തിരുവനന്തപുരം: പാര്‍സലുകള്‍ സുഗമവും സുരക്ഷിതവുമായി അയയ്ക്കുന്നതിനുവേണ്ടി തപാല്‍ വകുപ്പ് പുതിയ പാര്‍സല്‍ പാക്കേജിങ്ങ് രീതികള്‍ക്ക് രൂപം നല്കി .ഇതിനായി ഏകീകൃത തപാല്‍ വിതരണകേന്ദ്രവും പാര്‍സല്‍ കളക്ഷനുവേണ്ടി പ്രത്യേക വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍സലുകള്‍ പായ്ക്ക് ചെയ്യുന്നതിനും ബുക്ക് ചെയ്യുന്നതിനും തിരഞ്ഞെടുക്കപ്പെട്ട ആര്‍എംഎസ് കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍സലുകള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലോ, പേപ്പര്‍/പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് പൊതിഞ്ഞോ മാത്രമേ സ്വീകരിക്കുകയുള്ളൂ. പായ്ക്ക് ചെയ്യുന്നതിനുള്ള ബോക്സുകള്‍, ബബിള്‍ ഷീറ്റ്,ടേപ്പുകള്‍ തുടങ്ങിയവ കൗണ്ടറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. തുണിയില്‍ പൊതിഞ്ഞ പാഴ്സലുകള്‍ ഇനി മുതല്‍ സ്വീകരിക്കുകയില്ല എന്ന് തപാല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: