ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുതല്‍ 20 വരെ ഗുജറാത്ത് സന്ദര്‍ശിക്കും. നാളെ ഗാന്ധിനഗറിലെ സ്കൂളുകള്‍ക്കായുള്ള കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ (ആദേശ നിയന്ത്രണ കേന്ദ്രം) സന്ദര്‍ശിക്കും. 19ന് രാവിലെ 9.40ന് ബനസ്കന്തയിലെ ദേവധറിലുള്ള ബനാസ് ഡയറി സങ്കുലില്‍ ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും.
20ന് ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ഇന്നൊവേഷന് ഉച്ചകോടിയില്‍ പങ്കെടുക്കും, ഉച്ചകഴിഞ്ഞ് ദഹോദിലെ ആദിജാതി മഹാ സമ്മേളനത്തില്‍ പങ്കെടുത്ത് 22,000 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. സമ്മേളനത്തില്‍ രണ്ടു ലക്ഷം പേര് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: