Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മനം കവര്‍ന്ന് മണിപ്പൂര്‍; സര്‍വീസസിനെ തോല്‍പ്പിച്ചത് 3-0ന്

മൂന്നാം മിനിറ്റില്‍ സര്‍വീസസിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടുപിന്നാലെ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ ഞെട്ടിച്ച് മണിപ്പൂര്‍ ഗോളടിച്ചു. ബോക്സിനുള്ളില്‍ നാരിയാന്‍ബാം ജെനിഷ് സിങ് ഇടംകാലുകൊണ്ട് തൊടുത്ത കിടിലന്‍ ഷോട്ട് സര്‍വീസസ് ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ കയറുകയായിരുന്നു.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Apr 17, 2022, 10:13 pm IST
inFootball

മഞ്ചേരി: മുന്‍ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ സര്‍വീസസിനെ നിലംപരിശാക്കി മണിപ്പൂരിന്റെ കുതിപ്പ്. മൈതാനത്ത് പറന്നുകളിച്ച മണിപ്പൂര്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് മണിപ്പൂര്‍ നടത്തിയത്.  

മൂന്നാം മിനിറ്റില്‍ സര്‍വീസസിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടുപിന്നാലെ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ ഞെട്ടിച്ച് മണിപ്പൂര്‍ ഗോളടിച്ചു. ബോക്സിനുള്ളില്‍ നാരിയാന്‍ബാം ജെനിഷ് സിങ് ഇടംകാലുകൊണ്ട് തൊടുത്ത കിടിലന്‍ ഷോട്ട് സര്‍വീസസ് ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ കയറുകയായിരുന്നു. എട്ടാം മിനിറ്റില്‍ സര്‍വീസസിന് സമനില നേടാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പത്താം മിനിറ്റിലും മണിപ്പൂര്‍ നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും സര്‍വീസസ് ഗോളി മുന്നോട്ടുകയറി വന്ന് അപകടം ഒഴിവാക്കി. 14-ാം മിനിറ്റില്‍ സര്‍വീസസിന് അനുകൂലമായി ഫ്രീകിക്ക്. പിന്റു മഹാത എടുത്ത കിക്ക് പോസ്റ്റിലേക്ക് പറന്നിറങ്ങിയെങ്കിലും മണിപ്പൂരി ഗോളി എം.ഡി. അബുജാര്‍ ഉജ്ജ്വലമായി കുത്തിയകറ്റി.  

മണിപ്പൂര്‍ മേധാവിത്വം പുലര്‍ത്തിയ മത്സരത്തില്‍ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ അവര്‍ക്ക് കഴിയാതിരുന്നതിന് കാരണം സര്‍വീസസ് ഗോളിയുടെ മികച്ച പ്രകടനമായിരുന്നു. മണിപ്പൂര്‍ സൃഷ്ടിച്ച നാലോളം അവസരമാണ് സര്‍വീസസ് ഗോളി രക്ഷപ്പെടുത്തിയത്. ആദ്യപകുതിയില്‍ അപൂര്‍വമായി മാത്രമാണ് സര്‍വീസസിന് എതിര്‍ ബോക്സിലേക്ക് പന്തെത്തിക്കാന്‍ കഴിഞ്ഞത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സര്‍വീസസ് സമനില ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും മണിപ്പൂര്‍ ഗോളി രക്ഷകനായി. ഇടതുവിങ്ങില്‍ നിന്ന് സര്‍വീസസ് താരം പിന്റു മഹാത ബോക്സിലേക്ക് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച മണിപ്പൂരി താരത്തിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് ഉയര്‍ന്നുപൊങ്ങി. തുടര്‍ന്ന് ഗോള്‍ വഴങ്ങാതെ മണിപ്പൂര്‍ ഗോളി രക്ഷകനായി.

രണ്ടാം പകുതിയുടെ തുടക്കത്തിലും മണിപ്പൂര്‍ മുന്നേറ്റമാണ് കണ്ടത്. ആദ്യ മിനിറ്റില്‍ തന്നെ സര്‍വീസസ് ബോക്സില്‍ പന്തെത്തിക്കാന്‍ മണിപ്പൂര്‍ താരങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും ഗോളി അപകടമൊഴിവാക്കി. 50-ാം മിനിറ്റില്‍ മണിപ്പൂര്‍ ലീഡ് ഉയര്‍ത്തി. കോര്‍ണറിനൊടുവിലായിരുന്നു ഗോള്‍. എന്‍ഗുല്‍ഗൊലാല്‍ എടുത്ത കോര്‍ണര്‍ കിക്ക് ലുമിന്‍ലെന്‍ ഹോകിപ് നല്ലൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു (20). 74-ാം മിനിറ്റില്‍ മണിപ്പൂര്‍ മൂന്നാം ഗോളും നേടി. മൈതാന മധ്യത്തില്‍ നിന്ന് നാരിയാന്‍ബാം ജെനിഷ് സിങ് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത് മുന്നേറിയ ശേഷം തൊക്ചോം മണിചന്ദ് സിങ് നിറയൊഴിക്കും മുന്‍പ് സര്‍വീസസ് താരം സുനിലിന്റെ കാലില്‍ത്തട്ടി പന്ത് സ്വന്തം വലയില്‍ കയറി. കളിയുടെ അവസാന മിനിറ്റുകളില്‍ ഒരു ഗോളെങ്കിലും മടക്കാന്‍ സര്‍വീസസ് കിണഞ്ഞു ശ്രമിച്ചെങ്കിലും മണിപ്പൂരി ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതാണ് കാരണം. സര്‍വീസസ് അടുത്ത മത്സരത്തില്‍ നാളെ ഗുജറാത്തുമായും മണിപ്പൂര്‍ ഒഡീഷയുമായും ഏറ്റുമുട്ടും.

Tags: മണിപ്പൂര്‍football
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.