വയനാട്: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം നിയോഗിച്ച ഉന്നതതല പഠനസംഘം വയനാട് ജില്ലയിലെ ആദിവാസി കോളനികളില്‍ സന്ദര്‍ശനം തുടങ്ങി. ആദിവാസി ക്ഷേമ വികസന പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്താനും പ്രശ്നങ്ങള്‍ പഠിക്കാനുമായാണ് പാര്‍ട്ടി ഈ നേതൃ സംഘത്തെ നിയോഗിച്ചത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ കണ്‍വീനര്‍ ആയുള്ള സമിതിയില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോക്ടര്‍ കെ. എസ്. രാധാകൃഷ്ണന്, ഡോക്ടര്‍ പ്രമീള ദേവി, പാര്‍ട്ടി വക്താവ് കെ വി എസ് ഹരിദാസ് എന്നിവരാണുള്ളത്. പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതാക്കള്‍, ജില്ലാ മണ്ഡലം നേതാക്കള്‍ എന്നിവരും ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ജില്ലയിലെ അടുത്ത എട്ടോളം വനവാസി കോളനികളില്‍ ഇന്ന് സംഘം സന്ദര്‍ശനം നടത്തി. നാളെ വൈകുന്നേരം സന്ദര്‍ശനം പൂര്‍ത്തിയാക്കും. വനവാസി ഊരുകളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരവും അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്നതും ആണ് എന്ന് എന്ന ബിജെപി പഠന സംഘത്തിന് ബോധ്യമായിട്ടുണ്ട്. കോടിക്കണക്കിന് രൂപ ഓരോ സാമ്പത്തിക വര്‍ഷവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ വനവാസി ക്ഷേമത്തിനുവേണ്ടി ചെലവിടുന്നുണ്ടെങ്കിലും അതൊന്നും യഥാര്‍ത്ഥ വനവാസികള്‍ ക്ക് ലഭ്യമാകുന്നില്ല എന്നതാണ് പ്രഥമദൃഷ്ട്യാ ബോധ്യമായത്.
ഭവന നിര്‍മ്മാണം, ശൗചാലയങ്ങളുടെ കാര്യം, കുടി വെള്ളത്തിന്റെ പ്രശ്നങ്ങള്‍ അങ്ങനെ സര്‍വ്വ രംഗത്തും പോരായ്മകള്‍ തന്നെയാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. പദ്ധതികള്‍ വേണ്ടവിധം നടപ്പിലാക്കാതെ പദ്ധതി നടത്തിപ്പില്‍ കയ്യിട്ടുവാരി പാവപ്പെട്ട വനവാസികളെ വിഷമത്തില്‍ ആക്കുകയാണ് കേരളത്തിലെ ഇടതുവലതു മുന്നണി സര്‍ക്കാരുകള്‍ ചെയ്തത്. കേന്ദ്ര പദ്ധതികള്‍ പോലും വേണ്ടവിധം നടപ്പിലാക്കിയിട്ടില്ല എന്നതും ശ്രദ്ധയില്‍പ്പെട്ടു. ഈ പ്രശ്നങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന്റെയും ശ്രദ്ധയില്‍ ഉടനെ കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: