ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയും, സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാറും ചേര്‍ന്ന് ഇന്ന് 33 ആംബുലന്‍സുകള്‍ (13 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും 20 ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും) ന്യൂദല്‍ഹിയിലെ നിര്മാണ് ഭവനില്‍ വച്ച് ഫഌഗ് ഓഫ് ചെയ്തു. കേന്ദ്ര രാസവസ്തുവളം സഹമന്ത്രി ഭഗവന്ത് ഖുബയും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയില്‍ കോവിഡ് പ്രതികരണത്തിനായി അനുവദിച്ച ഫണ്ടുകള്‍ക്ക് കീഴില്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റികള്‍ (കഎഞഇ) അഘട ആംബുലന്‍സുകള്‍, ആഘട ആംബുലന്‍സുകള്‍, മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍, മൊബൈല്‍ രക്ത ശേഖരണ വാനുകള്‍ എന്നിവയ്ക്കായി ചില ഫണ്ടുകള്‍ നീക്കിവച്ചിരുന്നു.
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി (ഐആര്‍സിഎസ്) ശാഖകളുടെ ആരോഗ്യദുരന്ത പ്രതികരണ ശേഷി മെച്ചപ്പെടുത്തുന്നതിനായി അയക്കുന്ന ആദ്യ മെഡിക്കല്‍ വാഹനങ്ങളുടെ ഭാഗമാണ് ഈ 33 ആംബുലന്‍സുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: