Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘സത്യാന്വേഷിയും സാക്ഷിയും’; കേളപ്പന്റെ ജീവിതകഥ നോവല്‍ രൂപത്തില്‍

ഇത് അഹിംസയുടെ പുസ്തകമാണ് എന്നാണ് നോവലിനെ കുറിച്ച് നോവലിസ്റ്റ് പറയുന്നത്. രാജ്യങ്ങള്‍ തമ്മില്‍, പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍, മതങ്ങള്‍ തമ്മില്‍ ഒക്കെ യുദ്ധത്തിലേര്‍പ്പെടുന്ന നമ്മുടെ സാമൂഹ്യപരിസരത്ത് കേളപ്പന്റെ ജീവിതവും ഗാന്ധിജിയുടെ അഹിംസാവാദവും എത്രകണ്ട് പ്രസക്തമാണെന്നതിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടുന്നത്. സത്യാന്വേഷിയായ കേളപ്പനെയും ആ അന്വേഷണയാത്രയ്‌ക്ക് സാക്ഷിയാകുന്ന വേലായുധന്‍ എന്ന വ്യക്തിയെയുമാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2022, 06:00 am IST
inArticle

കേരളത്തിലെ എന്നല്ല, ഭാരതത്തിലെ തന്നെ പൊതുജീവിതത്തില്‍ അന്യാദൃശമായ വ്യക്തിത്വം കാഴ്ചവച്ച കെ. കേളപ്പന്‍ എന്ന ചരിത്രപുരുഷന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് അരനൂറ്റാണ്ടിലേറെക്കാലത്തെ കേരളീയജീവിതത്തെ അടയാളപ്പെടുത്തുന്ന ‘സത്യാന്വേഷിയും സാക്ഷിയും’ എന്ന നോവല്‍ കേളപ്പജി-ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയുടെ ഉദ്ഘാടനവേദിയില്‍ പ്രകാശിതമാകുന്നു. ഒരു കാലഘട്ടം കേരളഗാന്ധി എന്ന് വിളിച്ചിട്ടു പോലും കേരളത്തിന്റെ സാംസ്‌കാരിക-രാഷ്‌ട്രീയ-സാമൂഹ്യ രംഗങ്ങളിലെ പുത്തന്‍കൂറ്റുകാര്‍ തമസ്‌കരിച്ച കെ. കേളപ്പന്റെ ജീവിതദര്‍ശനം നമ്മുടെ വര്‍ത്തമാന പ്രതിസന്ധികളെ നേരിടാനുള്ള പിന്‍ബലം തരുന്നു എന്ന് സമര്‍ത്ഥിക്കുന്നതാണ് യുവ എഴുത്തുകാരനായ പ്രശാന്ത്ബാബു കൈതപ്രം രചിച്ച ഈ നോവല്‍.  

ഇത് അഹിംസയുടെ പുസ്തകമാണ് എന്നാണ് നോവലിനെ കുറിച്ച് നോവലിസ്റ്റ് പറയുന്നത്. രാജ്യങ്ങള്‍ തമ്മില്‍, പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍, മതങ്ങള്‍ തമ്മില്‍ ഒക്കെ  യുദ്ധത്തിലേര്‍പ്പെടുന്ന നമ്മുടെ സാമൂഹ്യപരിസരത്ത് കേളപ്പന്റെ ജീവിതവും ഗാന്ധിജിയുടെ അഹിംസാവാദവും എത്രകണ്ട് പ്രസക്തമാണെന്നതിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടുന്നത്. സത്യാന്വേഷിയായ കേളപ്പനെയും ആ അന്വേഷണയാത്രയ്‌ക്ക് സാക്ഷിയാകുന്ന വേലായുധന്‍ എന്ന വ്യക്തിയെയുമാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലൂടെയും പിന്നീട് സര്‍വ്വോദയ-ഭൂദാനപ്രസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച, അധികാര രാഷ്‌ട്രീയത്തിന്റെ നാലയലത്തുപോലും ചെല്ലാത്ത കേളപ്പന്റെ ജീവിതം ഒരു സത്യാന്വേഷണമായിരുന്നു. ആ അന്വേഷണം ഒടുവില്‍ ചെന്നെത്തുന്നത് ക്ഷേത്രോദ്ധാരണത്തിലും ആദ്ധ്യാത്മികതയിലുമാണ്. ഈ അന്വേഷണ യാത്രയാണ് പ്രശാന്ത്ബാബു വരച്ചിടുന്നത്.  

കമ്യൂണിസത്തിന്റെ നിരര്‍ത്ഥകതയും റഷ്യന്‍ വിപ്ലവത്തില്‍ നടന്ന തൊഴിലാളിഹത്യകളുമൊക്കെ കഥയുടെ ഭാഗമായി കടന്നുവരുന്നുണ്ട്. കേരളത്തിന്റെയും ഭാരതത്തിന്റെയും ലോകത്തിന്റെയും ചരിത്രപാഠങ്ങളെ സര്‍ഗാത്മകമായി സംസ്‌കരിച്ച് ഒരു ചിമിഴിലൊതുക്കി വായനക്കാരന് നല്കുകയാണ് നോവലിസ്റ്റ്. കേരള ഗാന്ധിയെ ശാരീരികമായി ഇല്ലായ്‌മചെയ്യാന്‍ ശ്രമിക്കുകയും അതിന് കഴിയാതെ വന്നപ്പോള്‍ ചരിത്രത്തിന്റെ ഇരുട്ടറയിലേക്ക് തള്ളുകയും ചെയ്തവരില്‍ നിന്ന് ആ മഹിത വ്യക്തിത്വത്തെ വീണ്ടെടുക്കുക എന്ന ശ്രേഷ്ഠ കര്‍മമാണ് പ്രശാന്ത്ബാബു ഈ നോവല്‍ രചനയിലൂടെ ചെയ്തിരിക്കുന്നത്.  

തപസ്യ കലാസാഹിത്യ വേദിയുടെ കണ്ണൂര്‍ ജില്ല അധ്യക്ഷനായ പ്രശാന്ത്ബാബുവിന്റെ രണ്ടാമത്തെ നോവലാണിത്. ആദ്യ നോവലായ ‘ദേരപ്പന്‍’ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം കോഴിക്കോട്ട് നടക്കുന്ന സ്മൃതിയാത്ര ഉദ്ഘാടനച്ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനാണ് കുരുക്ഷേത്ര പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുന്നത്.

Tags: കെ കേളപ്പന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

133ാം ജന്മവാര്‍ഷികം; സ്പീക്കര്‍ മറന്ന കേളപ്പജിക്ക് ഇന്ന് കേരളത്തിന്റെ സ്മരണാഞ്ജലി

Main Article

കേളപ്പജിയുടെ കേരളത്തിലേക്ക്

Main Article

കേരളത്തിന്റെ വഴി

Kozhikode

കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതി യാത്ര; രണ്ടാം ദിവസത്തിന് തുടക്കം

കേളപ്പജി-ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയുടെ ജ്യോതിപ്രയാണം കോഴിക്കോട് കോന്നാട് കടപ്പുറത്ത് കെ.പി. കേശവമേനോന്റെ സ്മൃതികുടീരത്തില്‍ സമാപിച്ചപ്പോള്‍
Kerala

സ്മൃതി ജ്യോതികള്‍ സംഗമിച്ചു, ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര തളി ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.