ന്യൂദല്‍ഹി: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും ഇസ്ലാമിക തീവ്രവാദിയുമായി ഷര്‍ജീല്‍ ഇമാമിന് 2020ല്‍ നടന്ന ദല്‍ഹി കലാപ ഗൂഡാലോചനക്കേസില്‍ ദല്‍ഹിയിലെ കര്‍കര്‍ഡൂമ കോടതി ജാമ്യം നിഷേധിച്ചു. നിയമവിരുദ്ധപ്രവര്‍്തതനം (തടയല്‍) നിയമപ്രകാരമാണ് ഈ കേസ്.
ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം നല്‍കിയ അപേക്ഷ കോടതി തള്ളി. ഷര്‍ജീലിന് വേണ്ടി ഹാജരായ അഡ്വ. തന്‍വീര്‍ അഹമ്മദ് മീറിന്റെ വാദം കേട്ട ശേഷമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം തള്ളിയതായി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് ഹാജരായി.
‘ഷര്‍ജീല്‍ ഇമാമിന്റെ അറസ്റ്റ് ഗൂഡാലോചനയുടെ പേരില്ല, പകരം രാജ്യദ്രോഹസ്വഭാവമുള്ള പ്രസംഗത്തിന്റെ പേരിലാണ്. അതുകൊണ്ട് ഗൂഡാലോചനയുടെ പേരിലാണ് അറസ്റ്റ് എന്നത് തെറ്റായ വാദമാണ്. ഒരു ഗൂഢാലോചന തിരിച്ചറിഞ്ഞുവെങ്കില്‍, അതുമൂലം അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു ലഹള തടയാന്‍ കഴിഞ്ഞാലും, ഗൂഡാലോചനക്കുറ്റം ഇല്ലാതാകുന്നില്ല. ‘- ഷര്‍ജീല്‍ ഇമാമിനെതിരെ വാദിച്ച അമിത് പ്രസാദ് പറഞ്ഞു.
കലാപത്തിന് മുന്നോടിയായി ഇസ്ലാമിക ഗ്രൂപ്പുകളുമായി നടത്തിയ പ്രസംഗവും സംഭാഷണങ്ങളും അതിന് ശേഷം നടത്തിയ വിവിധ ക്രിമിനല്‍ ഗൂഡാലോചനകളില്‍ ഉള്ള ഇമാമിന്റെ പങ്കും വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇതിനായി 2019 ഡിസംബര്‍ മുതലുള്ള ഇമാമിന്റെ വിവിധ പരിപരാടികളും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലും ഷര്‍ജീര്‍ ഇമാം പൗരത്വവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി. മതം, വംശം, ജനനസ്ഥലം എന്നിവയുടെ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത വളര്‍ത്തി എന്നതിന്റെ പേരില്‍ 2022 ജനവരി 24ന് രാജ്യദ്രോഹക്കുറ്റം ചുമത്തി.
2020 ജനവരി മുതല്‍ ഷര്‍ജീല്‍ ഇമാം കസ്റ്റഡിയിലാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് ഷര്‍ജീല്‍ പ്രസംഗിച്ചതാണ് കാരണം. ഈ പ്രസംഗത്തിന്റെ പേരില്‍ യുപി, അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഷര്‍ജീലിനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസുണ്ട്.
ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമാണ്. ജനുവരി 28ന് ബിഹാറില്‍ വച്ചാണ് ഷര്‍ജീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദല്‍ഹിയില്‍ ബസ് കത്തിച്ച സംഭവത്തിലടക്കം ഷര്‍ജീല്‍ ഉള്‍പ്പെടെ 17 പേര്‍ പ്രതികളാണ്. കൊലപാതക ശ്രമം, കലാപം തുടങ്ങിയവയാണ് കുറ്റം. അതേസമയം ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ആരെയും സംഭവത്തില്‍ പ്രതിചേര്‍ത്തിട്ടില്ല. സമരക്കാര്‍ നാല് സര്‍ക്കാര്‍ ബസുകളും രണ്ട് പോലീസ് വാഹനങ്ങളും കത്തിച്ചു. ന്യൂഫ്രണ്ട് കോളനിക്ക് മുന്നില്‍ വെച്ച് സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിളി വിശദാംശങ്ങളും 100 ദൃക്‌സാക്ഷികളുടെ മൊഴികളും അടങ്ങിയതാണ് കുറ്റപത്രം.
അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ കഴിഞ്ഞ 16 നായിരുന്നു ഷര്‍ജീല്‍ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വീഡിയോ ആദ്യം ട്വിറ്ററില്‍ പങ്കുവെച്ചത് ബിജെപി വക്താവ് സംബിത് പാത്രയാണ്. ഷര്‍ജീല്‍ ഇമാമിനെ തേടി ദല്‍ഹിയില്‍ നിന്നും ബീഹാറില്‍ നിന്നും പോലീസ് സംഘം ജഹാനാബാദില്‍ നിന്ന് പട്‌നയിലേക്ക് നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഷര്‍ജീല്‍ ഇമാമിന്റെ അറസ്റ്റ്. മുന്‍ ജനതാദള്‍ (യുണൈറ്റഡ്) നേതാവ് അക്ബര്‍ ഇമാമിന്റെ മകനാണ് ഷര്‍ജീല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: