ലണ്ടന്‍: പാക്കിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി മൂര്ച്ഛിത്തോടെ അതേച്ചൊലിയുള്ള സംഘര്‍ഷം ബ്രിട്ടണിലേക്കും വ്യാപിക്കുന്നു. ഇമ്രാന് ഖാനതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോപണത്തെ തുടര്‍ന്ന് ലണ്ടനിലെ നവാസ് ഷെരീഫിന്റെ വീട് ആക്രമിക്കാന്‍ പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് കൂട്ടത്തല്ലില്‍ കലാശിച്ചു. പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫും (പിടിഐ) പാകിസ്ഥാന് മുസ്ലീം ലീഗും (പിഎംഎല്‍എന്‍) പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റതാണയാണ് റിപ്പോര്‍ട്ട്.
നവാസ് ഷെരീഫിന്റെ ലണ്ടനിലെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസ് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, രണ്ട് അക്രമികളെയും രണ്ട് പിഎംഎല്‍എന്‍ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. പിടിഐയുടെ മെഗാ റാലിക്കിടെ ഖാന് അവിശ്വാസ പ്രമേയത്തിലൂടെ തന്റെ സര്‍ക്കാരിനെ പുറത്താക്കിയതിലെ ‘വിദേശ ഗൂഢാലോചന’യുടെ ഘടകം പരാമര്‍ശിച്ചതിന് പിന്നാലെയാണ് നവാസ് ഷെരീഫിനെതിരേ ആക്രമണം ശക്തമായത്. പാകിസ്ഥാനില്‍ പുതുതായി ചുമതലയേറ്റ നിയമമന്ത്രി ഫവാദ് ചൗധരി അവിശ്വാസ പ്രമേയത്തെ ‘രാജ്യത്തെ കോളനിവത്കരിക്കാനുള്ള ഗൂഢാലോചന’ എന്ന് വിളിക്കുകയും ഗൂഢാലോചനയ്ക്ക് പിന്നില്‍ നവാസ് ഷെരീഫാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: