Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ധനവിലവര്‍ധന, മത്സ്യലഭ്യതക്കുറവ്; പൊളിച്ചുവിറ്റത് 200 ബോട്ടുകള്‍, അനുബന്ധതൊഴിലാളികളും ആശങ്കയില്‍

ഡീസല്‍വില വര്‍ധിച്ചതോടെ ഒരുതവണ കടലില്‍ പോയിവരുമ്പോഴേക്കും ഒരുലക്ഷത്തോളം രൂപ നഷ്ടമുണ്ടാകുന്ന അവസ്ഥയായി. നാല് മാസത്തിനിടെ ഡീസല്‍വിലയില്‍ 12 രൂപയിലധികം വര്‍ധനയുണ്ട്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 18, 2022, 03:14 pm IST
inKerala

കൊല്ലം: നാലുമാസത്തിനിടെ ജില്ലയില്‍ മാത്രം പൊളിച്ച് വിറ്റത് 200 ബോട്ടുകള്‍. കൊവിഡ് കാലത്തെ ദുരിതത്തിന് ശേഷം ഇന്ധനവിലയിലുണ്ടായ ഉയര്‍ച്ചയും മത്സ്യലഭ്യതയിലുണ്ടായ കുറവുമാണ് ബോട്ടുടമകളെ അത്യധികം പ്രതിസന്ധിയിലെത്തിച്ചത്.

കടം കയറി നില്‍ക്കകള്ളിയില്ലാതായതോടെ ഉടമകള്‍ തന്നെ ബോട്ടുകള്‍ കണ്ടം ചെയ്യുകയാണ്. ഡീസല്‍വില കുതിച്ചുയര്‍ന്നതും കടലില്‍നിന്നുള്ള മീന്‍ലഭ്യത കുറഞ്ഞതുമാണ് കാരണമെന്ന് ഉടമകള്‍ പറയുന്നു. ബോട്ടുകള്‍ വിലകുറച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ചിട്ടും ആരും വാങ്ങാന്‍ തയ്യാറാകാത്തതാണ് ബോട്ടുകള്‍ പൊളിക്കുന്നതിലേക്ക് നയിച്ചത്.

ഡീസല്‍വില വര്‍ധിച്ചതോടെ ഒരുതവണ കടലില്‍ പോയിവരുമ്പോഴേക്കും ഒരുലക്ഷത്തോളം രൂപ നഷ്ടമുണ്ടാകുന്ന അവസ്ഥയായി. നാല് മാസത്തിനിടെ ഡീസല്‍വിലയില്‍ 12 രൂപയിലധികം വര്‍ധനയുണ്ട്. വലിയ ബോട്ടുകള്‍ക്ക് 3600 ലിറ്റര്‍ ഡീസലാണ് ഒരാഴ്ചത്തേക്ക് കടലില്‍ പോയിവരാന്‍ വേണ്ടത്. ഇതിനായിമാത്രം നാലുലക്ഷം രൂപ ചെലവുണ്ട്.

തൊഴിലാളികളുടെ ചെലവുള്‍പ്പെടെ അഞ്ചുലക്ഷത്തോളം രൂപയാണ് വേണ്ടിവരിക. എന്നാല്‍ നാലുലക്ഷം രൂപയുടെ പോലും മത്സ്യം ലഭിക്കുന്നുമില്ല. കൊവിഡും കാലാവസ്ഥാ വ്യതിയാനവും കാരണം മാസങ്ങളോളം ബോട്ടുകള്‍ കെട്ടിയിട്ടിരുന്നു. പലതും തുരുമ്പെടുക്കുകയും അനുബന്ധഭാഗങ്ങള്‍ നശിക്കുകയും ചെയ്തു.

അറ്റകുറ്റപ്പണികള്‍ക്കുതന്നെ വലിയ തുക വേണ്ടിവരുമെന്നതും കൂടുതല്‍പ്പേരെ ബോട്ടുകള്‍ പൊളിച്ച് വില്‍ക്കാന്‍ പ്രേരിപ്പിച്ചു. 40 ലക്ഷം രൂപയിലധികം നല്‍കി വാങ്ങിയ വലിയ ബോട്ടുകള്‍ പൊളിക്കുമ്പോള്‍ കിട്ടുന്നത് 14 ലക്ഷം രൂപയാണ്. ചെറിയ ബോട്ടുകള്‍ തൂക്കിവില്‍ക്കുമ്പോള്‍ മൂന്ന് ലക്ഷം രൂപ കിട്ടും. 15 വര്‍ഷമാണ് ഒരു ബോട്ടിന്റെ കാലാവധി. എന്നാല്‍ പകുതിപോലും കാലാവധി പൂര്‍ത്തിയാക്കാത്ത ബോട്ടുകളാണ് പൊളിച്ചവ.

മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും മാത്രം ബാധിക്കുന്ന വിഷയമല്ല മത്സ്യബന്ധനമേഖലയിലെ പ്രതിസന്ധി. കച്ചവടക്കാര്‍, പീലിംഗ് തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ഐസ് നിര്‍മാണ മേഖല, സ്പെയര്‍പാര്‍ട്സ് മേഖല തുടങ്ങി 20 ലക്ഷത്തോളം പേരെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്.

ഒരുബോട്ടില്‍ 10-15 മത്സ്യത്തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ബോട്ടുകളുടെ എണ്ണം കുറയുന്നതനുസരിച്ച് കൂടുതല്‍പ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

പ്രളയം, കൊവിഡ്, കാലാവസ്ഥാ വ്യതിയാനം അങ്ങനെ തുടര്‍ച്ചയായി നാല് വര്‍ഷത്തോളമായി മത്സ്യബന്ധനമേഖലയില്‍ പ്രശ്നങ്ങളാണ്. ഇതിനുപുറമേയാണ് ഇന്ധനവിലവര്‍ധന. മണ്ണെണ്ണവിലയില്‍ ഇരുപതോളം രൂപയാണ് രണ്ടുമാസത്തിനിടെ കൂടിയത്. അതോടെ ചെറുബോട്ടുകളും വള്ളങ്ങളും കടലില്‍ പോകാതായി.

Tags: മത്സ്യത്തൊഴിലാളികള്‍Fishing Boatഇന്ധനവില
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

Kerala

വിഴിഞ്ഞത്ത് കടലില്‍ താഴ്ന്ന മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം വിജയിച്ചില്ല

India

നേവിയുടെ അന്തര്‍വാഹിനിയും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ചു: രണ്ടു പേരെ കാണാനില്ല; 11 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.