കൊച്ചി: സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അനുമതി തേടി മുന്‍ എം.പി കെ.വി തോമസ്. പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്ത് അയച്ചതായി കെ.വി തോമസ് പറഞ്ഞു.
സിപിഎമ്മിന്റെ ദേശീയ സമ്മേളനമാണ് നടക്കുന്നത് അതിനാല്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലായെന്നാണ് കെ.വി തോമസിന്റെ നിലപാട്. ദേശീയതലത്തില്‍ ബിജെപിയ്ക്കെതിരയാ പോരാട്ടമാണ് നടക്കുന്നത്. അതില്‍ മറ്റ് പാര്‍ട്ടികളെ പോലെതന്നെ ഇടതുപക്ഷവും ഒപ്പം നില്‍ക്കേണ്ടതുണ്ടെന്നും തോമസ് ദൃശ്യമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കെ.വി തോമസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് പറഞ്ഞിരുന്നു. ശശി തരൂര്‍ എംപിയ്ക്കും സെമിനാറില്‍ ക്ഷണമുണ്ടായിരുന്നെങ്കിലും കെപിസിസി ഇടപെട്ട് വിലക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: