Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കൊവിഡിനു ശേഷം ആദ്യ റോഡ്‌ഷോകളുമായി കേരള ടൂറിസം യൂറോപ്പില്‍

ബിഐടി മിലാന്‍ ട്രേഡ് ഫെയറിലും പങ്കെടുത്ത് കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 09:10 pm IST
in Travel

തിരുവനന്തപുരം:  കൊവിഡ് മഹാമാരിയാലുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡിലും ഇറ്റാലിയന്‍ നഗരമായ മിലാനിലും കേരള ടൂറിസം ആദ്യ ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റുകള്‍ സംഘടിപ്പിച്ചു. രണ്ട് യൂറോപ്യന്‍ നഗരങ്ങളിലേയും ടൂറിസം   ആതിഥേയ മേഖലയിലെ പ്രമുഖ പങ്കാളികള്‍ക്കു മുന്നില്‍  നൂതന ടൂറിസം പദ്ധതികളും സുപ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളുമാണ് കേരളം അവതരിപ്പിച്ചത്. ഏപ്രില്‍ 10 മുതല്‍ 12 വരെ നടന്ന വാര്‍ഷിക ‘ബിഐടി മിലാന്‍ ട്രേഡ് ഫെയര്‍ 2022’ ലും കേരളം സാന്നിദ്ധ്യം അറിയിച്ചു.

യൂറോപ്യന്‍ വിപണിയില്‍ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുക, വിനോദസഞ്ചാരികളുടെ യാത്രാപദ്ധതികളില്‍ സംസ്ഥാനത്തിന് കൂടുതല്‍ പ്രാമുഖ്യം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ബിഐടി മിലാനില്‍ കേരളം പങ്കെടുത്തത്.

സംസ്ഥാനത്തെക്കുറിച്ചും വിനോദസഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നതിനുള്ള ദൗത്യങ്ങളെക്കുറിച്ചും പ്രതിനിധി സംഘത്തെ നയിച്ച ടൂറിസം വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി വിശദമായ അവതരണം നടത്തി. കേരള ടൂറിസം ഡയറക്ടര്‍ വിആര്‍ കൃഷ്ണതേജയും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

യൂറോപ്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനുള്ള സംസ്ഥാനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു റോഡ്‌ഷോകളെന്ന്  ഡോ. വേണു വി പറഞ്ഞു. കൊവിഡിനു മുന്‍പത്തെപ്പോലെ  ദൈവത്തിന്റെ സ്വന്തം നാടായ കേരളം വിനോദസഞ്ചാരികളെ സുരക്ഷിതമായി വരവേല്‍ക്കാന്‍ സജ്ജമായിരിക്കുന്നുവെന്ന സന്ദേശം നല്‍കാനായി. റോഡ്‌ഷോകളില്‍ പങ്കെടുത്ത കേരളത്തിലെ ടൂറിസം മേഖലയിലെ പങ്കാളികളില്‍ നിന്നും മികച്ച പ്രതികരണം നേടാനായതായും ഇത് ബിടുബി മീറ്റുകളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ 5 ന് മാഡ്രിഡില്‍ നടന്ന ബിടുബി മീറ്റില്‍ സ്‌പെയിനിലെ ഇന്ത്യന്‍ അംബാസഡറായ ദിനേശ് കെ പട്‌നായിക് പങ്കെടുത്തു. ഖത്തര്‍ എയര്‍വെയ്‌സ് ഔദ്യോഗിക പങ്കാളിയായിരുന്ന ഏപ്രില്‍ 7 ന് നടന്ന മിലാന്‍ റോഡ്‌ഷോയില്‍ മിലാനിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍  ടി അജുംഗ്ല ജമീര്‍ പങ്കെടുത്തു. സജീവമായ ബിസിനസ് ചര്‍ച്ചകള്‍ നടന്ന ബിഐടി മിലാന്‍ ട്രേഡ് ഫെയറിലെ കേരളത്തിന്റെ പവലിയനിലും അജുംഗ്ല ജമീര്‍ സന്ദര്‍ശിച്ചു.

രണ്ട് റോഡ്‌ഷോകളും വിജയകരമായിരുന്നതായി ബിഐടി മിലാനില്‍ പ്രതിനിധി സംഘത്തെ നയിച്ച വിആര്‍ കൃഷ്ണതേജ പറഞ്ഞു. ഇറ്റലിയിലേയും സ്‌പെയിനിലേയും ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്റുമാരും കേരളത്തിലെ പരമ്പരാഗത വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്കൊപ്പം സംസ്ഥാനത്തിന്റെ പുതിയ ടൂറിസം ദൗത്യങ്ങളില്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ടൂറിസം പങ്കാളികളുടെ സജീവ സാന്നിധ്യം ബിടുബി മീറ്റുകളില്‍ ഉണ്ടായിരുന്നു. മാഡ്രിഡിലേയും മിലാനിലേയും റോഡ്‌ഷോകളില്‍ ആയുര്‍വേദ മന, സിജിഎച്ച് എര്‍ത്ത്, കൈരളി ആയുര്‍വേദിക് ഹീലിംഗ് വില്ലേജ്, പയനിയര്‍ പേര്‍സ്ണലൈസ് ഹോളിഡൈയ്‌സ്, സോമതീരം അയുര്‍വേദ ഗ്രൂപ്പ് എന്നിവ പങ്കെടുത്തു. ബിഐടി മിലാനിലെ ട്രേഡ് ഫെയറില്‍ കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷനും (കെടിഡിസി) സോമതീരവും വാണിജ്യ പങ്കാളികളായിരുന്നു.

അന്താരാഷ്‌ട്ര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും വിദേശ സഞ്ചാരികള്‍ക്ക് സൗജന്യ വീസ നല്‍കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പ്രയോജനപ്പെടുത്താന്‍ കേരള ടൂറിസം സംഘടിപ്പിച്ച റോഡ്‌ഷോകളിലൂടെ കഴിഞ്ഞു.

2019 ല്‍ 18,947 വിനോദസഞ്ചാരികളാണ് സ്‌പെയിനില്‍ നിന്നും കേരളത്തിലെത്തിയത്. ഇതില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ദ്ധനവുണ്ടായിരുന്നു. 2019 ല്‍ 28,046 വിനോദസഞ്ചാരികളാണ് ഇറ്റലിയില്‍ നിന്നും കേരളം സന്ദര്‍ശിച്ചത

Tags: ടൂറിസംKerala Tourism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതി: കുമരകം, ആലപ്പുഴ, മലമ്പുഴ എന്നിവ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനായി കേന്ദ്രം അനുവദിച്ചത് 182.86 കോടി

Article

വികസിത കേരളം സാധ്യമാക്കാന്‍

Varadyam

ഗവി…. വനഭംഗിയില്‍ ഒളിപ്പിച്ച കണ്ണീര്‍ത്തടം

Kerala

ആലപ്പുഴയിലെ ജലടൂറിസം , മലമ്പുഴ ഉദ്യാനവും പാര്‍ക്കും: രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി

മുഹമ്മ ജെട്ടിയില്‍ നിന്ന് പുറപ്പെടുന്ന വാട്ടര്‍ ടാക്‌സി
India

 പാതിരാമണല്‍ ദ്വീപിന്റെ സൗന്ദര്യം ആസ്വാദിക്കാം; മുഹമ്മ വാട്ടര്‍ ടാക്‌സി സര്‍വീസ് സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നു

പുതിയ വാര്‍ത്തകള്‍

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.