ബറേലി: പാകിസ്ഥാനെ പുകഴ്ത്തിയുള്ള ഗാനം കടയില്‍ ഉച്ചത്തില്‍ മുഴക്കിയ രണ്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് യുപി പോലീസ്. ബറേലി ജില്ലയിലെ സിംഗായ് മുര്‍വാനില്‍ പലചരക്ക് കട നടത്തുന്ന രണ്ട് കൗമാരക്കാര്‍ക്കെതിരെയാണ് കേസ്. ദൃശ്യങ്ങള്‍ അടക്കം സമര്‍പ്പിച്ചുകൊണ്ടുള്ള പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധിക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തിരുന്നു. പതിനാറും പതിനേഴും വയസ്സുള്ള ഇവര്‍ ബന്ധുക്കള്‍ കൂടിയാണ്. പാട്ട് കേള്‍ക്കുന്നത് നിര്‍ത്തണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടെങ്കിലും കുട്ടികള്‍ തയ്യാറായില്ലെന്നും ഇയാള്‍ക്കെതിരെ മോശമായി സംസാരിച്ച കുട്ടികള്‍ ഇന്ത്യയെപ്പറ്റി മോശമായി പറഞ്ഞെന്നും പോലീസ് എഫ്ഐആറില്‍ പറയുന്നു.
ഐപിസി 153 ബി, 504 തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.
പാട്ടുകേട്ടത് ഇത്രയും വലിയ തെറ്റാണെന്ന് അറിയില്ലായിരുന്നു എന്നാണ് പടിയിലായവരുടെ ബന്ധുക്കളുടെ വാദം. 40 സെക്കന്റ് മാത്രമാണ് ഗാനങ്ങള്‍ കേട്ടത്. പാകിസ്ഥാനി ഗായികയുടെ കേവലം ഒരു പാട്ടായിരുന്നു അതെന്നും പിടിയിലായവരുടെ ബന്ധുവായ ഹുസൈന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: