Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വമാനവബോധത്തിന്റെ ‘തോറ്റംപാട്ടുകള്‍’

'താനൊരു വെറും പൊട്ടനാണെന്നു പ്രഖ്യാപിച്ചുകൊണ്ട് വ്യക്തിതലത്തിലും സമൂഹത്തിലും നിലനില്‍ക്കുന്ന പൊട്ടത്തരം ചൂണ്ടിക്കാട്ടി ഉള്‍ക്കണ്ണു തുറപ്പിച്ചു മനുഷ്യനെ മനുഷ്യാതീതനാക്കാന്‍ ശ്രമിക്കുന്നവനാണ് പൊട്ടന്‍തെയ്യം.'

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2022, 06:00 am IST
inSamskriti

ശ്രീകാന്ത്

ഒറ്റച്ചിറകുകൊണ്ട് പറക്കാന്‍ ശ്രമിക്കുന്ന ഒരു പക്ഷിയുടെ സ്ഥിതിയിലാണ് ഇന്നു മനുഷ്യന്‍. ശാസ്ത്രസാങ്കേതിക പരിജ്ഞാനത്തിലൂടെ ഭൗതികസുഖസൗകര്യങ്ങള്‍ വളരെ വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞുവെങ്കിലും, സ്വന്തം സുരക്ഷയെയും, ഭാവിയുടെ  അനശ്ചിതത്വത്തെയും കുറിച്ച് എന്നത്തേക്കാളും ആശങ്കാകുലനാണ് ഇന്നത്തെ മനുഷ്യന്‍.  

സങ്കല്‍പങ്ങള്‍ക്ക് അതീതമായ അത്ഭുതാകാരങ്ങള്‍, ആകാശം മുട്ടുന്ന കിരീടങ്ങള്‍ ധരിച്ച ഉഗ്രമൂര്‍ത്തികള്‍, പച്ചിലച്ചാര്‍ത്തുകളും കുരുത്തോലയും അണിഞ്ഞു വര്‍ണശബളമായ വട്ടമുഖവും നീണ്ട നയനങ്ങളുമുള്ള സൗമ്യദേവതാരുപങ്ങള്‍, ആളിക്കത്തുന്ന തീപ്പന്തങ്ങള്‍ അരക്കുചുറ്റും കെട്ടി എല്ലാം മറന്നാടുന്ന ദേവിമാര്‍, ഒറ്റതോര്‍ത്തുടുത്തു കനല്‍ക്കൂമ്പാരത്തിന്റെ മുകളിലേക്ക് ഓടിക്കയറി താഴേക്കിറങ്ങുന്ന വെളിച്ചപ്പാടന്മാര്‍, തീക്കനലില്‍ കിടന്ന് തമാശപറഞ്ഞു കനല്‍പ്രസാദം നല്‍കുന്ന ശ്രീ  പൊട്ടന്‍തെയ്യം ഇവരിലെല്ലാം കൂടി പ്രകൃതി, മനുഷ്യനോട് ഇന്നൊരു ചോദ്യം ഉന്നയിക്കുന്നു: വിശ്വപൗരനായി പരിണമിച്ചുയരാന്‍ വിധിക്കപ്പെട്ട മനുഷ്യാ, നിന്റെ അപാരസാധ്യതകളെ വിസ്മരിച്ചു, ഭൗതികപരമായ സ്വാര്‍ഥതയില്‍ മതിഭ്രമം വന്ന് ആത്മഹത്യാമുനമ്പിന്റെ വക്കത്തല്ലേ ഇന്നു നീ തന്നെ നിന്നെ കൊണ്ടെത്തിച്ചിരിക്കുന്നത്?

അനേകമനേകം വര്‍ഷങ്ങളിലൂടെയാണ് മനുഷ്യന്റെ പരിണാമെങ്കിലും അത് ഭൗതികവാദം വിശ്വസിക്കുന്നതു പോലെ ലക്ഷ്യരഹിതമായ നീക്കമായിരുന്നില്ല. സാഹചര്യങ്ങളുമായി പ്രതികരിച്ച് ഇന്ദിയങ്ങള്‍ നേടിയ അറിവിലൂടെ സ്വയം അറിഞ്ഞുകൊണ്ട്, പുതിയ കഴിവുകള്‍ ആര്‍ജിച്ചുകൊണ്ട് സ്വാതന്ത്ര്യരംഗങ്ങളിലേക്കുള്ള ഉണര്‍വായിരുന്നു അത്.  ഈ വികാസം ത്വരിതപ്പടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ പ്രകൃതിയിലുണ്ട്. അവയെ മനസ്സിലാക്കിയുള്ള ജീവിതയാത്ര പ്രകൃതിയില്‍ നിന്നുള്ള ഉദാത്ത മാര്‍ഗദര്‍ശനത്തിലൂടെ സഫലമായിത്തീരുന്നു. അനുഗൃഹീതമായ ഈ മാര്‍ഗദര്‍ശനം നല്‍കി അധ്യാത്മാവബോധത്തിലേക്കു നയിക്കുന്ന ജ്ഞാനം ഉള്‍ക്കൊള്ളുന്നു  പൊട്ടന്‍ തെയ്യം തോറ്റം പാട്ട്.  

പ്രപഞ്ചവും മനുഷ്യമനസ്സും അന്ധമായ പ്രകൃതിശക്തികളില്‍ നിന്ന് യാദൃച്ഛികമായി ഉത്ഭവിച്ചവയാണെന്നാണ് ഭൗതികവാദം. ആദിയോ അന്ത്യമോ ഇല്ലാത്ത, സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയാത്ത ഊര്‍ജമാണ് എല്ലാത്തിനുമധാരമെന്ന്  ആധുനിക ഊര്‍ജതന്ത്രം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ കണ്ടെത്തി. ഊര്‍ജത്തെ സ്വയം പ്രവര്‍ത്തിക്കുവാനുള്ള കഴിവെന്നു നിര്‍വചിക്കാം. ആ കഴിവ് ബോധാത്മകമായതിനാലാണ് വൈവിധ്യമാര്‍ന്ന അനേകകോടി പ്രതിഭാസങ്ങളും അതേക്കുറിച്ചെല്ലാം അന്വേഷിച്ചു മനസ്സിലാക്കാന്‍ കഴിവുള്ള മനുഷ്യനും മറ്റും ആവിര്‍ഭവിച്ചതെന്നതാണ് യുക്തിയുക്തമായ കാഴ്ചപ്പാട്.  

‘താനേ വിളയുമാപ്പൈനാടോന്‍ പുഞ്ച’ യെന്ന് (ഈ മഹാപ്രപഞ്ചം താനെ വിളയുന്ന ഒരു വയനാടന്‍ പുഞ്ചയാണെന്ന്) ഈ തോറ്റം പാട്ടു  രചിച്ച  മഹാപ്രതിഭ പറയുമ്പോള്‍, സ്റ്റീഫന്‍ ഹോക്കിങ് അദ്ദേഹത്തിന്റെ ‘അ  ആൃശലള  ഒശേെീൃ്യ ീള ഠശാല’ ല്‍ സൂചിപ്പിക്കുന്ന ഒരു പ്രധാന ആശയം വളരെക്കാലം മുന്‍പ് പൊട്ടന്‍തെയ്യം തോറ്റം അവതരിപ്പിച്ചുവെന്നു പറയുന്നതില്‍ അതിശയോക്തിയൊന്നുമില്ല. മാത്രമല്ല, എത്ര യുക്തിയുക്തമായാണ് പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം പ്രതിരൂപാത്മകഭാവനകളിലൂടെ അവതരിപ്പിക്കപ്പെടുന്നതെന്നത് നമ്മെ അതിശയിപ്പിക്കുന്നു. താനൊരു വെറും പൊട്ടനാണെന്നു പ്രഖ്യാപിച്ചുകൊണ്ട് വ്യക്തിതലത്തിലും സമൂഹത്തിലും നിലനില്‍ക്കുന്ന പൊട്ടത്തരം ചൂണ്ടിക്കാട്ടി ഉള്‍ക്കണ്ണു തുറപ്പിച്ചു മനുഷ്യനെ മനുഷ്യാതീതനാക്കാന്‍ ശ്രമിക്കുന്നവനാണ് ശ്രീപൊട്ടന്‍തെയ്യം. ഉപരിപ്ലവമായ ഭൗതിക തലങ്ങളില്‍ നിന്നുകൊണ്ടല്ല, അഗാധമായ യോഗവേദാന്തദര്‍ശനങ്ങളെ വളരെ സരളമായ നാടന്‍പാട്ടിലൂടെ വിശദീകരിച്ചുകൊണ്ടാണ് മനുഷ്യമനസ്സിന്റെ പൊട്ടത്തരങ്ങളിലേക്കു തുളച്ചുകയറുന്ന പരിഹാസശരങ്ങളും പരിവര്‍ത്തനം വരുത്തുന്ന അഗാധജ്ഞാനവുമായി സമൂഹത്തിലേക്കിറങ്ങിവന്ന്  അനുഗ്രഹം ചൊരിയുന്നത്.

കാലത്തില്‍ ഒരു ലക്ഷ്യം ലീനമല്ലെങ്കില്‍ കാലത്തിലൂടെ ഒന്നും സംഭവിക്കുകയില്ല. ആദിയോ അന്ത്യമോ ഇല്ലാത്തതെന്ന് ആധുനികശാസ്ത്രം പറയുന്ന ഊര്‍ജം വേദാന്തദര്‍ശനത്തിലെ പരാശക്തി ഭൗതികവാദവിശ്വാസം പോലെ ഒരു അന്ധശക്തിയല്ലെന്നും, ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി സ്വരൂപിണിയാണെന്നും ശ്രീ ലളിതാസഹസ്രനാമസ്‌തോത്രം വെളിവാക്കുന്നു. അതാണ് ശരി. അല്ലെങ്കില്‍ ഈ കഴിവുളൊക്കെയുള്ള മനുഷ്യമനസ്സ് എവിടെനനിന്നാണ് ആവിര്‍ഭവിക്കുക?  

(തുടരും)

Tags: സംസ്‌കൃതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.