Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആദ്യ ബലിദാനി: മഹാശയ് രാജ്പാൽ

അവിഭക്ത പഞ്ചാബിന്റെ തലസ്ഥാന നഗരമായ ലാഹോറിൽ സാമൂഹിക, സാംസ്കാരിക മത-രാഷ്‌ട്രീയ പ്രവർത്തനങ്ങളെല്ലാം കാര്യമായ രീതിയിൽ നടക്കുന്നുണ്ടായിരുന്നു. ആര്യ സമാജത്തിന്റെ മുഖ്യ പ്രവർത്തന കേന്ദ്രം കൂടിയ ലാഹോറിൽ സാനതന ധർമ്മ പ്രചാരം നടത്താൻ കെൽപ്പുള്ള നൂറിലധികം പ്രചാരകന്മാർ ഉണ്ടായിരുന്നു. മാപ്പിള ലഹളകാലത്ത് മലബാറിലേക്ക് ഹിന്ദുക്കളെ സഹായിക്കാനായി ആദ്യം ഓടിയെത്തിയ ആര്യ സമാജം പ്രവർത്തകർ ലാഹോറിൽ നിന്നുമുള്ളവരാണ്. ഇസ്ലാമിന് വേണ്ടി ഭാരതത്തിന്റെ വിഭജനം നടക്കുന്നതുവരെ ആര്യസമാജത്തിന് വൻ വേരോട്ടമുഉള്ള സ്ഥലമായിരുന്നു ലാഹോർ.

ജഗത് ജയപ്രകാശ് by ജഗത് ജയപ്രകാശ്
Apr 7, 2022, 06:09 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട് സ്വന്തം ജീവൻ ബലിദാനം ചെയ്യേണ്ടി വന്ന ഭാരതത്തിലെ ഒരു പക്ഷേ ആദ്യത്തെ വ്യക്തിയായിരിക്കാം മഹാശയ് രാജ്പാൽ. ആര്യസമാജത്തിന്റെ ആദ്യകാല പ്രചാരകന്മാരിൽ പ്രമുഖനായിരുന്ന അദ്ദേഹം. 1885 ൽ പഞ്ചാബിലെ സാംസ്കാരിക നഗരമായ അമൃത് സറിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. ഭാരതത്തിന്റെ ധാർമ്മികമൂല്യം ഉൾക്കൊണ്ട രാജ്‌പാൽ സാമൂഹിക-മത പരിഷ്‌കർത്താവായ മഹർഷി ദയാനന്ദ സരസ്വതിയുടെ നവോത്ഥാന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ഹിന്ദു സമൂഹത്തെ സാമൂഹിക തിന്മകളിൽ നിന്നും മതപരമായ അന്ധവിശ്വാസങ്ങളിൽ നിന്നും ശുദ്ധീകരിക്കുന്നതിനു വേണ്ടി ആര്യസമാജവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.

അവിഭക്ത പഞ്ചാബിന്റെ തലസ്ഥാന നഗരമായ ലാഹോറിൽ സാമൂഹിക, സാംസ്കാരിക മത-രാഷ്‌ട്രീയ പ്രവർത്തനങ്ങളെല്ലാം കാര്യമായ രീതിയിൽ നടക്കുന്നുണ്ടായിരുന്നു. ആര്യ സമാജത്തിന്റെ മുഖ്യ പ്രവർത്തന കേന്ദ്രം കൂടിയ ലാഹോറിൽ സാനതന ധർമ്മ പ്രചാരം നടത്താൻ കെൽപ്പുള്ള നൂറിലധികം പ്രചാരകന്മാർ ഉണ്ടായിരുന്നു. മാപ്പിള ലഹളകാലത്ത് മലബാറിലേക്ക് ഹിന്ദുക്കളെ സഹായിക്കാനായി ആദ്യം ഓടിയെത്തിയ ആര്യ സമാജം പ്രവർത്തകർ ലാഹോറിൽ നിന്നുമുള്ളവരാണ്. ഇസ്ലാമിന് വേണ്ടി ഭാരതത്തിന്റെ വിഭജനം നടക്കുന്നതുവരെ ആര്യസമാജത്തിന് വൻ വേരോട്ടമുഉള്ള സ്ഥലമായിരുന്നു ലാഹോർ.

