭാഷകന്‍ പൈസ് പറഞ്ഞു. ഇന്ന് ഒരു കൂട്ടം ആളുകളുടെ പരാതിയില്‍ കുറ്റപത്രം തയ്യാറാക്കി ആര്‍ക്കെതിരെയും യുഎപിഎ ചുമത്താമെന്നും പൈസ് പറഞ്ഞു.

ജാമ്യാപേക്ഷയില്‍ അനന്തമായി വാദം നീട്ടിക്കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പൊലീസിനോട് മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി ബോധിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഇനി ഏപ്രില്‍ 27ന് വീണ്ടും വാദം കേള്‍ക്കും.

Tags: delhiപ്രസംഗംdelhi riotsദല്‍ഹി ഹൈക്കോടതിdelhi riotഅമരാവതിവിദ്വേഷപ്രസംഗംഉമര്‍ ഖാലിദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.