രാജ്പാൽജി പഞ്ചാബ് കേന്ദ്രീകരിച്ച് ആര്യസമാജത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമായിരുന്നു. സത്യത്തിനും സനാതന ധർമത്തിനും വേണ്ടി നിലകൊണ്ട അസാമാന്യ ധൈര്യശാലിയായ ഒരു പ്രസാധകനെന്ന നിലയിൽ അദ്ദേഹം ഹിന്ദു സമൂഹത്തിന് വേണ്ടി സദാ പ്രവർത്തനനിരതനായിരുന്നു. 

1912 ൽ ലാഹോറിൽ രാജ്പാൽ ആന്റ് സൺസ് എന്ന പേരിൽ തുടങ്ങിയ സ്ഥാപനത്തിലൂടെയാണ് രാജ്പാൽ ജി പ്രസാധന മേഖലയിലേക്ക് കടന്നു വരുന്നത്. വിഭജനാനന്തരം ആ സ്ഥാപനം ഡൽഹിയിലേക്ക് മാറ്റി സ്ഥാപിക്കപ്പെടുകയാണുണ്ടായത്.

ആര്യസമാജമുൾപ്പെടെയുള്ള സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രവർത്തകർ പലപ്പോഴും ഒത്തുചേരുന്ന ലാഹോറിലെ പ്രധാന സ്ഥലമായിരുന്നു അത്. അവിടെ മിക്കപ്പോഴും മതാന്തര സംവാദങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്തപ്പെടുമായിരുന്നു. തികച്ചും സമാധാന പരമായ ഒരു അന്തരീക്ഷത്തിലായിരുന്നു ഇതെല്ലാം നടന്നു പൊയ്കകൊണ്ടിരുന്നത്. ഈ സംവാദങ്ങൾ വൈദേശിക മത സംഹിതകളുടെ മനുഷ്യത്വവിരുദ്ധതയെയും ഉള്ളുകള്ളികളെയും തുറന്നുകാട്ടി. സുന്നി വിഭാഗത്തിലെ ചില തീവ്ര മുസ്‌ലിംങ്ങൾക്കൾക്ക് മറ്റ് മതങ്ങളോടുള്ള അസഹിഷ്ണുത മൂലം ആ സമാധാന അന്തരീക്ഷം അധികനാൾ നീണ്ടുനിന്നില്ല. ഈ കൂട്ടർ ഹിന്ദുക്കളെ പ്രകോപിപ്പിക്കാൻ എപ്പോഴും തയ്യാറായിരുന്നു. എന്നാൽ ആശയതലത്തിൽ തീവ്ര ഇസ്ലാമികർ ഉയർത്തുന്ന വെല്ലുവിളികൾക്ക് ആര്യ സമാജത്തിന്റെ നേതൃത്വത്തിൽ അതേ നാണയങ്ങളിൽ ഹിന്ദുക്കൾ തിരിച്ചടികൾ നൽകുമായിരുന്നു. അത്തരത്തിലുള്ള ഒരു മത സംവാദവുമായി ബന്ധപ്പെട്ടാണ് രാജ്പാൽജിക്ക് ജീവൻ ബലിദാനം നൽകേണ്ടി വന്നത് 

1923 ൽ ചില തീവ്ര മുസ്ലീങ്ങൾ ഹിന്ദുക്കളേയും ആര്യസമാജികളെയും പ്രകോപിപ്പിക്കുന്നതിനുവേണ്ടി രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു, ഭഗവാൻ കൃഷ്ണനെയും മഹർഷി ദയാനന്ദ സരസ്വതിയെയും നികൃഷ്ട ഭാഷയിൽ നിന്ദിച്ചുകൊണ്ടാണ് അവ പുറത്തുവന്നത്. കൃഷ്ണ തേരി ഗീതാ ജലാനി പടേഗി (കൃഷ്ണാ നിന്റെ ഗീത കത്തിക്കേണ്ടി വരും) ഉന്നീസ്വിൻ സദി കാ മഹർഷി (പത്തൊമ്പതാം നൂറ്റാണ്ടിന്റെ മഹർഷി) എന്നിവയായിരുന്നു ആ രണ്ട് പുസ്തകങ്ങൾ. ഇതും പോരാഞ്ഞ് സീതമാതാവിനെ വേശ്യയാക്കി ചിത്രീകരിച്ച് കൊണ്ടുള്ള ഒരു ലഖുലേഖയും സുന്നി തീവ്രവാദികൾ പുറത്തിറക്കി. ഇതിലൂടെ ഹിന്ദുക്കളെ നിന്ദിച്ച ശേഷം അപകർഷതാ ബോധത്തിലേക്ക് തളളിവിട്ട് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ പുസ്തകങ്ങൾക്കെതിരെ പ്രതികരിക്കാൻ ആരും അക്കാലത്ത് ധൈര്യം കാണിച്ചില്ല.

ആര്യസമാജത്തിന്റെ കരുത്തുറ്റ നേതാവായിരുന്ന പണ്ഡിറ്റ് ചമുപതി ഈ പുസ്തകങ്ങൾക്ക് പ്രമാണസഹിതം മറുപടി നൽകുമെന്ന് പ്രതിജ്ഞയെടുത്തതിനെ തുടർന്ന് രംഗീല റസൂൽ എന്ന പുസ്തകം രചിച്ചു. പ്രവാചകനായ മുഹമ്മദിന്റെ സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ചാണ് പുസ്തകം പ്രതിപാദനം ചെയ്തത്. തുടർന്ന് രാജ്പാൽ ജി ഈ പദ്ധതിയെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്‌ക്കുകയും 1926 ൽ ലേഖകന്റെ പേര് വെക്കാതെ ഇത് പ്രസിദ്ധീകരിക്കുകയും. മുസ്ലീം തീവ്രവാദികളെ ഇത് പ്രകോപിപ്പിച്ചു. പുസ്തകത്തിനെ അണിയറ ശില്പികളെക്കുറിച്ചുള്ള വിവരം രഹസ്യമായി രാജ്പാൽ ജി സൂക്ഷിച്ചു. എന്നാൽ പുസ്തകം പ്രസിദ്ധീകരിച്ച രാജ്പാൽ ജി മുസ്ലീം തീവ്രവാദികളുടെ കണ്ണിലെ കരടായി മാറി. പണ്ഡിറ്റ്‌ ചമുപതി എന്ന മഹാപണ്ഡിതന് ഒരാപത്തും വരാതിരിക്കാൻ വേണ്ടിയാണ് രാജ്പാൽ ജി ഇതിന്റെ ഭവിഷ്യത്തുകൾ സ്വയം ഏറ്റെടുക്കാൻ സധൈര്യം മുന്നോട്ട് വന്നത്. രംഗീല റസൂൽ കാരണം പഞ്ചാബിന്റെ ചില ഭാഗങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ഹിന്ദുക്കളെ ആദ്യം പ്രകോപിപ്പിച്ചത് ആരാണെന്നു പോലും നോക്കാതെ ഗാന്ധി തന്റെ വാരികയായ യങ്‌ ഇന്ത്യയിൽ ഇങ്ങനെ എഴുതി: “രംഗീല റസൂലിന്റെ പ്രചാരം പിൻവലിക്കുകയും എഴുത്തുകാരനും പ്രസാധകനും നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നതും പ്രാദേശിക ഭരണകൂടം ഉറപ്പാക്കേണ്ടിയിരിക്കുന്നു.” അങ്ങനെ ഇസ്‌ലാമിന്റെ സംരക്ഷകൻ എന്ന കുപ്പായം ഗാന്ധി സ്വയം ഏറ്റെടുത്തു. ശ്രീ കൃഷ്ണനെയും ഗീതയെയും,സീതാമാതാവിനെയും അപകീർത്തിപെടുത്തുമ്പോൾ ഉണ്ടാവാത്ത ആത്മരോഷം പ്രവാചകനെ വിമർശിച്ചപ്പോൾ ഗാന്ധിയിൽ പൊട്ടിപ്പുറപ്പെട്ടു.

സുന്നി മുസ്ലീങ്ങളുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് പഞ്ചാബ് സർക്കാർ രാജ്പാലിനെതിരെ കേസ് ഫയൽ ചെയ്ത് അറസ്റ്റിലാക്കി. ഒന്നര വർഷത്തെ തടവിനും 1000 രൂപ പിഴയ്‌ക്കും ശിക്ഷിക്കപ്പെട്ട രാജ്പാൽ ജിയെ നാല് വർഷത്തിലേറെ നീണ്ടുനിന്നു നിയമനടപടികൾക്കു പിന്നാലെ പഞ്ചാബ് കുറ്റവിമുക്തനാക്കി. തന്റെ പുസ്തകമായ രംഗീല റസൂലിൽ പുതിയതായി ഒന്നുമില്ലെന്നും മുഴുവൻ വിവരങ്ങളും ഇസ്‌ലാമിക പണ്ഡിതരുടെ രചനകളിൽ നിന്ന് കടമെടുത്തതാണെന്നുമുള്ള മഹാശയ് രാജ്പാൽ ജിയുടെ അപേക്ഷയോട് കോടതി യോജിച്ചു. ഇസ്ലാമിലെ പ്രാമാണിക ഗ്രന്ഥമായ സ്വഹീഹ് ബുഖാരിയുടെ ഹദീസിൽ നിന്നുമാണ് രംഗീല റസൂൽ രചിച്ചതെന്നും അസത്യമായ ഒരു വസ്തുതയും ആ പുസ്തകത്തിലില്ലെന്നും രാജ്പാൽജി കോടതിക്ക് മുന്നിൽ സംശയമേതുമില്ലാതെ സ്ഥാപിച്ചു. 

മതഭ്രാന്തരായ മുസ്ലീങ്ങൾ മുഹമ്മദിനെ അപമാനിച്ചവനെ ഏത് വിധേനയും ശിക്ഷിക്കാൻ സ്വയം തീരുമാനിച്ചു. ഇസ്‌ലാം അപകടത്തിൽ എന്ന വിഷയത്തിൽ മത പ്രബോധനങ്ങൾ പള്ളികളിൽ നിന്നും നിത്യേന മുഴങ്ങി. നബിയെ നിന്ദിച്ചുവെന്നാരോ പ്പിച്ച് മഹാശയ് രാജ്പാലിനെ കൊല്ലുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇതിനെ തുടർന്ന് ഇല്ലുമുദീൻ എന്ന ഒരു മതഭ്രാന്തൻ 1929 ഏപ്രിൽ 6 ന് മഹാശയ് രാജ്പാൽ ജിയെ നിർദാക്ഷിണ്യം കുത്തി കൊലപ്പെടുത്തി. വ്യാപകമായ കലാപം പഞ്ചാബിൽ പൊട്ടിപ്പുറപ്പെട്ടു. ഇല്ലുമുദീനെ പിന്നീട് വധശിക്ഷക്ക് വിധിച്ച് തൂക്കിലേറ്റി കൊന്നു. ഇന്ന് പാക്കിസ്ഥാന്റെ ഒരു ദേശീയ ആരാദ്ധ്യ പുരുഷനായിട്ടാണ് ഇല്ലുമുദീൻ കണക്കാപ്പെടുന്നത്.

ഏതെങ്കിലും മതസമൂഹത്തിന്റെ സ്ഥാപകരെയോ നേതാക്കളെയോ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാക്കി മാറ്റുന്നതിനായി 1927-ൽ ബ്രിട്ടീഷ് ഭരണകൂടം നിയമ ഭേദഗതി രംഗീല റസൂൽ കേസിനെ തുടർന്ന് നടപ്പിലാക്കി. തൽഫലമായി വിദ്വേഷ പ്രസംഗ നിയമം സെക്ഷൻ 295(A) നിലവിൽ വന്നു.

സാനതന ധർമ്മത്തിനെതിരെ ജിഹാദി പ്രസ്ഥാനങ്ങൾ അപവാദ പ്രചരണം അഴിച്ചുവിട്ടപ്പോൾ അതിനെ ആശയതലത്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചതിനാണ് മഹാശയ് രാജ്പാൽജിക്ക് തന്റെ ജീവൻ ബലിനൽകേണ്ടി വന്നത്. പാക്കിസ്ഥാന്‍ അഥവാ ഭാരതത്തിന്റെ വിഭജനം എന്ന പുസ്തകത്തിൽ രാജ്പാൽ ജിയുടെ കൊലപാതകത്തെക്കുറിച്ച് അംബേദ്കർ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

Tags: deathpakistanഡോ. അംബേദ്കര്‍ആര്യസമാജംലാഹോര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കഷ്ടകാലം ഒഴിയാതെ പാകിസ്ഥാന്‍; 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മെെക്രോസോഫ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

World

പാകിസ്ഥാനിൽ മൂന്ന് സൈനികരെ വധിച്ച് താലിബാൻ ; കൊലപ്പെടുത്തിയത് തടങ്കലിൽ വച്ചതിന് ശേഷം

World

ബ്രിക്സ് ഉച്ചകോടിയിലും പാകിസ്ഥാൻ നാണം കെട്ടു ; പഹൽഗാം ആക്രമണത്തെ അപലപിച്ച് ലോക നേതാക്കൾ ; തീവ്രവാദത്തിനെതിരെ ഒന്നിക്കണമെന്ന് മോദി

India

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

India

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഭാരത ബൗളര്‍ ആകാശ് ദീപിനെ സഹതാരങ്ങള്‍ അഭിനന്ദിക്കാന്‍ ഓടിയടുത്തപ്പോള്‍

ഭാരതത്തിന് 336 റണ്‍സ് ജയം, പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം

നെല്ല് സംഭരണത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടും: കുമ്മനം

കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്: മുഖ്യപ്രതി ഉന്നത തൃണമൂല്‍ നേതാക്കളെ വിളിച്ചതായി പോലീസ് കണ്ടെത്തി

കുതിപ്പിനൊരുങ്ങി ഗതാഗത മേഖല: വരുന്നൂ ഹൈപ്പര്‍ലൂപ്പ്, റോപ്വേയ്സ്, കേബിള്‍ ബസുകള്‍; സുപ്രധാന പദ്ധതികള്‍ ഉടനെന്ന് നിതിന്‍ ഗഡ്കരി

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

ഹെലികോപ്റ്റർ ഇറക്കാനായില്ല: ഉപരാഷ്‌ട്രപതിയുടെ ഗുരുവായൂർ യാത്ര തടസ്സപ്പെട്ടു, കനത്ത മഴ തുടരുന്നു

സ്‌റ്റേഷന്‍ മാസ്റ്ററുടെ ചുമതല ഇനി ട്രെയിനുകളുടെ നിയന്ത്രണവും സുരക്ഷയും

ഇലോണ്‍ മസ്‌കിന്റെ ‘അമേരിക്ക പാര്‍ട്ടി’: പുതിയ തുടക്കവും ഭാവി പ്രത്യാഘാതങ്ങളും

പുരോഗതിയുടെ ഇഴകള്‍

നിപ വീണ്ടും വരുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies